ആലപ്പുഴയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എഎം ആരിഫിനെതിരെ വര്‍ഗ്ഗീയ പ്രചരണം നടത്തുന്നുവെന്ന ആരോപണവുമായി എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയം ഉറപ്പിച്ചതിനാലാണ് എല്‍ഡിഎഫിന്‍റെ ഈ ആരോപണമെന്നാണ് യുഡിഎഫ് പറയുന്നത്. എഎം ആരിഫും ഷാനിമോള്‍ ഉസ്മാനും ഒരേ സമുദായത്തില്‍പ്പെട്ടതിനാല്‍ വര്‍ഗ്ഗീയ പ്രചാരണം ശക്തമായെന്നാണ് എല്‍ഡിഎഫിന്‍റെ ആരോപണം. ആരിഫ് തോറ്റാല്‍ ആലപ്പുഴയ്ക്കും അരൂരിനും അത് ഗുണമാകും എന്ന രീതിയിലാണ് വര്‍ഗ്ഗീയ പ്രചാരണം പുരോഗമിക്കുന്നതെന്ന് എല്‍ഡിഎഫ് കുറ്റപ്പെടുത്തുന്നു.
Comments