കെ സുരേന്ദ്രൻ ബിജെപിയുടെ അല്ല, അയ്യപ്പ ഭക്തരുടെ സ്ഥാനാർത്ഥി ആണെന്ന് അമിത് ഷാ പറഞ്ഞു. പത്തനംതിട്ടയിലെ മുഖ്യ പ്രചാരണ വിഷയം ശബരിമലയിലേക്കും ആചാരസംരക്ഷണത്തിലേക്കും മാത്രം കേന്ദ്രീകരിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഏറ്റവും പ്രധാനപ്പെട്ട പ്രചാരകനെ തന്നെ രംഗത്തിറക്കി സുരേന്ദ്രൻ അയ്യപ്പ ഭക്തരുടെ സ്ഥാനാത്ഥിയാണെന്ന് പ്രഖ്യാപിച്ചതിലൂടെ ബിജെപി മുന്നോട്ടുവയ്ക്കുന്ന സന്ദേശം വ്യക്തമാണ്. കനത്ത മഴ കാരണം ഏതാനം മിനുട്ട് നേരം മാത്രമാണ് അമിത് ഷാ സംസാരിച്ചത്. നേരത്തേ പത്തനംതിട്ട നഗരത്തിൽ അമിത് ഷാ റോഡ് ഷോയും നടത്തി. മഴ കാരണം ഒരു കിലോമീറ്റർ മാത്രമായിരുന്നു റോഡ് ഷോ. പത്തനംതിട്ടയിൽ നിന്നും സമീപ ജില്ലകളിലും നിന്നെത്തിയ ആയിരക്കണക്കിന് പ്രവത്തകർ റോഡ് ഷോയിൽ പങ്കെടുത്തു.
Comments