കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടി എഐസിസി ജനറല്‍ സെക്രട്ടറിയും സഹോദരിയുമായ പ്രിയങ്ക ഗാന്ധി വയനാട് ലോക്സഭാ മണ്ഡലത്തില്‍ പ്രചാരണം നടത്തി. കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ട് മണിക്കൂറോളം വൈകിയാണ് പ്രിയങ്ക എത്തിയതെങ്കിലും യോഗസ്ഥലങ്ങളിലെല്ലാം വന്‍ജനക്കൂട്ടമാണ് പ്രിയങ്കയെ കാത്തിരുന്നത്. മലപ്പുറം അരീക്കോട് നടന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തില്‍ പ്രിയങ്കയ്ക്ക് ഒപ്പം മക്കളും വേദിയിലെത്തിയത് സദസിനെ ആവേശത്തിലാഴ്തത്തി. പ്രിയങ്കയുടെ മക്കളായ റയ്ഹാന്‍, മിറായ എന്നിവരാണ് അരീക്കോട്ടെ തെരഞ്ഞെടുപ്പ് വേദിയിലെത്തിയത്.
Comments