തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശ പ്രകാരം എം കെ രാഘവനെതിരെ കേസെടുത്തു. നടക്കാവ് പൊലീസാണ് കേസെടുത്തത്. എം കെ രാഘവന്റെ പരാതിയിലും പരാതിയിൽ അന്വേഷണം നടന്നു. എന്നാല്‍ ഗൂഢാലോചന കണ്ടെത്താനായില്ലെന്നാണ് പൊലീസ് വിശദമാക്കുന്നത്. വീഡിയോ കൃത്രിമമല്ലെന്നാണ് കണ്ടെത്തല്‍. രാഘവന്റെ മൊഴിയും വീഡിയോയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്നാണ് വിലയിരുത്തല്‍. ജനപ്രാതിനിധ്യ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒരു സ്വകാര്യ ഹിന്ദി ചാനൽ നടത്തിയ ഒളി ക്യാമറ ഓപ്പറേഷനിലാണ് എം കെ രാഘവൻ കുടുങ്ങിയത്.
Comments