അമേഠിയിൽ രാഹുൽ ഗാന്ധി നൽകിയ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു. രാഹുലിനെതിരായ ബ്രിട്ടീഷ് പൗരത്വ വിവാദത്തിൽ കഴമ്പില്ലെന്ന് കണ്ടെത്തിയാണ് വരണാധികാരി രാഹുലിന്‍റെ പത്രിക സ്വീകരിക്കാൻ തീരുമാനിച്ചത്. മറ്റൊരു രാജ്യത്തും രാഹുൽ പരേത്വമെടുത്തിട്ടില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ ബോധ്യപ്പെടുത്തി. രാഹുലിന് ഉള്ളത് ഇന്ത്യൻ പാസ്പോർട്ട് മാത്രമാണ്. വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച ആരോപണങ്ങൾക്കും മറുപടി നൽകി. രാഹുൽ കേംബ്രിഡ്ജ് സർവകലാശാലയിൽ എം.ഫിൽ ചെയ്തത് 1995 ലാണ്. ഇതിന്‍റെ സർട്ടിഫിക്കറ്റ് അഭിഭാഷകൻ ഹാജരാക്കി.
Comments