പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ ഖേദം പ്രകടിപ്പിച്ചു. ഖേദം പ്രകടിപ്പിച്ചുകൊണ്ട് രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകി.ഇത്തരമൊരു പരാമർശം തിരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞു പോയതാണെന്ന് സത്യവാങ്മൂലത്തിൽ രാഹുൽ ഗാന്ധി പറയുന്നു. ഇനി മേലാൽ കോടതി രേഖപ്പെടുത്തുന്ന വിവരങ്ങളോ നിരീക്ഷണോ അല്ലാതെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ഉപയോഗിക്കില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. രാഹുൽ ഗാന്ധിയുടെ മറുപടി നാളെ സുപ്രീംകോടതി പരിഗണിക്കും.
Comments