കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍തിത്ഥ്വം വഴി ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയനാട് ലോക്സഭാ മണ്ഡലത്തില്‍ അതിശക്തമായ പോളിംഗ്. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലെ ഏറ്റവും മികച്ച പോളിംഗാണ് ഇന്ന് ഉച്ചവരെ വയനാട് സീറ്റില്‍ രേഖപ്പെടുത്തിയതെന്ന് ജില്ലയിലെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നു. ഉച്ചയ്ക്ക് 1.45-ന് പുറത്തു വന്ന ഔദ്യോഗിക കണക്ക് പ്രകാരം 48.06 ശതമാനം പോളിംഗാണ് വയനാട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ രണ്ട് മണിയോടെ മണ്ഡലത്തിലെ അന്‍പത് ശതമാനം പേരും വോട്ടു ചെയ്തുവെന്നാണ് അനൗദ്യോഗിക കണക്ക്.
Comments