സംസ്ഥാനത്ത് പോളിങ്ങിനിടെ ആറ് മരണം. കണ്ണൂരിലും പത്തനംതിട്ടയിലും കൊല്ലത്തും വോട്ട് ചെയ്യാനെത്തിയവരാണ് ബൂത്തിൽ വരിനിൽക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വടകര ലോക്സഭാമണ്ഡലത്തിലെ ചൊക്ലിയിൽ വോട്ട് ചെയ്യാൻ എത്തിയ കാഞ്ഞിരത്തിൻ കീഴിൽ മോടോളി വിജയി(66) ആണ് മരിച്ച ഒരാൾ. രാമവിലാസം ഹയർസെക്കൻഡറി സ്കൂളിലെ 158ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാൻ വരിയിൽ നിൽക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
Comments