പോളിങ്ങിന്റെ വർധനവനുസരിച്ച് കേരളത്തിൽ ഇത്തവണ ഇടതുപക്ഷ ജനാധിപത്യ മുന്നണി വോട്ടും സീറ്റും വർധിക്കുമെന്നും ചരിത്ര വിജയം നേടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ . 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ വൻ പോളിങ് രേഖപ്പെടുത്തിയിരുന്നു. അന്ന് 18 മണ്ഡലങ്ങളിൽ വിജയിച്ചു. അതു കൊണ്ട് തന്നെ എൽഡിഎഫിന് മുൻകാലങ്ങളേക്കാൾ സാധ്യത കാണുന്നുവെന്നും കോടിയേരി പറഞ്ഞു. കണ്ണൂരിൽ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments