You are Here : Home / News Plus

വയനാട് തൊവരിമലയില്‍ ആദിവാസികള്‍ ഭൂമി കയ്യേറി: പൊലീസും വനം വകുപ്പുമെത്തി ഒഴിപ്പിച്ചു

Text Size  

Story Dated: Wednesday, April 24, 2019 07:16 hrs UTC

വയനാട് തൊവരിമലയിലെ ഭൂമി കയ്യേറ്റം ഒഴിപ്പിക്കുന്നു. പൊലീസും വനം വകുപ്പും ചേർന്നാണ്‌ കയ്യേറ്റം ഒഴിപ്പിക്കുന്നത്. തൊവരിമല കയ്യേറ്റ ഭൂമിയിലേക്ക് മാധ്യമങ്ങളെ കടത്തിവിടാതെയാണ് ഒഴിപ്പിക്കൽ നടപടികൾ നടക്കുന്നത്. സമരസമിതി നേതാക്കളായ എം പി കുഞ്ഞിക്കണാരൻ, കെ ജി മനോഹരൻ, രാജേഷ് അപ്പാട് എന്നിവരെ അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് മർദ്ദിച്ചതായി ആദിവാസികൾ ആരോപിച്ചു. നൂറു കണക്കിന് സമക്കാർ ഇപ്പോഴും കയ്യേറ്റ ഭൂമിയിലുണ്ട്. 70കളിൽ ഹാരിസൺ മലയാളം ലിമിറ്റഡിൽ നിന്നും സർക്കാർ ഏറ്റെടുത്ത ഈ ഭൂമി ഭൂരഹിതർക്ക് നൽകണമെന്നാവശ്യപ്പെട്ട് സിപിഎം ഉൾപ്പെടെ നേരത്തെ സമരം നടത്തിയിരുന്നു. നേരത്തെ ഭൂമിക്കായി സമരം നടത്തിയവരും പ്രളയത്തിൽ വീടും വസ്തുവകകളും നഷ്ടപ്പെട്ടവരും സമരത്തിലുണ്ട്. പിടിച്ചെടുത്ത ഭൂമിയിൽ കൃഷിയിറക്കാനായിരുന്നു സമരക്കാരുടെ നീക്കം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.