ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്ക്ക് എതിരായ ലൈംഗികപീഡനാരോപണം കെട്ടിച്ചമച്ചതും ഗൂഢാലോചനയുടെ ഫലമായി ഉന്നയിച്ചതുമാണെന്ന അഭിഭാഷകന്‍റെ ആരോപണത്തിൽ വീണ്ടും അപൂർവ നടപടിയുമായി സുപ്രീംകോടതി. സിബിഐ, ഇന്‍റലിജൻസ്, ദില്ലി പൊലീസ് മേധാവികളെ സുപ്രീംകോടതി വിളിച്ചു വരുത്തും. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് കോടതിയിൽ ഹാജരാവാനാണ് മൂന്ന് തലവൻമാർക്കും സുപ്രീംകോടതി നിർദേശം നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചനയുടെ തെളിവുകൾ ഹാജരാക്കാൻ അഭിഭാഷകനായ ഉത്സവ് ബെയ്‍ൻസിനോട് സുപ്രീംകോടതി നേരത്തേ നിർദേശം നൽകിയിരുന്നു. ഇതനുസരിച്ച് മുദ്ര വച്ച കവറിൽ തെളിവുകൾ ഉത്സവ് ബെയ്‍ൻസ് സുപ്രീംകോടതി മുമ്പാകെ തെളിവുകൾ കൈമാറി. ജസ്റ്റിസുമാരായ അരുൺ മിശ്ര, രോഹിൻടൺ നരിമാൻ, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബഞ്ചിന്‍റേതാണ് നിർദേശം.
Comments