തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കുമായിരിക്കും ബിജെപിയെക്കാൾ മുൻതൂക്കമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. എന്നാൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും ഭൂരിപക്ഷം തെളിയിക്കാൻ കഴിയുമോയെന്ന കാര്യത്തിൽ ഇപ്പോൾ ഉറപ്പു പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അത്തരമൊരു സാഹചര്യമുണ്ടായാൽ മതേതര,ജനാധിപത്യ കക്ഷികളുടെ സഹായം തേടി കേന്ദ്രത്തിൽ എന്തു വില കൊടുത്തും ഒരു മതേതര സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments