Tag: malayali nun arrest

കന്യാസ്രീകളുടെ അറസ്റ്റിൽ  ഐഒസി;  പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം  രേഖപ്പെടുത്തി

ഫിലാഡൽഫിയ: ചത്തീസ്ഗഢിലെ കന്യാസ്രീകളുടെ അറസ്റ്റിൽ ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രതിഷേധം രേഖപ്പെടുത്തി. ഭരണഘടന അനുശാസിക്കുന്ന സ്വാതത്ര്യം കാറ്റിൽ പറത്തിക്കൊണ്ട് ന്യൂനപക്ഷ പീഡനം നടത്തുന്ന ബിജെപി യുടെ ഹീനമായ നടപടിക്കെതിരെ ഇന്ത്യ ഒട്ടാകെ വ്യാപക പ്രതിഷേധങ്ങൾ നടക്കുന്നുണ്ട്. പൗര സംഘടനകൾ, വിദ്യാർത്ഥികളും സ്ത്രീകളുമടങ്ങുന്ന വിവിധ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു വന്പിച്ച പ്രെതിഷേധ റാലികളാണ് നടക്കുന്നത് ജൂലൈ 25 ന് ചത്തീസ്ഗഢിലെ അംബികാപൂരിൽ നിന്ന് അസ്സിസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാകുലേറ്റ് സഭയിലേക്കുള്ള സിസ്റ്റർ പ്രീതിമേരിയും വന്ദന ഫ്രാൻസിസും അറസ്റ്റിലായ നടപടിക്കെതിരെയാണ് ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രേതിഷേധ പ്രേമേയം അവതരിപ്പിച്ചത്. ഇവർക്കെതിരെ മതപരിവർത്തന നിയമവും മനുഷ്യക്കടത്ത് തടയുന്ന നിയമങ്ങളും പ്രകാരം കള്ളക്കേസ്  കേസ് ചമച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത് എന്ന് സംഘടനാ നേതാക്കൾ സംയുക്ത പ്രെസ്താവനയിലൂടെ അഭിപ്രായപ്പെട്ടു. . ഐഒസി പെൻസിൽവാനിയ ചാപ്റ്റർ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ, ചെയർമാൻ സാബു സ്കറിയ, സെക്രട്ടറി സുമോദ് നെല്ലിക്കാല, ട്രെഷറർ ഫീലിപ്പോസ് ചെറിയാൻ, വൈസ് ചെയർമാൻ ജീമോൻ ജോർജ്, വൈസ് പ്രെസിഡൻറ്റ് മാരായ അലക്സ് തോമസ്, കുര്യൻ രാജൻ, ഫണ്ട് റെയിസിഗ് ചെയർമാൻ  ജെയിംസ് പീറ്റർ, ജോയ്ന്റ്റ് ട്രെഷറർ ഷാജി സുകുമാരൻ, തോമസ്കുട്ടി വർഗീസ്, കമ്മറ്റി മെംബേർസ് ആയ ജിജോമോൻ ജോസഫ്, ജോബി ജോൺ എന്നിവർ അഭിപ്രായങ്ങൾ രേഖപ്പെടുത്തി പ്രതിഷേധത്തിൽ പങ്കുചേർന്നു. സുമോദ് തോമസ് നെല്ലിക്കാല

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപതകൾ

ന്യാസ്ത്രീകളുടെ അറസ്റ്റിലും ന്യൂന പക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളിലും പ്രതിഷേധം തുടരുമെന്ന് തൃശൂർ, ഇരിങ്ങാലക്കുട രൂപത. കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരായ ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ തയ്യാറാക്കിയ ഇടയലേഖനം...

കന്യാസ്ത്രീകളുടെ അറസ്റ്റ്: ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും

അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ സമർപ്പിച്ചേക്കും. കേന്ദ്രസർക്കാർ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് തന്നെ ജാമ്യാപേക്ഷ നൽകാൻ സഭാനേതൃത്വം തീരുമാനിച്ചത്. കഴിഞ്ഞദിവസം, കേരള എംപിമാർക്ക് അമിത്...

കന്യാസ്ത്രീകളുടെ മോചനം: ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം; മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കും

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. നിലവിലുള്ള അഭിഭാഷകനെ മാറ്റി മുതിര്‍ന്ന അഭിഭാഷകരെ കേസ് ഏല്‍പ്പിക്കാനും ധാരണ.  മനുഷ്യ കടത്ത് വകുപ്പ് ചുമത്തിയതിനാല്‍ എന്‍ഐഎയെ...

മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും; ജാമ്യം കിട്ടുമെന്ന പ്രതീക്ഷയില്‍ കുടുംബം

ഛത്തീസ്ഗഢില്‍ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് ദുര്‍ഗ് സെഷന്‍സ് കോടതി പരിഗണിക്കും. മജിസ്‌ട്രേറ്റ് കോടതി അപേക്ഷ തള്ളിയത്തോടെയാണ് അപ്പീല്‍ നല്‍കിയത്. ഇന്ന് ജാമ്യം കിട്ടുമെന്ന...

പെണ്‍കുട്ടികള്‍ ക്രിസ്ത്യന്‍ മതത്തിലുള്ളവര്‍ തന്നെ, പിന്നെന്തിന് മതപരിവര്‍ത്തനം നടത്തുന്നു; സിസ്റ്റര്‍ വന്ദനയുടെ സഹോദരന്‍

ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനത്തിന്റെ പേരില്‍ അറസ്റ്റിലായ സിസ്റ്റര്‍ വന്ദനയുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് സഹോദരങ്ങള്‍ ന്യൂസ് മലയാളത്തോട് പറഞ്ഞു. സിസ്റ്റര്‍ വന്ദനയ്ക്കും സിസ്റ്റര്‍ പ്രീതി മേരിക്കുമെതിരായ മതപരിവര്‍ത്തന ആരോപണം...

കന്യാസ്ത്രീകളുടെ അറസ്റ്റ്: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് സ്തംഭിച്ചു

കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചു. ഒരു മണിവരെയാണ് സഭ നിര്‍ത്തിവെച്ചത്. നേരത്തെ 12 മണിവരെ സഭ നിര്‍ത്തിവെച്ചിരുന്നെങ്കിലും പ്രതിപക്ഷ...