തിരുപ്പതി ക്ഷേത്രത്തിലേക്ക് ഇനി സീപ്ലെയിനിൽ പറന്നിറങ്ങാം!

ആത്മീയ വിനോദസഞ്ചാരത്തിന് ഏറ്റവും വലിയ ഉണർവേകാൻ തിരുപ്പതി ക്ഷേത്രം. ഇവിടേക്ക് എത്തുന്ന സഞ്ചാരികൾക്ക് ഇനി സീപ്ലയിനിൽ പറന്നിറങ്ങാം. UDAN പ്രാദേശിക കണക്ടിവിറ്റി സ്കീമിൽ ഉൾപ്പെടുത്തിയാണ് സീപ്ലെയിൻ സർവീസ് തിരുപ്പതിയിൽ ലോഞ്ച് ചെയ്യുന്നത്. 2026 ആദ്യത്തോടെ ആയിരിക്കും സീപ്ലെയിൻ പ്രവർത്തനം ആരംഭിക്കുക. കല്യാണി അണക്കെട്ട് ആയിരിക്കും സീപ്ലെയിനിന് പറന്നിറങ്ങാനുള്ള സ്ഥലമാകുക.

ആന്ധ്രാപ്രദേശ് എയർപോർട്സ് ഡെവലപ്മെൻ്റ് കോർപറേഷൻ ലിമിറ്റഡിന്റെ പിന്തുണയോടെ ആയിരിക്കും സീപ്ലെയിൻ സർവീസ് നടപ്പാക്കുക. തീർഥാടന കേന്ദ്രങ്ങളെ കാര്യക്ഷമമായും വേഗത്തിലും ബന്ധിപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. വിജയവാഡയ്ക്കും ശ്രീശൈലത്തിനും ഇടയിൽ ഇതിനകം തന്നെ ജയകരമായ പരീക്ഷണപറക്കൽ നടത്തിക്കഴിഞ്ഞു. ഇതിനു പിന്നാലെയാണ് തിരുപ്പതിയിലും സീപ്ലെയിൻ ആരംഭിക്കാനുള്ള നടപടികൾ കൂടുതൽ ഊർജസ്വലമായി മുന്നോട്ട് പോകുന്നത്.

വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനായി ഫീഡ്ബാക്ക് ഹൈവേസിനെ ഇതിനകം നിയോഗിച്ചു കഴിഞ്ഞു.ലോകപ്രശസ്തമായ വെങ്കടേശ്വര ക്ഷേത്രം തിരുപ്പതിയിലാണ് സ്ഥിതി ചെയ്യുന്നത്. കൂടാതെ, കപില തീർഥം, ഗോവിന്ദരാജ സ്വാമി ക്ഷേത്രം, ചന്ദ്രഗിരി കോട്ട എന്നിങ്ങനെ നിരവധി കാഴ്ചകളാണ് ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത്. 

Hot this week

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍...

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍; അറസ്റ്റ് ഇറാനിയന്‍ കപ്പല്‍ ‘ഐറിസ് ലവാന്റെ’ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ

റിപ്പബ്ലക് ടിവി പ്രതിനിധികള്‍ കൊച്ചിയില്‍ അറസ്റ്റില്‍. ഇന്ത്യ അഭയം നല്‍കിയ ഇറാനിയന്‍...

Topics

ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ആശ്വാസം; അയല്‍ രാജ്യങ്ങളെ ആക്രമിച്ചതിന് ക്ഷമചോദിച്ച് ഇറാന്‍; ഇനി ആക്രമിക്കില്ലെന്ന് ഉറപ്പ് നല്‍കി

അയല്‍ രാജ്യങ്ങളിലേക്ക് നടത്തിയ ആക്രമണങ്ങള്‍ക്ക് ക്ഷമ ചോദിച്ച് ഇറാന്‍. ടെലിവിഷനിലൂടെ രാജ്യത്തെ...

ഹോർമൂസ് കടലിടുക്ക് തുറന്ന് ഇറാൻ; ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ചു

ഹോർമൂസ് കടലിടുക്കിലൂടെ ചരക്ക് കപ്പൽ സേവനം പുനഃസ്ഥാപിച്ച് ഇറാൻ. അയൽ രാജ്യങ്ങൾക്ക്...

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്കില്ല; രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍ താത്പര്യം

നിതീഷ് കുമാര്‍ കേന്ദ്ര മന്ത്രിസഭയിലേക്ക് ഉണ്ടാകില്ല. രാജ്യസഭാംഗമായാലും പട്‌നയില്‍ തന്നെ തുടരാന്‍...

ഡോ. വന്ദന ദാസ് വധക്കേസിൽ ഈ മാസം 17ന് വിധിപറയും

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ...

സിവില്‍ സര്‍വീസ് ഫലം പ്രഖ്യാപിച്ചു; യുപി സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം റാങ്ക്

സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് സ്വദേശി അനൂജ് അഗ്നിഹോത്രിക്ക് ഒന്നാം...

ഓസ്കാർ ഇങ്ങെത്തി! അവതാരകയായി പ്രിയങ്ക ചോപ്രയും; എവിടെ, എപ്പോൾ കാണാം

2026ലെ 98ാമത് അക്കാദമി അവാർഡ് (ഓസ്കാർ) ചടങ്ങിനായി ഒരുങ്ങുകയാണ് ഹോളിവുഡ്. ലോസ്...
spot_img

Related Articles

Popular Categories

spot_img