ഇറാൻ-ഇസ്രയേൽ സംഘർഷം; വിമാന സർവീസുകൾ ഇന്നും മുടങ്ങും, യുഎഇയിൽ നിന്നും പ്രത്യേക വിമാന സർവീസുകൾ

ഇറാൻ- ഇസ്രയേൽ സംഘർഷത്തെ തുടർന്ന് വ്യോമ ഗതാഗത മേഖലയിൽ പ്രതിസന്ധി തുടരുന്നു. കൊച്ചിയിൽ നിന്ന് ഇന്ന് പുറപ്പെടേണ്ടിയിരുന്ന 39 വിമാനങ്ങളും കൊച്ചിയിലേക്ക് എത്തിച്ചേരേണ്ടിയിരുന്ന 49 സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. അതേസമയം മസ്ക്കറ്റ് , ജിദ്ദ, ദുബൈ എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ , എയർ ഇന്ത്യ എക്സ്പ്രസ് , ഇൻഡിഗോ, സ്പൈസ് ജെറ്റ് , എന്നീ എയർ ലൈനുകൾ സർവീസ് ചാർട്ട് ചെയ്തിട്ടുണ്ട്. എങ്കിലും യാത്രയ്ക്ക് പുറപ്പെടും മുൻപ് സർവീസുകൾ ഉണ്ടോയെന്ന് യാത്രക്കാർ ഉറപ്പ് വരുത്തണമെന്നാണ് വിമാനക്കമ്പനി അധികൃതരുടെ നിർദേശം. ഇന്ന് പുലർച്ചെ 4.30 ന് യുഎയിലെ ഫുജൈറയിൽ നിന്നുള്ള ചാർട്ടേഡ് വിമാനം പുലർച്ചെ 4.30ന് കൊച്ചിയിൽ എത്തിയിരുന്നു. കൂടാതെ ജിദ്ദ , മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളും കൊച്ചിയിൽ എത്തി. മസ്ക്കറ്റിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് രണ്ട് സർവീസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ടെങ്കിലും സർവീസ് നടത്തുമോ എന്നതിൽ അനിശ്ചിതത്വം തുടരുകയാണ്.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും ഇന്നും സർവീസുകൾ മുടങ്ങും. ഇന്ന് സർവീസ് നടത്തേണ്ട 31 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ 16 എണ്ണം തിരുവനന്തപുരത്തേക്ക് എത്തുന്നതും 15 എണ്ണം തിരുവനന്തപുരത്തുനിന്ന് പുറപ്പെടുന്നതുമാണ്. കരിപ്പൂരിൽ 40 സർവീസുകൾ റദാക്കിയിട്ടുണ്ട്. കരിപ്പൂർ നിന്നുള്ള 20ഉം, കരിപ്പൂരേക്കുള്ള 20 ഉം സർവീസുകളാണ് റദ്ദാക്കിയിട്ടുള്ളത്. അതേസമയം, ഫ്ളൈനാസ് കരിപ്പൂർ -റിയാദ് , സലാം എയർ കരിപ്പൂർ -മസ്ക്കറ്റ്-കരിപ്പൂർ എന്നിവ സർവീസ് നടത്തി.

യുഎഇയിൽ നിന്നും മസ്ക്കറ്റിൽ നിന്നുമായി പ്രത്യേക വിമാന സർവീസുകളും ആരംഭിച്ചിട്ടുണ്ട്. ഇൻഡിഗോ, സ്‌പൈസ് ജെറ്റ് എന്നീ വിമാന സർവീസുകളാണ് പുനരാരംഭിച്ചത്. ഇതിന് പുറമെ കൊച്ചിയിൽ നിന്ന് പുറപ്പെടേണ്ട 39 വിമാന സർവീസുകളും റദ്ദാക്കി. അബുദാബിയിൽ നിന്നും ദോഹയിൽ നിന്നും പുറപ്പെടേണ്ട 49 വിമാനങ്ങൾ റദ്ദാക്കി. അതേസമയം, കൊച്ചിയിലേക്കും മുംബൈയിലേക്കും പ്രത്യേക വിമാന സർവീസുകളും ഉണ്ടായിരുന്നു.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img