സൂപ്പർ ലീഗ് കേരള വഴിതുറന്നു ; കൗമാര താരങ്ങൾക്ക്‌ 
രാജ്യാന്തര പരിശീലനം

കേരളത്തിൽനിന്നുള്ള 12 കൗമാര ഫുട്ബോൾ താരങ്ങൾക്ക് മലേഷ്യയിൽ രാജ്യാന്തര പരിശീലനത്തിന്‌ അവസരം ഒരുക്കി സൂപ്പർ ലീഗ് കേരള. താഴേത്തട്ടിൽനിന്ന്‌ ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി തെരഞ്ഞെടുത്തവർക്കാണ്‌ അവസരം ലഭിച്ചതെന്ന് സൂപ്പർ ലീഗ്‌ കേരള സിഇഒമാത്യു ജോസഫ്, ഡയറക്ടർ ഫിറോസ് മീരാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എല്ലാവരും ഇന്ന്‌ മലേഷ്യയിലെത്തും,24വരെയാണ്‌ പരിശീലനം. 15നും 17നും ഇടയിൽ പ്രായമുള്ളവർക്കാണ്‌ അവസരം ലഭിച്ചത്‌.

യുവതാരങ്ങൾക്ക് രാജ്യാന്തര മത്സര പരിചയവും പ്രൊഫഷണൽ മികവും നൽകാൻ ലക്ഷ്യമിട്ട്‌ സൂപ്പർ ലീഗ് കേരളയും ആന്ദ്രേ ഇനിയേസ്‌റ്റ സ്‌കൗട്ടിങ്ങും ചേർന്നാണ്‌ ഈ സംരംഭം ഒരുക്കുന്നത്‌. സ്‌പാനിഷ് ലാ ലിഗ ക്ലബ്ബായ വിയ്യാറയൽ സിഎഫിന്റെ അക്കാദമിയിലാണ്‌ പരിശീലനം. യാത്ര, താമസം, പരിശീലനം ഉൾപ്പെടെ മുഴുവൻ ചെലവും സൂപ്പർ ലീഗ് കേരള വഹിക്കും.

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 1000 കുട്ടികൾ പങ്കെടുത്തു. രണ്ടാം ഘട്ടത്തിൽ കേരള യൂത്ത് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ ഭാഗമായ ചാക്കോളാസ് ഗോൾഡ് ട്രോഫി ഉൾപ്പെടെയുള്ള വിവിധ ഘട്ടങ്ങളിലെ ട്രയൽസുകളിലൂടെയും ടൂർണമെന്റുകളിലൂടെയും കേരളത്തിലെ 131 ടീമുകളിൽനിന്ന്‌ 3,600-ൽ അധികം താരങ്ങൾ പങ്കെടുത്തു.

സ്‌പെയിൻ, അർജന്റീന എന്നിവിടങ്ങളിൽനിന്നുള്ള താരനിരീക്ഷകർ പ്രാദേശിക ടീമുകളുമായി ചേർന്നാണ് പ്രതിഭകളെ കണ്ടെത്തിയത്. രാജ്യാന്തര സഹകരണത്തോടെയും ആഭ്യന്തര യുവജന വികസന പരിപാടികളോടെയും ഈ സംരംഭം വികസിപ്പിക്കുമെന്നും സൂപ്പർ ലീഗ് കേരള ഭാരവാഹികൾ അറിയിച്ചു.

ഹൃഷുബ് കോയോൻ, പി അൽത്താഫ്‌ റഹിമാൻ, പ്രയാഗ്‌ എം മാറോളി (കണ്ണൂർ), ആരോൺ അരൂജ (തൃശൂർ), അഫ്‌റാദ്‌ നിഹാൽ മച്ചിങ്ങൽ, സി മുഹമ്മദ്‌ നിഹാൽ (മലപ്പുറം), ജൊഹാൻ ജിയോ മാത്യു, ഈവ്‌ ആന്റണി, സിയോൺ മാർട്ടിൻ, അഭിനവ്‌ ഷാജി, പി യശ്വന്ത്‌ മൂൺ (എറണാകുളം), കെ വി ഫലാഹ്‌ ലത്തീഫ്‌ (പാലക്കാട്‌) എന്നിവരാണ്‌ മലേഷ്യയിലേക്ക്‌ പറക്കുക.

Hot this week

‘സുരക്ഷയ്ക്ക് ഭീഷണി’; ടെലിഗ്രാം, വാട്‌സ്ആപ്പ് കോളുകൾ നിരോധിച്ച് റഷ്യ

ഇൻ്റർനെറ്റ് നിയന്ത്രണം കർശനമാക്കുന്നതിൻ്റെ ഭാഗമായി ടെലിഗ്രാം, വാട്‌സ്ആപ്പ് എന്നീ മെസേജിങ് ആപ്പുകളിലെ...

‘മനഃപൂര്‍വം ശസ്ത്രക്രിയ മുടക്കിയിട്ടില്ല’; കാരണം കാണിക്കല്‍ നോട്ടീസിന് ഡോ. ഹാരിസിന്റെ മറുപടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ മുടങ്ങിയത് തൻ്റെ വീഴ്ചമൂലമല്ലെന്ന് ഡോ. ഹാരിസ്...

5 വർഷം കൊണ്ട് ക്ലെയിം ചെയ്തത് 27.22 കോടി; 45 പൈസയുടെ ഇൻഷുറൻസ് വെറുതെയല്ല!

വെറും 45 പൈസക്ക് 10 ലക്ഷം രൂപയുടെ കവറേജ് നൽകുന്നുണ്ട് ഇന്ത്യൻ...

ടോട്ടെനത്തെ വീഴ്ത്തി യുവേഫ സൂപ്പര്‍ കപ്പ് കിരീടം നേടി പിഎസ്ജി

യുവേഫ സൂപ്പര്‍ കപ്പ് കിരീടം ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജിക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്...

ശക്തിമാന്‍ സിനിമ ഉണ്ടാകുമോ? റണ്‍വീര്‍ സിങ് കഥാപാത്രത്തിന് അനുയോജ്യനല്ലെന്ന് ആവര്‍ത്തിച്ച് മുകേഷ് ഖന്ന

സ്‌പൈഡര്‍മാനും സൂപ്പര്‍മാനുമൊക്കെ മുമ്പ് ഇന്ത്യയിലെ കുട്ടികള്‍ക്ക് ഒരു സൂപ്പര്‍ഹീറോ ഉണ്ടായിരുന്നു, 90...

Topics

കൂലി ചതിച്ചില്ല; ആവേശം ചോരാതെ ആരാധകർ, ചിത്രം സൂപ്പറെന്ന് പ്രതികരണം

രജനികാന്തിനൊപ്പം തെന്നിന്ത്യയിലേയും ബോളിവുഡിലേയും പ്രമുഖ താരങ്ങൾ ഒരുമിച്ച കൂലിക്ക് തീയേറ്ററുകളിൽ നിന്ന്...

വിൻസർ;മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം “പൂത്തുമ്പി” സെപ്റ്റംബർ 6ന്

വിൻസർ: വിൻസർ;മലയാളി അസ്സോസിയേഷന്റെ 2025-2025- ലെ ഓണാഘോഷം “പൂത്തുമ്പി” സെപ്റ്റംബർ 6-ന് പാരമ്പര്യ തനിമയോടെ വിൻസർ...

വിനോദ മേഖലയിൽ ആഗോള പങ്കാളിത്തം വർധിപ്പിക്കാൻ കോൺടെന്റ് ഇന്ത്യ സമ്മിറ്റ് 2026

വിനോദ മേഖലയുടെ ഭാവി രൂപപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, കോൺടെന്റ് ഇന്ത്യ സമ്മിറ്റ്...
spot_img

Related Articles

Popular Categories

spot_img