കൊച്ചിയിൽ ഊണ് കഴിക്കാൻ എത്തിയ സൂപ്പർതാരത്തെ കണ്ട് അമ്പരന്ന് ഹോട്ടൽ ജീവനക്കാർ

പതിവു പോലെ ഉച്ചയൂണിന്റെ തിരക്കിലായിരുന്നു കാർത്ത്യായനി കൊച്ചിയിലെ ജീവനക്കാർ. പെട്ടെന്ന് ഊണ് കഴിക്കാൻ എത്തിയത് ഒരു പരിചിത മുഖം, തെലുങ്ക് സൂപ്പർതാരം മോഹൻ ബാബുവായിരുന്നു അത്. കൊച്ചിയിലെ പ്രശസ്ത ഹോട്ടലുകളിലൊന്നായ കാർത്ത്യായനിയിലെ മീൻ വിഭവങ്ങളുടെ രുചി പരീക്ഷിക്കാൻ എത്തിയതായിരുന്നു മോഹൻ ബാബു.

എരിവ് ഏറെ ഇഷ്ടപ്പെടുന്ന തെലുങ്ക് സൂപ്പർതാരം ഊണിന്റെ കൂടെ കാളാഞ്ചി മുളകിട്ടതും ടൈഗർ പ്രോൺസും മീൻ മുട്ടയുമാണ് കഴിച്ചത്. ഇതിൽ മീൻമുട്ട ആന്ധ്രയിൽ കിട്ടാൻ പ്രയാസമാണന്നും ഏറെ ഇഷ്ടപ്പെട്ടുവെന്നും പറഞ്ഞുവെന്നും ഇവിടുത്തെ മീൻവിഭവങ്ങളും ഊണും കഴിക്കാൻ വേണ്ടി മാത്രം കൊച്ചിയിൽ ഇനിയുമെത്തുമെന്ന് പറഞ്ഞിട്ടാണ് മടങ്ങിയത് എന്നുമാണ് കാർത്ത്യായനി കൊച്ചിയുടെ ഉടമ ജജീനാ വിനു മനോരമ ഓൺലൈനിനോട് പറഞ്ഞത്. 

നേരത്തെ തെലുങ്ക് സൂപ്പർ താരം നാനിയും കൊച്ചിയിലെ കാർത്ത്യായനിയിലെ വിഭവങ്ങൾ പരീക്ഷിക്കാൻ എത്തിയിട്ടുണ്ട്. കൊച്ചിയിൽ വരുമ്പോഴെല്ലാം കാർത്ത്യായനിയിൽ എത്താറുണ്ടെന്നായിരുന്നു നാനി പറഞ്ഞത്. മോഹൻ ബാബു നിർമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ പ്രമോഷന്റെ ഭാഗമായിട്ടാണ്  കൊച്ചിയിലെത്തിയത്. 

തെലുങ്ക് നടനും മോഹൻബാബുവിന്റെ മകനുമായി വിഷ്ണു മഞ്ജു നായകനായെത്തുന്ന പുതിയ ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, മുകേഷ് റിഷി, പ്രഭുദേവ, ശരത് കുമാർ തുടങ്ങി വൻ താരനിരയാണുള്ളത്. മോഹന്‍ ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്‌ടറി, എ വി എ എന്‍റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

Hot this week

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര...

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

 കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന...

Topics

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി...

”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന...
spot_img

Related Articles

Popular Categories

spot_img