ഈ ഹോട്ടൽ മേശയ്ക്കുമുന്നിൽ കക്ഷിഭേദമില്ല; ഉപതിരഞ്ഞെടുപ്പിൽ സൂപ്പർഹിറ്റായി ആലിക്കാസ്

നിലമ്പൂർ ∙ രാഷ്ട്രീയപ്പോരിൽ തിളച്ചുമറിയുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ വിവിധ കക്ഷികളെ മേശയ്ക്കു മുന്നിൽ ഒന്നിപ്പിച്ച് ആലിക്കാസ് ഹോട്ടൽ. മന്ത്രിമാരും എംഎൽഎമാരും എംപിമാരും എന്നുവേണ്ട പല കക്ഷികളുടെയും സംസ്ഥാന നേതാക്കളും ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസിന്റെ സ്വന്തം കക്ഷികളാണ്.

ഉപതിരഞ്ഞെടുപ്പിന്റെ പ്രചാരണ ദിനങ്ങളിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയക്കാർ ഇതിനകം ഭക്ഷണം കഴിച്ച റെക്കോർഡും നിലമ്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ആലിക്കാസിനാണെന്നു പറയാം. പ്രചാരണദിനങ്ങളിൽ സാധാരണക്കാർക്കൊപ്പം മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മറ്റും ഇവിടെ ഉച്ചയൂണു കഴിക്കാനെത്തുന്ന കാഴ്ച സാധാരണം. തിരക്കേറി സീറ്റുകൾ നിറയുമ്പോഴും കാത്തുനിന്ന് കഴിച്ചാണ് നേതാക്കളിൽ പലരും മടങ്ങുന്നതും.

കാഞ്ഞിരമ്പാറ ആലി 1976 ൽ തുടങ്ങിയ ഹോട്ടൽ അടുത്ത വർഷം അൻപതാം വർഷത്തിലേക്ക് ചുവടുവയ്ക്കുകയാണ്. ആലി കാക്ക തുടങ്ങിയ ഹോട്ടലിന്റെ പേരാണ് ആലിക്കാസ് ആയി മാറിയത്. ആലിക്കാക്കയുടെ മരണശേഷം മക്കളായ അയ്യൂബ്, നൗഷാദലി(ഇപ്പാനു), റിഷാദലി(കുട്ടിമാൻ) എന്നിവരുടെ മേൽനോട്ടത്തിലാണ് ഹോട്ടലിന്റെ പ്രവർത്തനം. പാചകം, വിളമ്പൽ തുടങ്ങി കൗണ്ടറിൽ ഒപ്പമുള്ള തൊഴിലാളികൾക്കൊപ്പം ഈ സഹോദരങ്ങളുടെ കൈകളും എത്തുന്നു.

രാവിലെ 5.30 മുതൽ പ്രവർത്തനം തുടങ്ങുന്ന ഹോട്ടൽ ഉച്ചയൂണു വിളമ്പിത്തീരുന്നതോടെ അടയ്ക്കും. തിരക്കേറിയതിനാൽ ഈ തിരഞ്ഞെടുപ്പു ദിനങ്ങളിൽ പലപ്പോഴും വൈകിട്ട് 3.30 നും മറ്റുമാണ് ഊണു വിളമ്പി തീരുന്നത്. തിരഞ്ഞെടുപ്പില്ലെങ്കിലും തിരക്കു പതിവാണെന്ന് അയ്യൂബ് പറയുന്നു. നിലമ്പൂരിലെ വിവിധ ഓഫിസുകളിലെ ഉദ്യോഗസ്ഥരും ബസ് ജീവനക്കാരും ഓട്ടോ–ടാക്സി തൊഴിലാളികളും മറ്റുമാണ് അപ്പോൾ ആലിക്കാസിന്റെ പതിവു കക്ഷികൾ. നാടൻ ഭക്ഷണം ന്യായവിലയ്ക്ക് നൽകുന്നുവെന്നതാണ് പ്രത്യേകത. ചോറായാലും കറിയാലും മീനായാലും വയറുനിറച്ച് ഊട്ടുക എന്നതാണ് രീതി.

പ്രഭാത ഭക്ഷണത്തിന് അപ്പം, പൊറോട്ട, വെള്ളയപ്പം, മുട്ടക്കറി, ബീഫ് ചാപ്പ്സ് എന്നിവയാണ് സ്ഥിരം മെനു. ഗ്രീൻപീസ്, കടല എന്നിങ്ങനെ ഒരു സസ്യവിഭവവും കരുതും. അപ്പം, പെറോട്ട, വെള്ളയപ്പം എന്നിവ പത്തു രൂപ വീതവും മുട്ടറോസ്റ്റ്, വെജിറ്റബിൾ കറി എന്നിവയ്ക്ക് 30 രൂപയും മാത്രം. ഊണിന് ഓംലറ്റ്, ബീഫ് വരട്ട്, പൊരിച്ച മീൻ എന്നിവയാണ് സ്പെഷൽ. ഊണ് 50 രൂപയും ഓംലെറ്റ് സിംഗിൾ 15 രൂപ, ഡബിൾ 30 ബീഫ് വരട്ട് 70 എന്നിങ്ങനെയാണ് വിലവിവരം. മീൻ പൊരിച്ചത് ഏതായാലും 40 രൂപയ്ക്ക് വിളമ്പാനാകുന്നതാകും ഒരുക്കുകയെന്ന് അയ്യൂബ് പറഞ്ഞു. ന്യായവിലയ്ക്ക് കിട്ടുന്ന നാടൻ ഭക്ഷണത്തിന്റെ വോട്ടുകണക്കിൽ ഈ ഉപതിരഞ്ഞെടുപ്പിൽ ആലിക്കാസ് തന്നെയാണ് ഇതിനകം വിജയി.

Hot this week

‘ലോക’യ്ക്ക് പിന്നാലെ ‘മഹാകാളി’; മറ്റൊരു സൂപ്പർ ഹീറോയിൻ വരുന്നു

'ഹനുമാൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിന് തുടക്കം കുറിച്ച സംവിധായകൻ...

വിസ്മയ ‘തുടക്കം’; ക്ലാപ്പടിച്ച് പ്രണവ്, സ്വിച്ച് ഓൺ ചെയ്ത് സുചിത്ര

മോഹൻലാലിൻ്റെ മകൾ വിസ്മയ അരങ്ങേറ്റം കുറിക്കുന്ന 'തുടക്കം' എന്ന സിനിമയുടെ പൂജാ...

ചുഴലിക്കാറ്റിൻ്റെ തീവ്രത കുറയുന്നു: കേരളത്തിന് മുന്നറിയിപ്പുകൾ ഇങ്ങനെ

സംസ്ഥാനത്ത് മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ കേന്ദ്രത്തിൻ്റെ അറിയിപ്പ്. ചുഴലിക്കാറ്റിൽ ജാഗ്രത...

പ്രകൃതിയുടെ ഹൃദയത്തിൽ ഒരു സുന്ദര കാഴ്ച –കൊട്ടാരക്കര മീൻപിടിപ്പാറ

കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ ഉള്ള മീൻപിടിപാറ വളരെയധികം മനോഹരവും ആകർഷകവുമായ വിനോദസഞ്ചാര...

കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ; പട്ടിക പുറത്ത്

 കെഎസ്‌യുവിന് പുതിയ 18 സംസ്ഥാന ജനറൽ സെക്രട്ടറിമാർ. കോഡിനേറ്റർ പദവിയിൽ ഉണ്ടായിരുന്ന...

Topics

കെഎസ്ആർടിസിയിലും എഐ; ഇന്ത്യയിൽ ആദ്യമെന്ന് ഗതാഗത മന്ത്രി

കെഎസ്ആർടിസിയിലും എഐ സംവിധാനം വരുമെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇതുമായി...

”യുഎസ് ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കും”, മത്സരം റഷ്യയോടും ചൈനയോടും; ലോകത്തെ ആശങ്കയിലാഴ്ത്തി ട്രംപിന്റെ പ്രഖ്യാപനം

30 വര്‍ഷങ്ങള്‍ക്ക് ശേഷം ആണവ പരീക്ഷണങ്ങള്‍ പുനരാരംഭിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ്...

കാലത്തിന്റെ ചങ്ങലയിൽ പുനലൂർ – ഇപ്പോഴും മുഴങ്ങുന്ന തൂക്കുപാലം

കൊല്ലം ജില്ലയിലെ മലയോര പ്രദേശമായ പുനലൂരിൽ,കല്ലട നദിയുടെ  ഇരു കരകളെയും ബന്ധിപ്പിക്കുന്ന...
spot_img

Related Articles

Popular Categories

spot_img