ചോറും മധുരവും ആണോ നിങ്ങൾക്ക് കൂടുതൽ ഇഷ്ടം ? ഇതു കൂടി അറിഞ്ഞിരിക്കണം!

കാര്‍ബോഹൈഡ്രേറ്റുകളാണ് നമ്മുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഊര്‍ജം തരുന്നതെന്ന് എല്ലാവര്‍ക്കുമറിയാം. ഊര്‍ജം നമ്മുക്ക് ആവശ്യമാണെന്നിരിക്കിലും അമിതമായി അന്നജം ഉള്ളിലെത്തുന്നത് അമിത വണ്ണം ഉള്‍പ്പെടെയുള്ള കുഴപ്പങ്ങളുണ്ടാക്കും. വണ്ണം വയ്ക്കുന്നത് മാത്രമാണോ ഒരുപാട് കാര്‍ബ്‌സ് കഴിച്ചാലുള്ള പ്രശ്‌നം? അല്ലേയല്ല. നിങ്ങളുടെ എനര്‍ജി ലെവല്‍സ്, ചിന്താശേഷി, പ്രമേഹം വരാനുള്ള സാധ്യത, എന്തിന് മാനസികാരോഗ്യം പോലും നിങ്ങള്‍ കഴിക്കുന്ന അന്നജത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കുന്നു. ഭക്ഷണത്തില്‍ കാര്‍ബ്‌സ് കൂടിയാല്‍ എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ ശരീരത്തിനും മനസിനുമുണ്ടാകുക.

എല്ലാ സമയത്തും വിശപ്പ്

നന്നായി ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ പിന്നെയും വിശക്കുന്നുണ്ടോ? സദാ സമയവും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കാന്‍ തോന്നുന്നുണ്ടോ? എപ്പോഴും വിശപ്പാണോ? നിങ്ങള്‍ അന്നജം കൂടുതലായി കഴിക്കുന്നത് കൊണ്ടുള്ള ഒന്നാമത്തെ ദോഷമാണിത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗത്തില്‍ ഉയരുകയും താഴുകയും ചെയ്യുന്നതാണ് ഇതിന് കാരണം. കാര്‍ബിന്റെ അളവ് കുറയ്ക്കുകയും ഫൈബറും പ്രൊട്ടീനും കൂടുതലായി കഴിക്കുകയും ചെയ്താല്‍ അമിത വിശപ്പ് നിയന്ത്രിക്കാനാകും.

മുഖം നിറയെ കുരുക്കളും പാടുകളും

എത്ര നന്നായി ചര്‍മ്മം പരിപാലിച്ചാലും കാര്‍ബ് കൂടുതലായി കഴിച്ചാല്‍ മുഖക്കുരുവും മുഖക്കുരു കൊണ്ടുണ്ടാകുന്ന കലകളും മാറ്റാന്‍ പ്രയാസമായിരിക്കും. അന്നജം ഇന്‍സുലിന്‍ ഹോര്‍മോണിനെ സ്വാധീനിക്കുകയും ഇതുവഴി മറ്റ് ഹോര്‍മോണുകളിലും മാറ്റമുണ്ടാകുകയും ചെയ്യുന്നതാണ് നിങ്ങളുടെ ചര്‍മ്മത്തിന് വരുന്ന മാറ്റത്തിന് പിന്നില്‍. മുഖക്കുരു മാറ്റാന്‍ മധുരം കഴിക്കുന്നതും അമിതമായി ചോറുണ്ണുന്നതും ഒഴിവാക്കണം.

ഭക്ഷണം കഴിച്ചുടന്‍ വല്ലാത്ത ക്ഷീണം

നന്നായി ഭക്ഷണം കഴിച്ചയുടന്‍ ഒരു ഊര്‍ജം തോന്നേണ്ടതിന് പകരം എവിടെയെങ്കിലും കിടന്ന് ഒന്ന് ഉറങ്ങിയാല്‍ മതി എന്ന് തോന്നുകയാണോ ചെയ്യുന്നത്? ഭക്ഷണശേഷം എന്തെന്നില്ലാത്ത ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കണമെന്ന് ശരീരം നിങ്ങള്‍ക്ക് സൂചന തരികയാണ്. ധാരാളം പ്രൊട്ടീനും ഫൈബറും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ഇതിനുള്ള പരിഹാരം.

ഉന്മേഷക്കുറവ്

ഒന്നിലും താത്പര്യമില്ലാതിരിക്കുന്ന, എളുപ്പത്തില്‍ ദേഷ്യം വരുന്ന പെട്ടെന്ന് അസ്വസ്ഥയാകുന്ന അവസ്ഥയ്ക്ക് ചിലപ്പോള്‍ നിങ്ങളുടെ ഭക്ഷണശീലങ്ങളും കാരണമാകും. കാര്‍ബിന്റെ അളവ് കുറച്ച് പച്ചക്കറികളും പഴങ്ങളും പ്രൊട്ടീനും കൂടുതല്‍ കഴിക്കുന്നത് നിങ്ങളുടെ മൂഡിലും നല്ല മാറ്റം കൊണ്ടുവരും.

Hot this week

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി...

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള...

സോനം വാങ്ചുക്കിന് മോചനം: തടങ്കൽ പിൻവലിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ലഡാക്ക് പ്രക്ഷോഭ നായകൻ സോനം വാങ്ചുക്കിന് മോചനം. തടങ്കൽ ഉടനടി പിൻവലിക്കാൻ...

ജനങ്ങള്‍ പരിഭ്രാന്തരാകരുത്; പരിഭ്രാന്തരായി ഇന്ധനം സംഭരിക്കേണ്ടതില്ല; കേന്ദ്ര പെട്രോളിയം മന്ത്രാലയം

പാചകവാതക പ്രതിസന്ധിക്കിടെ, രാജ്യത്ത് ഇന്ധന ക്ഷാമമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര പെട്രോളിയം മന്ത്രാലയം....

Topics

ഹൈദരാബാദിൽ ഐലൈൻ സ്റ്റുഡിയോസ് ആരംഭിച്ച് നെറ്റ്ഫ്ലിക്സ്; എവിജിസി മേഖലയിൽ വൻ നിക്ഷേപം

നെറ്റ്ഫ്ലിക്സിന്റെ ആഗോള പ്രൊഡക്ഷൻ ആൻഡ് ഇന്നൊവേഷൻ സ്റ്റുഡിയോയായ ഐലൈൻ സ്റ്റുഡിയോസ് ഹൈദരാബാദിൽ...

വയനാട് തുരങ്കപാത: പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

വയനാട് തുരങ്കപാതയുടെ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന അപ്പീലിനെതിരെ തടസഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍...

അനുനയനീക്കം ശക്തം; കെ. സുധാകരനുമായി സംസാരിക്കാൻ രാഹുൽ ഗാന്ധി

സീറ്റിനായി കലാപം ഉയർത്തിയ കെ. സുധാകരനെ അനുനയിപ്പിക്കാൻ രാഹുൽ ഗാന്ധി. സുധാകരനുമായി...
spot_img

Related Articles

Popular Categories

spot_img