വളർത്ത് മൃഗത്തിന് ഭക്ഷണം നൽകുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വളർത്ത് മൃഗങ്ങളുടെ നല്ല ആരോഗ്യത്തിന് ശരിയായ ഭക്ഷണ ക്രമീകരണം അത്യാവശ്യമാണ്. എന്തെങ്കിലും ഭക്ഷണങ്ങൾ നൽകുന്നതിനേക്കാളും നല്ല പോഷക ഗുണങ്ങളുള്ള ഭക്ഷണം നൽകുന്നതാണ് നല്ലത്. വളർത്ത് മൃഗങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

പ്രോട്ടീൻ ഭക്ഷണങ്ങൾ

നല്ല പ്രോട്ടീൻ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് വളർത്ത് മൃഗങ്ങൾക്ക് നൽകേണ്ടത്. ഇറച്ചി, മൽസ്യം, മുട്ട തുടങ്ങിയവയിൽ നിന്നും പ്രോട്ടീന്റെ ഗുണങ്ങൾ ലഭിക്കുന്നു. പോഷക ഗുണങ്ങളുള്ള ഭക്ഷണങ്ങൾ നൽകിയാൽ മൃഗങ്ങൾക്ക് ആരോഗ്യത്തോടെ വളരാൻ സാധിക്കും.

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും മൃഗങ്ങൾക്ക് കഴിക്കാൻ അത്ര ഇഷ്ടമുള്ളവയല്ല. എന്നിരുന്നാലും ഇതിൽ നിറയെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങൾക്ക് നൽകിനോക്കു.

ബ്ലൂബെറി

ഇതിൽ ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ബ്ലൂബെറി വളർത്ത് മൃഗത്തിന്റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ഇത് നായ്ക്കൾക്കും പൂച്ചകൾക്കും കഴിക്കാൻ സാധിക്കുന്നതാണ്.

ആപ്പിൾ

വിറ്റാമിൻ എ, സി, ഫൈബർ എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ആപ്പിൾ മൃഗങ്ങളുടെ പല്ല് ഏപ്പോഴും വൃത്തിയോടെയിരിക്കാൻ സഹായിക്കുന്നു. അതേസമയം കഴിക്കുന്നതിന് മുമ്പ് ആപ്പിളിന്റെ കുരു കളയാൻ മറക്കരുത്.

ക്യാരറ്റ്

വളരെ കുറച്ച് കലോറി മാത്രമാണ് ക്യാരറ്റിലുള്ളത്. കൂടാതെ വിറ്റാമിൻ, മിനറൽസ് എന്നിവകൊണ്ടും സമ്പുഷ്ടമാണ് ക്യാരറ്റ്. ഇത് മൃഗങ്ങൾക്ക് ആസ്വദിച്ച് കഴിക്കാൻ സാധിക്കും.

ധാന്യങ്ങൾ

അരി, ഗോതമ്പ്, ഓട്സ് തുടങ്ങിയവ കഴിക്കുന്നത് മൃഗങ്ങൾക്ക് നല്ലതാണ്. ധാന്യങ്ങളിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് മൃഗങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നു.

ഗോതമ്പ്

ഫൈബർ കൊണ്ട് സമ്പുഷ്ടമാണ് ഗോതമ്പ്. ഇത് മൃഗങ്ങളുടെ ദഹന ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു.

ഓട്സ്

മൃഗങ്ങളുടെ ചർമ്മത്തിന്റെയും രോമങ്ങളുടെയും ആരോഗ്യം വർധിപ്പിക്കാൻ ഓട്സ് നല്ലതാണ്.

ഇഞ്ചി

ഇഞ്ചിക്ക് ദഹന ശേഷി വർധിപ്പിക്കാൻ സാധിക്കും. ഇത് ദഹന സംവിധാനത്തെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യത്തെ വർധിപ്പിക്കാനും സഹായിക്കുന്നു.

Hot this week

സർക്കാർ വാഹനങ്ങൾക്ക് ഇന്ധനം കടമായി തരില്ല; കുടിശ്ശിക തീർക്കണമെന്ന് പമ്പ് ഉടമകൾ

കുടിശ്ശിക തീർക്കാതെ സംസ്ഥാന സർക്കാരിന് കീഴിലുള്ള വകുപ്പുകൾക്ക് ഇന്ധനം കടം നൽകാനാവില്ലെന്ന്...

“48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാകും”; അന്ത്യശാസനവുമായി ട്രംപ്

48 മണിക്കൂറിനുള്ളിൽ ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ അമേരിക്ക ഇറാന്റെ വൈദ്യുതനിലയങ്ങൾ ഇല്ലാതാക്കുമെന്ന്...

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക; ക്രൂഡ് ഓയിൽ ബാരൽ 120 ഡോളറിൽ എത്തി

രാജ്യത്ത് ഇന്ധന പ്രതിസന്ധിയിൽ ആശങ്ക തുടരുന്നു.ക്രൂഡ് ഓയിൽ ബാരലിന് 150 ഡോളറിലേക്കെത്തിയാൽ...

സംസ്ഥാനത്ത് ചൂട് കൂടും; 11 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ചൂട് കനക്കുന്നു. 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്ര...

Topics

‘നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തി, വിദ്യാഭ്യാസ മേഖലയിൽ വികസനവിപ്ലവമുണ്ടായി’; വി ശിവൻകുട്ടി

നേമത്ത് 900 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്ന് സിപിഐഎം സ്ഥാനാർഥി വി ശിവൻകുട്ടി....

‘ഇറാനെതിരായ ആക്രമണം കടുപ്പിക്കും; എല്ലാ യുദ്ധ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ അക്രമം നിര്‍ത്തില്ല’; ഇസ്രയേല്‍ കാറ്റ്‌സ്

ഇറാനെതിരായ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ്. ഇസ്രായേലിനും...

‘സൈനിക നടപടികള്‍ അവസാനിക്കാറായെന്ന പ്രസ്താവന വിശ്വസിക്കുന്നില്ല; ട്രംപിനെ പാഠം പഠിപ്പിക്കും’; ഇറാന്‍

സൈനിക നടപടികള്‍ അവസാനിക്കാറായെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന വിശ്വസിക്കുന്നില്ലെന്ന്...
spot_img

Related Articles

Popular Categories

spot_img