ബിജെപിയുടെ ക്രൈസ്തവ വോട്ട് തന്ത്രം നിലമ്പൂരിൽ പാളി; കാര്യമായ മുന്നേറ്റം ഉണ്ടായില്ല

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ ആകാതെ ബിജെപി. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ ഇരുന്നൂറിന് അടുത്ത് വോട്ട് മാത്രമാണ് കൂടിയത്. മലയോര മേഖലയിലെ ക്രൈസ്ത വോട്ടുകൾ അടക്കം ലക്ഷ്യമിട്ട് സ്ഥാനാർത്ഥിയെ നിർത്തിയ ബിജെപിയെ ക്രൈസ്തവ സ്വാധീന മേഖലകൾ പിന്തുണ കാണിച്ചില്ലെന്നന്നതും ശ്രദ്ധേയമാണ്.

2016 ൽ എൻഡിഎ സ്ഥാനാർത്ഥിക്ക് ലഭിച്ചത് 12,284 വോട്ടുകളാണ്, 2021ൽ എത്തിയപ്പോൾ 3600 വോട്ടുകൾ കുറഞ്ഞ് 8595 ആയി. ആ വോട്ടിംഗ് നിലയിൽ നിന്ന് താഴെക്ക് പോയില്ല എന്നത് തന്നെയാണ് ബിജെപിയുടെ വലിയ ആശ്വാസം. 8000 അടിസ്ഥാന വോട്ടുകളാണ് ബിജെപിക്ക് മണ്ഡലത്തിൽ ഉള്ളത്. ആ അടിസ്ഥാന വോട്ടുകളിൽ എത്താൻ പോലും വിയർത്തു. പ്രത്യേകിച്ച് ക്രൈസ്തവ വോട്ടുകളെ ലക്ഷ്യമിട്ട് ലോക്സഭാ തിരഞ്ഞെടുപ്പ് മുതൽ ബിജെപി പിന്തുടരുന്ന പൊളിറ്റിക്കൽ സ്ട്രാറ്റജി നിലമ്പൂരിന്റെ മണ്ണിൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള മണ്ഡലത്തിൽ ആ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് മാർത്തോമ സഭാംഗമായ മോഹൻ ജോർജിനെ സ്ഥാനാർത്ഥിയാക്കിയത്. പരമ്പരാഗത ഹിന്ദു വോട്ടുകളോടൊപ്പം ക്രൈസ്ത വോട്ടുകളും ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആ കണക്കുകൂട്ടൽ പാളി. മലങ്കര സഭയ്ക്ക് സ്വാധീനമുള്ള ചുങ്കത്തറ പഞ്ചായത്തിലടക്കം 2021ൽ ലഭിച്ച അത്ര വോട്ടുകൾ കിട്ടാത്തത് ഇതിനുദാഹരണമാണ്.

പരമ്പരാഗതമായി പിന്തുണയ്ക്കുന്ന ഹിന്ദു ദളിത് വോട്ടുകൾ കാര്യമായ ശിഥിലമായില്ല. അടിസ്ഥാന വോട്ടുകൾ ഏതു തരംഗത്തിലും സുരക്ഷിതമാണെന്ന് തെളിയിക്കുന്നത് കൂടിയായിരുന്നു തെരഞ്ഞെടുപ്പ് ഫലം. വരും നിയമസഭാ തിരഞ്ഞെടുപ്പിൽ തെല്ലാശ്വാസമല്ല ഇത് നൽകുന്നത്. പക്ഷേ വോട്ട് ഉയർത്താൻ നിലവിലുള്ള സ്ട്രടെജികൾ പോരായെന്നതും വ്യക്തമാണ്. ക്രൈസ്തവ വോട്ട് ധ്രുവീകരണം ആയാസകരമാണെന്നും ബിജെപി നേതൃത്വത്തിന് ബോധ്യപ്പെട്ടു. സ്ഥാനാർത്ഥി നിർണയത്തിൽ അടക്കം പാളിച്ചാ പറ്റിയോയെന്ന് വരും ദിവസങ്ങളിൽ പരിശോധിക്കപ്പെടും. പ്രത്യേകിച്ച് തുടക്കത്തിൽ ബി ജെ പി മത്സരിച്ചേകില്ലായെന്ന അഭ്യൂഹങ്ങൾ അടക്കം പരന്നത് തിരിച്ചടിയായോ എന്ന സംശയവും നേതൃത്വത്തിനുണ്ട്.

Hot this week

സെനറ്റ് ഹാളിലെ സംഘർഷം; കേരള സർവകലാശാല രജിസ്ട്രാറെ കുറ്റപ്പെടുത്തി വിസിയുടെ റിപ്പോർട്ട്

കേരള സർവകലാശാല സെനറ്റ് ഹാളിലെ സംഘർഷത്തിൽ രജിസ്ട്രാറെ കുറ്റപ്പെടുത്തി വൈസ് ചാൻസലറുടെ...

നിയമനം യോഗ്യതയുടെ അടിസ്ഥാനത്തില്‍;കൂത്തുപറമ്പില്‍ ലാത്തിച്ചാർജും വെടിവെപ്പും നടത്തിയത് റവാഡ ഒറ്റയ്ക്കല്ല:പി. ജയരാജന്‍

സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി നിയമനത്തിനു പിന്നാലെ പ്രതികരിച്ച് സിപിഐഎം നേതാവ്...

മമ്മൂട്ടിയുടെയും ദാക്ഷായണി വേലായുധൻ്റെയും ജീവിതം ഇനി വിദ്യാർഥികൾ പഠിക്കും; മഹാരാജാസ് സിലബസിൽ ഉൾപ്പെടുത്തി

ദാക്ഷായണി വേലായുധന്റെയും മമ്മൂട്ടിയുടെയും ജീവിതം ഇനി കോളേജ് സിലബസിൽ. ഇന്ത്യയിലെ പട്ടികജാതിക്കാരിലെ...

നിങ്ങൾ ദുബായിൽ വാടകയ്ക്കാണോ താമസിക്കുന്നത്? ഈ കാര്യങ്ങൾ തീർച്ചയായും അറിയണം

ദുബായിൽ അനധികൃത പാർട്ടീഷനുകളിലും വാടക വീടുകളിലും അധികൃതർ പരിശോധന ശക്തമാക്കിയിരിക്കുകയാണ്. അംഗീകൃതമല്ലാത്ത...

സേവിംങ്സ്, എഫ്‌ഡി പലിശ നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി; മാറ്റങ്ങൾ എന്തൊക്കെ?

എഫ്‌ഡി,സേവിംങ്സ് നിരക്കുകൾ വീണ്ടും കുറച്ച് എച്ച്ഡിഎഫ്‌സി. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ...

Topics

റോഡിലെ സ്റ്റാറായി റോബോടാക്സികൾ! ഒറ്റയ്ക്ക് സർവീസ് നടത്തുന്നതിൻ്റെ വീഡിയോ പങ്കുവെച്ച് ടെസ്‌ല

പുതിയതായി രംഗത്തിറക്കിയ ഡ്രൈവറില്ലാ ടാക്സികൾ സർവീസ് നടത്തുന്നതിൻ്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ച്...

ആണവോർജ ചർച്ചകള്‍ക്ക് തയ്യാർ, പക്ഷേ ഇനി യുഎസ് ആക്രമണം ഉണ്ടാകരുത്; താക്കീതുമായി ഇറാൻ

ഇറാൻ ആണവോർജം സംബന്ധിച്ച നയതന്ത്ര ചർച്ചകളിലേക്ക് മടങ്ങാൻ തയാറാണെന്ന് വിദേശകാര്യ ഉപമന്ത്രി...

മെസ്സിയുടെ മയാമിയെ നാണംകെടുത്തി പിഎസ്‌ജി; ക്വാർട്ടറിലേക്ക് മുന്നേറി ചെൽസിയും ബയേൺ മ്യൂണിക്കും!

ഫിഫ ക്ലബ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പിഎസ്‌ജിയോട് ഞെട്ടിക്കുന്ന തോൽവിയേറ്റു...
spot_img

Related Articles

Popular Categories

spot_img