കളി സമനിലയ്ക്ക് വേണ്ടിയല്ല, ജയിക്കാന്‍ തന്നെ’; ആത്മവിശ്വാസം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് പേസര്‍ ജോഷ് ടംഗ്

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നിര്‍ണായകമായ അവസാന ദിവസത്തേക്ക് കടക്കുകയാണ്. 371 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ, ഇംഗ്ലണ്ടിന് മുന്നില്‍ വച്ചത്. പിന്നാലെ വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ട് നാലാം ദിനം അവസാനിക്കുമ്പോള്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ 21 റണ്‍സെടുത്തിട്ടുണ്ട്. സാക് ക്രൗളി (12), ബെന്‍ ഡക്കറ്റ് (9) എന്നിവരാണ് ക്രീസിലുള്ളത്. അവസാന ദിനം പത്ത് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിന് ജയിക്കാന്‍ 350 റണ്‍സ് വേണം. മുന്‍ ഇംഗ്ലണ്ട് താരം സ്റ്റുവര്‍ട്ട് ബ്രോഡ് ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യക്കാണ് സാധ്യതയെന്ന് വ്യക്തമാക്കി കഴിഞ്ഞു.

എന്നാലിപ്പോള്‍ ഇംഗ്ലണ്ടിന്റെ സാധ്യതകളെ കുറിച്ച് സംസാരിക്കുകയാണ് പേസര്‍ ജോഷ് ടംഗ്. അസാധ്യമായ വിജലക്ഷ്യമൊന്നുമല്ലെന്ന് ടംഗ് വ്യക്തമാക്കി. ”സമനിലയ്ക്ക് വേണ്ടിയല്ല മറിച്ച് വിജയത്തിന് വേണ്ടിയാണ് കളിക്കുന്നത്. ഇതൊരു ഒരു അസാധ്യമായ ലക്ഷ്യമാണെന്ന് കരുതാന്‍ മാത്രം ഞങ്ങള്‍ക്ക് മുന്നില്‍ ഒരു കാരണവുമില്ല. വിജയലക്ഷ്യം പിന്തുടര്‍ന്ന് ജയിക്കാനാണ് ഞങ്ങള്‍ ഇറങ്ങുന്നത്. സമനിലയ്ക്കായി കളിക്കേണ്ട സാഹചര്യമില്ല. ലഞ്ചിന് ശേഷം സ്ഥിതി വിലയിരുത്തി മുന്നോട്ട് പോകും. ഏത് വലിയ സ്‌കോറും പിന്തുടരാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ട്.” ടംഗ് പറഞ്ഞു.

ലീഡ്‌സില്‍ അഞ്ച് ദിവസത്തെ ടെസ്റ്റ് മത്സരത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ഒരു ലക്ഷ്യം ഇതുവരെ വിജയകരമായി പിന്തുടര്‍ന്നിട്ടില്ല. 1948-ല്‍ ഡോണ്‍ ബ്രാഡ്മാന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീം ആറ് ദിവസത്തെ ടെസ്റ്റ് മത്സരത്തില്‍ 404 റണ്‍സ് പിന്തുടര്‍ന്ന് ജയിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ ബ്രാഡ്മാന്‍ 173 റണ്‍സുമായി പുറത്താകാതെ നിന്നു. ആധുനിക ക്രിക്കറ്റില്‍ 2019ലെ ആഷസില്‍ ഓസ്‌ട്രേലിയ ഉയര്‍ത്തിയ 359 റണ്‍സ് വിജയലക്ഷ്യം ബെന്‍ സ്റ്റോക്‌സ് ഇന്നിംഗ്‌സിന്റെ സഹായത്തോടെ ഇംഗ്ലണ്ട് മറികടന്നിരുന്നു. ലീഡ്‌സില്‍ അഞ്ച് ദിവസ ടെസ്റ്റില്‍ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസ് വിജയമാണിത്.

ഇതിനിടെയാണ് ഇന്ത്യക്കാണ് സാധ്യതയെന്ന് ബ്രോഡ് വ്യക്തമാക്കിയത്. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇംഗ്ലണ്ടിനെ പുറത്താക്കി കളി സമനിലയിലാക്കാന്‍ ഇന്ത്യയ്ക്ക് 10 അവസരങ്ങള്‍ മാത്രമേ ആവശ്യമുള്ളൂ എന്ന് ബ്രോഡ് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”പുതിയ പന്തില്‍ ഇന്ത്യ ഉയര്‍ത്തുന്ന വെല്ലുവിളി മറികക്കുകയെന്നുള്ളത് ഇംഗ്ലണ്ടിന് നിര്‍ണായകമായിരിക്കും. അഞ്ചാം ദിവസത്തെ പിച്ചില്‍ ഇന്ത്യക്കാണ് സാധ്യത കൂടുതലെന്ന് ഞാന്‍ കരുതുന്നു. അവര്‍ക്ക് 10 അവസരങ്ങള്‍ മാത്രമേ സൃഷ്ടിക്കേണ്ടതുള്ളൂ, ക്യാച്ചുകള്‍ എടുത്താല്‍ മാത്രം ഇന്ത്യക്ക് വിജയിക്കാം.” ബ്രോഡ് സ്‌കൈ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.

Hot this week

ഇന്ത്യയിൽ കളിക്കാൻ ആവില്ലെന്ന് ബംഗ്ലാദേശ്; ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി; പകരം സ്കോട്ട്‌ലൻഡ് കളിക്കും

ബംഗ്ലാദേശിനെ ടി 20 ലോകകപ്പിൽ നിന്ന് പുറത്താക്കി ഐസിസി. സ്കോട്ട്ലൻഡ് പകരം...

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ...

ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ...

Topics

നാല് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിച്ചേക്കും? റഷ്യ-യുക്രൈന്‍ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച

യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം പരിഹരിക്കാന്‍ യുഎഇയില്‍ നിര്‍ണായക ചര്‍ച്ച ഇന്നും തുടരും. അമേരിക്കയുടെ...

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തു, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാൽ അതിശക്തമായ സമരം നടത്തും’; കെ സുധാകരൻ

കെ റെയിൽയിൽ ഒരു നാടുമുഴുവൻ എതിർത്തതാണ്, അതിവേഗ റെയിലുമായി മുന്നോട്ടുവന്നാലും അതിശക്തമായ...

ഒരു വർഷം 5 ചലാനുകൾ ലഭിച്ചാൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കും’; സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു

സംസ്ഥാനത്ത് മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. വർഷത്തിൽ 5 ചലാനുകൾ ലഭിച്ചാൽ...

മോഹൻലാൽ തരുൺ മൂർത്തി ചിത്രം L366 ഷൂട്ടിംഗ് ആരംഭിച്ചു

ലാലേട്ടൻ തരുൺ മൂർത്തി ചിത്രം L366ന്റെ ഷൂട്ടിംഗ് ആരംഭിച്ചു. തൊടുപുഴയിൽ നടന്ന...

‘നഗര വികസനത്തിന് പിന്തുണ നൽകുമെന്ന് പ്രഖ്യാപിച്ചതല്ലാതെ പദ്ധതികൾ ഒന്നുമില്ല’; വികസന പ്രഖ്യാപനങ്ങളില്ലാതെ മോദിയുടെ പ്രസംഗം

തിരുവനന്തപുരത്ത് വികസന പ്രഖ്യാപനങ്ങളില്ലാതെ പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. നഗര വികസനത്തിന്...

ഡാലസിലെ  കഠിനമായ ശൈത്യത്തെ നേരിടാൻ താൽക്കാലിക അഭയകേന്ദ്രം

ഡാലസിലെ വരാനിരിക്കുന്ന കഠിനമായ ശൈത്യത്തെ നേരിടാൻ ഡാലസ് നഗരസഭയും സന്നദ്ധ സംഘടനകളും ചേർന്ന്...
spot_img

Related Articles

Popular Categories

spot_img