ടി20 ലോകകപ്പ് 2026: ഐസിസിയുടെ അന്ത്യശാസനത്തോട് പ്രതികരിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ

2026ലെ ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന ആവശ്യം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) നിരസിച്ചതിന് പിന്നാലെ ആദ്യ പ്രതികരണം നടത്തി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രസിഡൻ്റ് അമിനുൾ ഇസ്ലാം. ടി20 ലോകകപ്പിൽ പങ്കെടുക്കണമെന്ന് തന്നെയാണ് ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും എന്നാൽ ഇന്ത്യയിൽ സുരക്ഷിതത്വമില്ലെന്ന് തന്നെയാണ് മനസിലാക്കുന്നതെന്നും അമിനുൾ ഇസ്ലാം പറഞ്ഞതായി ഇഎസ്‌പിഎൻ ക്രിക്കറ്റ് റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിലേക്ക് യാത്ര ചെയ്യില്ലെന്ന നിലപാടിൽ ബംഗ്ലാദേശ് ഉറച്ച് നിൽക്കുകയാണെങ്കിൽ ലോകകപ്പിൽ സ്കോട്ട്ലൻഡിനെ പകരം കളിപ്പിക്കുമെന്നാണ് ഐസിസി അറിയിച്ചത്. അതേസമയം, തനിക്ക് ബംഗ്ലാദേശ് സർക്കാരുമായി സംസാരിക്കാൻ കൂടുതൽ സമയം നൽകണമെന്നും അതിന് ശേഷം മറുപടി നൽകാമെന്നുമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് അധ്യക്ഷൻ ഐസിസിയെ അറിയിച്ചത്.

“ബംഗ്ലാദേശ് സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഇന്ത്യ ഞങ്ങൾക്ക് സുരക്ഷിതമല്ലെന്ന് അറിയാം. ശ്രീലങ്കയിൽ കളിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന നിലപാടിൽ തന്നെയാണ് ഇപ്പോഴുള്ളത്. ഐസിസി ഞങ്ങളുടെ ആവശ്യം നിരസിച്ചുവെന്ന് എനിക്കറിയാം. ഞങ്ങൾ ഒരിക്കൽ കൂടി ബംഗ്ലാദേശ് സർക്കാരുമായി സംസാരിക്കും. തുടർന്ന് സർക്കാരിൻ്റെ പ്രതികരണം ഞാൻ ഐസിസിയെ അറിയിക്കും, അത്ഭുതം സംഭവിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്,” അമിനുൾ ഇസ്ലാം അറിയിച്ചു.

ഇന്ത്യയിലെ ടി20 ലോകകപ്പ് വേദികളിലൊന്നും ബംഗ്ലാദേശ് കളിക്കാരുടെയോ ഒഫീഷ്യലുകളുടെയോ ആരാധകരുടെയോ സുരക്ഷയ്ക്ക് ഒരു ഭീഷണിയും ഇല്ലാത്തതിനാൽ ലോകകപ്പ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്ത പ്രകാരം നടക്കുമെന്ന് ഐസിസി നേരത്തെ അറിയിച്ചിരുന്നു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ആശങ്കകൾ ഉന്നയിക്കുകയും വേദികളിൽ മാറ്റം ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ വീഡിയോ കോൺഫറൻസ് വഴി വിളിച്ചുചേർത്ത ഐസിസി ബോർഡ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്.

“നിലവിലെ സാഹചര്യത്തിൽ ലോകകപ്പിലെ മത്സരങ്ങൾ മാറ്റുന്നത് ഐസിസി പരിപാടികളുടെ പവിത്രതയെ അപകടത്തിലാക്കുമെന്നും, ആഗോള ഭരണസമിതി എന്ന നിലയിൽ സംഘടനയുടെ നിഷ്പക്ഷതയെ ദുർബലപ്പെടുത്തുമെന്നും ഐസിസി ബോർഡ് നിരീക്ഷിച്ചു,” എന്നായിരുന്നു ഐസിസിയുടെ പ്രസ്താവന.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img