പാല്‍മിറാസിനെ സമനിലയില്‍ തളച്ച് ടീം ക്ലബ് ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍; മെസിക്ക് ഇന്റര്‍ മയാമിയുടെ പിറന്നാള്‍ സമ്മാനം

ഇന്റര്‍ മയാമി ക്ലബ് ഫുട്‌ബോള്‍ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എയില്‍ അവസാന മത്സരത്തില്‍ പാല്‍മിറാസിനെ 2-2ന് സമനലില്‍ തളച്ചാണ് ലിയോണല്‍ മെസിയും സംഘവും അവസാന പതിനാറിലെത്തിയത്. മെസിക്ക് അത്യുഗ്രന്‍ പിറന്നാള്‍ സമ്മാനവും. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരാണ് ടീം. പാല്‍മിറാസ് ഒന്നാമതായി. ഇരു ടീമുകള്‍ക്കും ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയിന്റാണെങ്കിലും ഗോള്‍ വ്യത്യാസത്തില്‍ ബ്രസീലിയന്‍ ക്ലബ് മയാമിയെ മറികടന്നു. പ്രീ ക്വാര്‍ട്ടറില്‍ യുവേഫ ചാംപ്യന്‍സ് ചാംപ്യന്മാരായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയാണ് മയാമിയുടെ എതിരാളി.

ഇന്ന് പാല്‍മിറാസിനെതിരെ 80 മിനിറ്റും രണ്ട് ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് പിഎസ്ജി സമനില വഴങ്ങിയത്. അവസാന പത്ത് മിനിറ്റുകള്‍ക്കിടെ മയാമി രണ്ട് ഗോള്‍ വഴങ്ങുകയായിരുന്നു. ടഡിയോ അല്ലെന്‍ഡെ, ലൂയിസ് സുവാരസ് എന്നിവരാണ് മയാമിയുടെ ഗോളുകള്‍ നേടിയത്. പൗളിഞ്ഞോ, മൗറിസിയോ എന്നിവരുടെ വകയായിരുന്നു പാല്‍മിറാസിന്റെ മറുപടി. ബ്രസീലിയന്‍ ക്ലബിന് തന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 22 ഷോട്ടുകളാണ് പാല്‍മിറാസ് തൊടുത്തത്. അതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു. ഗോള്‍കീപ്പര്‍ ഓസ്‌കര്‍ ഉസ്താരിയുടെ പ്രകടനം നിര്‍ണായകമായി. രണ്ടെണ്ണം മാത്രമാണ് ഗോള്‍ വര കടന്നത്. മറുവശത്ത് മയാമിക്ക് എട്ട് ഷോട്ടുകളുതിര്‍ക്കാനാണ് സാധിച്ചത്.

എങ്കിലും മത്സരത്തിന്റെ 16-ാം മിനിറ്റില്‍ മയാമിക്ക് ലീഡ് നേടാന്‍ സാധിച്ചു. പാല്‍മിറാസിനെ പ്രതിരോധത്തിലെ വിള്ളല്‍ മുതലാക്കിയാണ് അല്ലെന്‍ഡെ ഗോള്‍ നേടിയത്. മറുപടി ഗോളിന് പാല്‍മിറാസ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും പന്ത് ഗോള്‍വര കടത്താന്‍ സാധിച്ചില്ല. രണ്ടാം പാതിയില്‍ പാല്‍മിറാസിനെ ഞെട്ടിച്ചുകൊണ്ട് മയാമി രണ്ടാം ഗോളും നേടി. ഇത്തവണ മുന്‍ ഉറുഗ്വെന്‍ താരം ലൂയിസ് സുവാരസ് വല കുലുക്കി. തന്റെ 38-ാം വയസിലും ഒരു ത്രസിപ്പിക്കുന്ന ഗോള്‍. പാല്‍മിറാസ് പ്രതിരോധ താരത്തെ മറികടന്ന് സുവാരസ് നേടിയ ഗോളിന് ഒരു വേള്‍ഡ് ക്ലാസ് സ്പര്‍ശമുണ്ടായിരുന്നു.

Hot this week

ചെറിയ തലവേദനയ്ക്ക് പാരാസെറ്റാമോൾ കഴിക്കാറുണ്ടോ; ജാഗ്രത

ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോൾ ചെറിയ തലവേദന വരുകയാണെങ്കിൽ ഓടി പോയി പാരാസെറ്റാമോൾ...

ലേലത്തിൽ പങ്കെടുത്തോ; പണം അടച്ചില്ലെങ്കിൽ പണി പാളും

പുതിയൊരു വാഹനം സ്വന്തമാക്കിയാൽ ഫാൻസി നമ്പർ അല്ലെങ്കിൽ ഇഷ്ടനമ്പർ കിട്ടാനുള്ള ശ്രമമാണ്...

ട്രംപിനോട് ‘ഷട്ട് അപ്പ്’ പറഞ്ഞ് ഇറാന്‍; വെടിനിര്‍ത്തല്‍ നീട്ടിയതിനെ പരിഹസിച്ച് ട്രോള്‍ വീഡിയോ വൈറൽ

അമേരിക്കയും ഇറാനും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾ തുടരുന്നതിനിടെ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്...

ചെന്നൈയിൽ വോട്ട് ചെയ്ത് ദുൽഖർ സൽമാൻ; കേരളത്തെ പൂർണമായി ഉപേക്ഷിച്ചോ എന്ന് സോഷ്യൽ മീഡിയ

 തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തി നടൻ ദുൽഖർ സൽമാൻ....

Topics

നേപ്പാളിൽ ജനരോഷം ആളിക്കത്തുന്നു, പെട്രോൾ വില 225 രൂപയിലെത്തി; രണ്ട് മന്ത്രിമാർ രാജിവച്ചു

 അഴിമതിക്കെതിരെ ശക്തമായ പോരാട്ടം നടത്തുമെന്ന് പ്രഖ്യാപിച്ച് അധികാരത്തിലേറിയ ബാലേന്ദ്ര ഷാ സർക്കാരിന്...

‘ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍ കാര്‍ഡില്‍ പേര് ചേര്‍ത്തത് വ്യാജമായല്ല’ ; വിവരാവകാശരേഖ പുറത്ത്

കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മ റേഷന്‍...

‘നേരിനൊപ്പം: പോരാട്ടങ്ങള്‍ നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍...
spot_img

Related Articles

Popular Categories

spot_img