വാഹന പ്രേമികളുടെ താൽപ്പര്യങ്ങൾ മാറുന്നു,മൈലേജിനേക്കാൾ മുൻ​ഗണന സുരക്ഷയ്ക്ക്!

ദീർഘകാലമായി കാർ വിപണിയിൽ ആധിപത്യം പുലർത്തിയത് താങ്ങാവുന്ന വിലയായിരുന്നു. ബജറ്റ് ഫ്രണ്ട്ലി കാറുകൾക്ക് ഡിമാൻ്റ് വളരെ കൂടുലായിരുന്നു. എന്നാൽ ഇന്ന് കഥ മാറി. ബജറ്റ് ഫ്രണ്ട്ലി എന്നതിൽ നിന്നും ആളുകൾ ഇപ്പോൾ മുൻതൂക്കം നൽകുന്നത് സുരക്ഷയ്ക്കാണ്. സുരക്ഷ ഫീച്ചറുകൾ കൂടിയ കാറുകളാണ് ഇപ്പോൾ കാർ വിപണി ഭരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

2025 ലെ ആദ്യ നാല് മാസങ്ങളിലെ കണക്കുകൾ എടുത്താൽ രാജ്യത്തെ മൊത്തം യാത്രാ വാഹന വിൽപ്പനയുടെ 15%വും ഭാരത് NCAP ഫൈവ് സ്റ്റാർ റേറ്റഡ് വാഹനങ്ങളായിരുന്നു. 2024 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലഘട്ടത്തിൽ ഇത് 10% ആയിരുന്നു. കാർ വാങ്ങുന്നവർ മൈലേജിനും മറ്റ് ചെലവുകൾക്കും പകരം സുരക്ഷയ്ക്ക് കൂടുതൽ മുൻഗണന നൽകുന്നു എന്നതിൻ്റെ സൂചനയാണിത്.

2024-ൽ മൊത്തത്തിലുള്ള കാർ വിൽപ്പന 4.3% വർധിച്ചപ്പോൾ, ഉയർന്ന തലത്തിലുള്ള സുരക്ഷാ റേറ്റിങ്ങുള്ള മോഡലുകളുടെ വിൽപ്പന വർഷം തോറും 12% വർധിച്ചതായാണ് ഓട്ടോമോട്ടീവ് ഗവേഷണ സ്ഥാപനമായ ജാറ്റോ ഡൈനാമിക്സിന്റെ കണക്കുകൾ പറയുന്നത്. സുരക്ഷ എന്നത് നിലവിൽ ഒരു മികച്ച വാങ്ങൽ ചാലകമാണെന്നും ജാറ്റോ ഡൈനാമിക്സ് വ്യക്തമാക്കുന്നു.

ഉപയോക്താക്കളുടെ മാറി വരുന്ന മുൻ​ഗണനകൾക്കൊപ്പം ഓടിയെത്താൻ തന്നെയാണ് കാർ നിർമാതാക്കളും ശ്രമിക്കുന്നത്. എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഇലക്ട്രോണിക് ബ്രേക്ക്-ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ (EBD) ഉള്ള ആന്റി-ലോക്ക് ബ്രേക്കിങ് സിസ്റ്റങ്ങൾ (ABS), ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ തുടങ്ങി ആദ്യകാലത്ത് ആഡംബരമായി കണക്കാക്കപ്പെട്ടിരുന്ന സുരക്ഷാ സവിശേഷതകളെല്ലാം അതിവേഗം സ്റ്റാൻഡേർഡ് ഫീച്ചറുകളായി മാറുന്നതും അതുകൊണ്ടുതന്നെയാണ്.

2025 ഒക്ടോബറോടെ യാത്രാ വാഹനങ്ങളിൽ ആറ് എയർബാഗുകൾ വേണമെന്ന സർക്കാർ ഉത്തരവും ഇതിന് കാരണമായിട്ടുണ്ട്. എങ്കിലും ഉപയോക്താക്കൾ സുരക്ഷയ്ക്ക് ഉയർന്ന മൂല്യം നൽകുന്നത് തന്നെയാണ് ഈ ഒരു ട്രെൻ്റിൻ്റെ പ്രധാന ഘടകം. പലപ്പോഴും വാഗ്ദാനം ചെയ്യുന്ന എയർബാഗുകളുടെ എണ്ണം അനുസരിച്ചാണ് ഇത് കണക്കാക്കുന്നതെന്നാണ് മഹീന്ദ്ര & മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രൊഡക്റ്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ. വേലുസാമി പറയുന്ന2025 ഒക്ടോബറോടെ യാത്രാ വാഹനങ്ങളിൽ ആറ് എയർബാഗുകൾ വേണമെന്ന സർക്കാർ ഉത്തരവും ഇതിന് കാരണമായിട്ടുണ്ട്. എങ്കിലും ഉപയോക്താക്കൾ സുരക്ഷയ്ക്ക് ഉയർന്ന മൂല്യം നൽകുന്നത് തന്നെയാണ് ഈ ഒരു ട്രെൻ്റിൻ്റെ പ്രധാന ഘടകം. പലപ്പോഴും വാഗ്ദാനം ചെയ്യുന്ന എയർബാഗുകളുടെ എണ്ണം അനുസരിച്ചാണ് ഇത് കണക്കാക്കുന്നതെന്നാണ് മഹീന്ദ്ര & മഹീന്ദ്രയുടെ ഓട്ടോമോട്ടീവ് ടെക്നോളജി ആൻഡ് പ്രൊഡക്റ്റ് ഡെവലപ്മെന്റ് പ്രസിഡന്റ് ആർ. വേലുസാമി പറയുന്നത്.

അപകടങ്ങൾ തടയുന്നതിനുള്ള നൂതന സവിശേഷതകൾ, അപകടമുണ്ടായാൽ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള ശക്തമായ ക്രാഷ്-ടെസ്റ്റ് റേറ്റിങ്ങുകൾ എന്നിങ്ങനെ രണ്ട് പ്രധാന സുരക്ഷാ ഘടകങ്ങളാണ് വാഹനം വാങ്ങാനെത്തുന്ന മിക്കവരും തിരയുന്നത്. സുരക്ഷയ്ക്ക് നൽകുന്ന ഈ പ്രാധാന്യം വിൽപ്പനയിലും പ്രതിഫലിക്കുന്നുണ്ടെന്നും വേലുസാമി പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളുടെ എല്ലാ മോഡലുകളിലും ഇതിനകം തന്നെ ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP) സജ്ജീകരിച്ചിട്ടുണ്ടെന്ന് മാരുതി സുസുക്കിയിലെ കോർപ്പറേറ്റ് അഫയേഴ്‌സ് സീനിയർ എക്‌സിക്യൂട്ടീവ് ഓഫീസർ രാഹുൽ ഭാരതി പറഞ്ഞു. കൂടാതെ റെഗുലേറ്ററി ആവശ്യകതകൾക്കപ്പുറം പല മോഡലുകളിലും EBDയുള്ള എബിഎസ്, ഹിൽ-ഹോൾഡ് അസിസ്റ്റ് തുടങ്ങിയ മറ്റ് സവിശേഷതകളും സജ്ജീകരിച്ചിട്ടുണ്ട്. ഈ വർഷത്തിനുള്ളിൽ എല്ലാ മോഡലുകളുടെയും വകഭേദങ്ങളിൽ സ്റ്റാൻഡേർഡായി ആറ് എയർബാഗുകൾ വാഗ്ദാനം ചെയ്യുമെന്നും ഭാരതി വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും നിലവാരം കുറഞ്ഞ ഒന്നാണ് ഇന്ത്യയുടെ റോഡ് സുരക്ഷാ റെക്കോർഡുകൾ. 2023ൽ രാജ്യത്ത് മണിക്കൂറിൽ 53 അപകടങ്ങളാണ് ഉണ്ടായത്. സർക്കാർ ഡാറ്റകൾ പ്രകാരം, 80% റോഡപകടങ്ങളുടെയും കാരണം അമിത വേ​ഗതയോ, നിലവാരമില്ലാത്ത വാഹന സുരക്ഷയോ ആണ്. സർക്കാർ നിയന്ത്രണങ്ങൾ കർശനമാക്കുക മാത്രമല്ല ഇതിന് പരിഹാരമെന്നുള്ളത് തന്നെയാണ് പുതിയ സുരക്ഷ സവിശേഷതകളുടെ ആവശ്യവും വ്യക്തമാക്കുന്നത്.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img