ഇസ്രയേൽ-ഇറാൻ സംഘർഷത്തിൽ യുഎസ് കൂടി ഇടപെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വ്യോമാക്രമണങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് രാവിലെ സെൻട്രൽ-സതേൺ ഇസ്രയേൽ നഗരങ്ങളിലേക്ക് ആറ് മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.രണ്ടാമത് തൊടുത്തുവിട്ട നാല് മിസൈലുകളിൽ ഒരെണ്ണം ബീർഷെബയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് മുകളിലാണ് പതിച്ചത്.