‘പെപ്പെ ഗാരു’; ഹൈദരാബാദിന് നന്ദി പറഞ്ഞ് താരം:ആന്റണി വർഗീസ്

മലയാളികളുടെ പ്രിയതാരമാണ് പെപ്പെ എന്നറിയപ്പെടുന്ന ആന്റണി വർഗീസ്. കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ കീഴടക്കിയ താരം ഇപ്പോഴിതാ ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുകയാണ്. നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ നായകനാകുന്ന മലയാള ചിത്രം ഐ ആം ഗെയ്മിലാണ് പെപ്പെ പ്രധാന കഥാപാത്രമാകുന്നത്. സിനിമയുടെ ചിത്രകരണ വേളയിൽ പെപ്പെ പങ്കുവച്ച ചിത്രമാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

ഹൈദരബാദിലാണ് ഐ ആം ഗെയയിമിന്റെ ചിത്രീകരണം നടക്കുന്നത്. ഷൂട്ടിംഗിനിടെ തന്റെ കാരവാന് മുമ്പിൽ നിൽക്കുന്ന ചിത്രമാണ് നടൻ പങ്കുവച്ചിരിക്കുന്നത്. കാരവനിൽ എഴുതിയിരിക്കുന്ന പേരാണ് നെറ്റി സണസിന് കൗതുകമായത്. പെപ്പെ ഗാരു എന്നാണ് കാരവാനിൽ എഴുതിയിരിക്കുന്നത്. തെലുങ്കിൽ ആളുകളെ അഭിസംബോധന ചെയ്യുമ്പോൾ ബഹുമാനത്തോടെ പേരിനൊപ്പം ചേർക്കുന്നതാണ് ഗാരു എന്ന വാക്ക്.

പെപ്പെഗാരു എന്നഴുതിയ കാരവാനു മുന്നിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന ചിത്രം പങ്കുവച്ച് “നന്ദി എന്ന് ഹൃദയം പറയുന്നു. നന്ദി ഹൈദരാബാദ്”, എന്നാണ് കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളുമായാണ് ആരാധകർ പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. ‘ഗാരു ടീമിലെ പുതിയ എൻട്രി. ദുൽഖർ ഗാരുവിനെ മിസ് ചെയ്യുന്നു’ എന്നുള്ള കമന്റുകൾ കാണാം.

ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരെ ത്രില്ലടിപ്പിച്ച നഹാസ് ഹിദായത്താണ് ഐ ആം ഗെയിം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ഒരു മിസ്റ്ററി-ആക്ഷൻ-ഫാന്റസി ആയിരിക്കുമെന്നാണ് സൂചനകൾ. നഹാസ് ഹിദായത്തിന്റെ കഥയിൽ സജീർ ബാബ, ബിലാൽ മൊയ്‌തു, ഇസ്മായേൽ അബുബക്കർ എന്നിവരാണ് തിരക്കഥ.

ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണക്സ് സേവ്യർ, കോസ്റ്റ്യൂം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖർ , ഗാനരചന: മനു മഞ്ജിത്ത് -വിനായക് ശശികുമാർ.

Hot this week

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

8000 സ്വകാര്യ ബസുകൾ നിരത്തിലിറങ്ങില്ല; സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് പണിമുടക്ക്

സംസ്ഥാനത്ത് ജൂലായ് 22 മുതൽ അനിശ്ചിത കാല സ്വകാര്യ ബസ് പണിമുടക്ക്....

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...

Topics

സൗത്ത് സിറിയയിലെ സംഘർഷത്തിൽ മരണം ആയിരം കടന്നെന്ന് റിപ്പോർട്ട്

ഗോത്ര സംഘർഷം രൂക്ഷമായ ദക്ഷിണ സിറിയയിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ആയിരത്തിലേറെ പേർ...

ദക്ഷിണ കൊറിയയിൽ പേമാരി; വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 14 മരണം

ദക്ഷിണ കൊറിയയിൽ ദിവസങ്ങളായി തുടരുന്ന പേമാരിയിൽ 14 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി...

ആര്‍എസ്എസിനെ പോലെയാണ് സിപിഐഎം എന്ന പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരെ ഇന്ത്യ മുന്നണിയില്‍ ഭിന്നത

സിപിഐഎമ്മിനെതിരായ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തില്‍ ഇന്ത്യ മുന്നണിയില്‍ ഭിന്നത. ശനിയാഴ്ച ചേര്‍ന്ന...

ഉത്തരവ് പുറപ്പെടുവിക്കാന്‍ എഐ ടൂള്‍ വല്ലാതെ ഉപയോഗിക്കേണ്ട; മാര്‍ഗനിര്‍ദേശവുമായി ഹൈക്കോടതി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ടൂളുകളുടെ സഹായത്തോടെ കോടതികള്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിന് നിയന്ത്രണം...

ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം; ദേശീയ തലത്തില്‍ 50-ാം സ്ഥാനവും സംസ്ഥാനത്ത് ഒന്നാം സ്ഥാനവും

ദേശീയ ശുചിത്വ സര്‍വേയില്‍ കൊച്ചി കോര്‍പറേഷന് നേട്ടം. സ്വച്ഛ് സര്‍വേക്ഷന്‍ സര്‍വേയില്‍...

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി; ഒരാൾ അറസ്റ്റിൽ

അമൃത്സർ സുവർണ ക്ഷേത്രത്തിനെതിരെ ബോംബ് ഭീഷണി സന്ദേശം അയച്ച സംഭവത്തിൽ ഒരാൾ...

‘രാജ്യത്ത് നർകോട്ടിക് ടെററിസമുണ്ട്, വിദേശത്ത് നിന്ന് സിന്തറ്റിക് ലഹരി ഒഴുകുന്നു’; ഡിജിപി റവാഡ ചന്ദ്രശേഖർ

രാജ്യത്ത് നർകോട്ടിക് ടെററിസം നടക്കുന്നുണ്ടെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ പറഞ്ഞു.ഇന്ത്യയിലേക്ക് വൻതോതിൽ...
spot_img

Related Articles

Popular Categories

spot_img