ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ത്തതിന്റെ തെളിവുകള്‍ പെന്റഗണ്‍ ഇന്ന് പുറത്തുവിടും: ട്രംപ്

ഇറാന്റെ ആണവ നിലയങ്ങള്‍ ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള സുപ്രധാന വിവരങ്ങള്‍ ഇന്ന് പെന്റഗണ്‍ പുറത്ത് വിടുമെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത് വ്യാഴാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഇറാന്റെ ആണവനിലയങ്ങള്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങള്‍ പുറത്തുവിടുമെന്നും ട്രംപ് പറഞ്ഞു. ഇറാന്റെ ആണവ നിലയങ്ങളെ പൂര്‍ണമായി തകര്‍ക്കാന്‍ അമേരിക്കയ്ക്ക് സാധിച്ചിട്ടില്ലെന്നും ആണവനീക്കങ്ങളെ കുറച്ച് മാസങ്ങള്‍ വൈകിപ്പിക്കാമെന്നത് മാത്രമാണ് ആക്രമണം കൊണ്ടുണ്ടായ പ്രയോജനമെന്നും അമേരിക്കയിലെ ചില ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി വാര്‍ത്തകള്‍ വന്നതിന് തൊട്ടുപിന്നാലെയാണ് വിശദീകരണവുമായി പെന്റഗണ്‍ രംഗത്തെത്താനിരിക്കുന്നത്.

ഇറാന്റെ ആണവനിലയത്തിലേക്ക് അതി സാഹസികമായി ആക്രമണം നടത്തിയ അമേരിക്കന്‍ പൈലറ്റുകളുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തിലാണ് ചില വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് ട്രൂത്ത് സോഷ്യലില്‍ എഴുതിയ കുറിപ്പില്‍ ട്രംപ് പറഞ്ഞു. സിഎന്‍എന്‍, ന്യൂയോര്‍ക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങള്‍ വസ്തുതകളെ വളച്ചൊടിച്ച് വ്യാജവാര്‍ത്ത നല്‍കിയെന്ന് ട്രംപ് കുറ്റപ്പെടുത്തി. രണ്ട് മാധ്യമങ്ങളും നല്‍കിയ വാര്‍ത്ത വ്യാജമെന്ന് ഇന്നത്തെ വാര്‍ത്താ സമ്മേളനത്തിന് ശേഷം വ്യക്തമാകുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

ഇറാന്റെ ആണവ നിലയങ്ങള്‍ തകര്‍ന്നതായി വിവരങ്ങള്‍ ലഭിച്ചതായി യു എസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയും അറിയിച്ചു. ആണവ കരാറിനായുള്ള അമേരിക്ക- ഇറാന്‍ ചര്‍ച്ച അടുത്തയാഴ്ചയെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു.

Hot this week

ചാർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു പ്രതിയെകുറിച്ച്  വിവരങ്ങൾ നൽകുന്നവർക്ക് 100,000 ഡോളർ വരെ പാരിതോഷികം വാഗ്ദാനം

ർളി കിർക്കിന്റെ കൊലയാളിക്കായി അന്വേഷണം ശക്തമാകുന്നു, മുൻ എഫ്‌ബി‌ഐ ഏജന്റായ റിച്ചാർഡ്...

മുൻ ന്യൂജേഴ്‌സി സെനറ്ററുടെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ ഭാര്യക്ക്  4.5 വർഷം തടവ് ശിക്ഷ

ർത്താവിന്റെ രാഷ്ട്രീയ അധികാരം ദുരുപയോഗപ്പെടുത്തിയ മുൻ സെനറ്റർ ബോബ് മെനെൻഡസിന്റെ (ഡി-എൻ.ജെ.)...

പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് കോടതിയുടെ  അനുമതി

ട്രംപ് ഭരണകൂടത്തിന് പ്ലാൻഡ് പാരന്റ്ഹുഡിന്റെ മെഡിക്കെയ്ഡ് ഫണ്ടിംഗ് അവസാനിപ്പിക്കാൻ കോടതി  അനുമതി...

പൂർവ ജോഷിപുര PETA ഇന്റർനാഷണലിന്റെ ആദ്യപ്രസിഡണ്ട്!

PETA (മൃഗങ്ങളുടെ എത്തിക്കൽ ചികിത്സയ്ക്കായി പ്രവർത്തിക്കുന്ന ആളുകൾ) ഇന്റർനാഷണലിന്റെ ആദ്യ പ്രസിഡന്റായി...

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ)യുടെ ഓണം സെപ്റ്റംബർ 13 ന്

അസോസിയേഷൻ ഓഫ് റ്റാമ്പാ ഹിന്ദു മലയാളി (ആത്മ ) വിപുലമായ രീതിയിൽ...

Topics

ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമായി

വൈവിധ്യമായ ക്ഷേത്രകലാ പാരമ്പര്യ ആചാരങ്ങളോടെ ഡാലസ് മലയാളി അസോസിയേഷന്‍ സംഘടിപ്പിച്ച ഓണാഘോഷം...

ഹൂസ്റ്റണിൽ വമ്പൻ ഓണാഘോഷം ഒരുക്കി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ  ഹൂസ്റ്റൺ (MAGH)

മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ ഓഗസ്റ്റ് 30ന് ശനിയാഴ്ച വലിയ...

എഐ മാന്ത്രികതയിൽ 3D ചിത്രങ്ങൾ! സോഷ്യൽ മീഡിയ കീഴടക്കി ‘നാനോ ബനാന ട്രെൻഡ്’

ഗിബ്ലിക്ക് ശേഷം ഇനി ആര് എന്ന ചോദ്യത്തിനുത്തരം.. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ...
spot_img

Related Articles

Popular Categories

spot_img