നിങ്ങൾ യാത്ര ചെയ്യാൻ പോകുന്ന വിമാനത്തിന്റെ പഴക്കം കണ്ടെത്താം, വെറും 1 മിനിട്ട് മതി!

10 വര്‍ഷം വരെ പ്രായം ചെയ്യ വിമാനങ്ങള്‍ പൊതുവെ പുതിയതായാണ് കണക്കാക്കുക. 10 മുതൽ 20 വര്‍ഷം വരെ പ്രായം ചെന്ന വിമാനമാണെങ്കിൽ സ്റ്റാൻഡേര്‍ഡ് എയര്‍ക്രാഫ്റ്റ് കാറ്റഗറിയിലാണ് ഉൾപ്പെടുത്താറുള്ളത്. 20 വര്‍ഷത്തിലേറെ പ്രായമുള്ള വിമാനമാണെങ്കിൽ അവ പഴക്കം ചെന്നതായി വിലയിരുത്താമെന്നാണ് പാരാമൗണ്ട് ബിസിനസ് ജെറ്റ്സ് പറയുന്നത്.

വിമാനങ്ങളുടെ പ്രായം എങ്ങനെ കണക്കാക്കാം

നിങ്ങളുടെ വിമാന ടിക്കറ്റിൽ നിന്നോ ബോര്‍ഡിംഗ് പാസിൽ നിന്നോ ഇമെയിലിൽ ലഭിച്ച ബുക്കിംഗ് കൺഫര്‍മേഷനിൽ നിന്നോ ഫ്ലൈറ്റ് നമ്പര്‍ കണ്ടെത്തുക. സാധാരണയായി രണ്ട് അക്ഷരങ്ങളും മൂന്ന് അക്കങ്ങളുമാണ് ഫ്ലൈറ്റ് നമ്പറായി രേഖപ്പെടുത്തുക. ചിലപ്പോഴെല്ലാം നാല് അക്കങ്ങളും ഉണ്ടാകാറുണ്ട്. ഉദാഹരണത്തിന് AI302, 6E203, UK981 എന്നീ രീതിയിലാകും ഫൈറ്റ് നമ്പര്‍.

ഫ്ലൈറ്റ് നമ്പര്‍ ഉപയോഗിച്ച് വിമാനത്തിന്റെ രജിസ്ട്രേഷൻ നമ്പര്‍ കണ്ടെത്താം. ഇന്ത്യയിൽ സാധാരണയായി “VT-” എന്നാണ് വിമാന രജിസ്ട്രേഷൻ നമ്പറുകളുടെ തുടക്കം. ഉദാഹരണത്തിന് VT-EXA, VT-ANU, SG-4001.

താഴെ പറയുന്ന പ്ലാറ്റ്ഫോമുകളിൽ നിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട രജിസ്ട്രേഷൻ നമ്പര്‍, മോഡൽ, തത്സമയ ലൊക്കേഷൻ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാം.

  • FlightRadar24
  • FlightAware
  • Airfleets.net
  • Planespotters.net

രജിസ്ട്രേഷൻ നമ്പര്‍ ലഭിച്ചു കഴിഞ്ഞാൽ Airfleets.net അല്ലെങ്കിൽ Planespotters.net എന്നീ സൈറ്റുകളിൽ നിന്ന് നിങ്ങളുടെ വിമാനവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ലഭ്യമാകും. എപ്പോഴാണ് വിമാനം നിര്‍മ്മിച്ചത്, ഏത് എയര്‍ലൈനാണ് ഈ വിമാനം മുമ്പ് ഉപയോഗിച്ചിരുന്നത് തുടങ്ങിയ വിവരങ്ങളെല്ലാം നിങ്ങൾക്ക് ലഭിക്കും. മേൽപ്പറഞ്ഞ കണക്കുകൾ പ്രകാരം വിമാനം പഴയതാണെന്ന് കരുതി അത് സുരക്ഷിതമല്ലെന്ന് അര്‍ത്ഥമില്ലെന്ന കാര്യം പ്രത്യേകം ഓര്‍ക്കുക.

Hot this week

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിൽ‌’: ട്രംപ്

ഇറാനുമായുള്ള സമാധാനകരാർ അന്തിമഘട്ടത്തിലെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്ക്...

വിസ പ്രതിസന്ധികളും, തീരുവയും അമേരിക്കയോട് ഉന്നയിച്ച് ഇന്ത്യ; മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി എസ് ജയശങ്കർ

ഡൽഹിയിലെത്തിയ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഉഭയകക്ഷി ചർച്ച നടത്തി...

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര ഉണ്ടാകുമോ? ; നാളെ നടക്കുന്ന മന്ത്രിസഭായോഗം നിർണായകം

കെഎസ്ആർടിസിയിൽ സ്ത്രീകൾക്കായുള്ള സൗജന്യ യാത്ര പദ്ധതിയിൽ നാളത്തെ മന്ത്രിസഭായോഗം നിർണായകം. ആനുകൂല്യം...

‘കൊച്ചിയെ രാജ്യത്തിന് മാതൃകയായ നഗരമാക്കി മാറ്റണം; സർക്കാർ വരുന്നത് സ്വപ്നതുല്യമായ പദ്ധതികളുമായി’; മുഖ്യമന്ത്രി

രാജ്യത്തിന് മാതൃകയായ നഗരമാക്കി കൊച്ചിയെ മാറ്റണമെന്ന് മുഖ്യമന്ത്രി വിഡി സതീശൻ. കേരള...

CBSE പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി; വിശദീകരണം തേടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ മൂല്യനിർണയത്തിൽ വ്യാപക പരാതി. ഓൺസ്ക്രീൻ മാർക്കിങ്...

Topics

IAS തലപ്പത്ത് അഴിച്ചുപണി; പട്ടീല്‍ അജിത് ധനവകുപ്പ് സെക്രട്ടറി, പി.ബി നൂഹ് ടാക്‌സ് കമ്മീഷണര്‍

ഐഎസ് തലപ്പത്ത് അഴിച്ചുപ്പണി. പാട്ടീൽ അജിത് ഭഗവത് റാവു ധനവകുപ്പ് സെക്രട്ടറിയാകും....

മുതലപൊഴിയിൽ വീണ്ടും അപകടം; തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു

തിരുവനന്തപുരം മുതലപൊഴിയിൽ വീണ്ടും അപകടം. ചെറുവള്ളം തിരയിൽപ്പെട്ട് മത്സ്യത്തൊഴിലാളി കടലിൽ വീണു....
spot_img

Related Articles

Popular Categories

spot_img