ഓപ്പറേഷന്‍ സിന്ദൂറാണ് ഈ ഇന്ത്യൻ ഡ്രോൺ സ്റ്റാർട്ടപ്പിന്റെ മേല്‍വിലാസം; റെക്കോർഡ് ഫണ്ടിങ് നേടി നോയിഡാ കമ്പനി!

ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാക് സ്പോണ്‍സേഡ് ഭീകരവാദത്തിന് മാത്രമല്ല മറുപടി നല്‍കിയത്. ഇന്ത്യന്‍ പ്രതിരോധ മേഖല സാങ്കേതികമായി എത്ര വളർച്ച കൈവരിച്ചു എന്നതിന്റെ പ്രസ്താവന കൂടിയായിരുന്നു ഈ ഓപ്പറേഷന്‍. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം യുഎവികളും (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) നവീനവും സുസജ്ജവുമാണെന്ന് ഇന്ത്യ ലോകത്തോട് പറഞ്ഞുവെച്ചു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ഡ്രോണുകള്‍ നിർമിച്ച റാഫെ എംഫിബർ ആണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ജനറൽ കാറ്റലിസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ ബി സീരീസ് ഫണ്ടിങ് റൗണ്ടില്‍ ഈ സ്ഥാപനം സമാഹരിച്ചത് 100 മില്യണ്‍ ഡോളറാണ്. നോയിഡ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പ് ഇതുവരെ 145 മില്യൺ ഡോളർ (1,200 കോടിയിലധികം രൂപ) സമാഹരിച്ചു കഴിഞ്ഞു. അതായത് ഒരു എയറോസ്പേസ് നിർമാണ സ്റ്റാർട്ടപ്പ് കമ്പനി നടത്തിയതില്‍ വെച്ച് ഏറ്റവും വലിയ ധനസമാഹരണം.

ഡ്രോണ്‍ ടെക്നോളജിയില്‍ ചൈനയെ മറികടക്കണമെങ്കില്‍ രാജ്യത്ത് ശക്തമായൊരു ഡിസൈന്‍, ഡെവലെപ്മെന്റ്, മാനുഫാക്ചറിങ് എക്കോസിസ്റ്റം വികസിപ്പിക്കണമെന്നാണ് റാഫെ എംഫിബർ സിഇഒ വിവേക് മിശ്ര പറയുന്നത്. അതിന് ഉദാഹരണമായി തന്റെ തന്നെ ഒരു അനുഭവവും വിവേക് എന്‍ഡിടിവിയോട് പങ്കുവെച്ചു. “ഞങ്ങളുടെ ദീർഘനേരം പ്രവർത്തിക്കുന്ന ഡ്രോണുകളിൽ ഒന്നിന്, ഇന്റേണല്‍ കമ്പസ്റ്റ്യണ്‍ എന്‍ജിന്‍ ആവശ്യമായിരുന്നു. വിപണിയിൽ നിലവിലുള്ളവയെല്ലാം വളരെ ചെലവേറിയതോ വളരെ ഭാരമുള്ളതോ ആയിരുന്നു. അതുമല്ലെങ്കില്‍ നല്ല പ്രകടന (പാരാമീറ്ററുകൾ) പാലിക്കാത്തവ ആയിരിക്കും. അതിനാൽ ഞങ്ങൾ സ്വന്തമായി ഒരു ഇന്റേണല്‍ കമ്പസ്റ്റ്യണ്‍ എന്‍ജിന്‍ രൂപകൽപ്പന ചെയ്ത് നിർമിക്കാൻ തീരുമാനിച്ചു,” വിവേക് മിശ്ര പറഞ്ഞു. ഇത് ഇന്ത്യയിലെ ആദ്യ ആന്തരിക ജ്വലന എന്‍ജിനാണെന്നും വിവേക് കൂട്ടിച്ചേർത്തു.

ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ പാകിസ്ഥാനെതിരെ ആക്രമണം നടത്തിയ ഓപ്പറേഷൻ സിന്ദൂരിലൂടെയാണ് റാഫെ എംഫിബർ എന്ന പേര് വിപണി ശ്രദ്ധിച്ചു തുടങ്ങിയത്. റാഫെ എംഫിബറിന്റെ ഡ്രോണുകളാണ് പാകിസ്ഥാൻ ലക്ഷ്യങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിട്ടത്. അതിനുശേഷം, ആഭ്യന്തര കമ്പനികളിൽ നിന്ന് ഇത്തരത്തിലുള്ള കൂടുതൽ സംവിധാനങ്ങൾ സ്വന്തമാക്കുന്നതിൽ ഇന്ത്യൻ സൈന്യത്തിന്റെ താൽപ്പര്യത്തിലും വർധനയുണ്ടായി. ഇത് പ്രതിരോധ മേഖലയില്‍ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

നോയിഡ ആസ്ഥാനമായുള്ള ഈ സ്റ്റാർട്ടപ്പിൽ നിന്ന് നൂറുകണക്കിന് ഡ്രോണുകൾ ഓർഡർ ചെയ്യാൻ ഒരുങ്ങുകയാണ് ഇന്ത്യന്‍ സേന. മതിയായ വിഭവങ്ങളോടെ സേനയ്ക്ക് കൂടുതല്‍ നവീകരിച്ച ഡ്രോണുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് റാഫെ എംഫിബർ സിഇഒ. വിദേശത്ത് അവസരങ്ങൾ തേടി രാജ്യം വിടുന്ന ഇന്ത്യൻ എഞ്ചിനീയർമാർ ഡ്രോൺ സാങ്കേതികവിദ്യയുടെ വളർച്ചയില്‍ പ്രതീക്ഷ അർപ്പിച്ച് ഈ മേഖലയിൽ ജോലി ചെയ്യാൻ വൻതോതിൽ തിരിച്ചെത്തുമെന്ന് ശുഭാപ്തിവിശ്വാസവും വിവേക് മിശ്ര പ്രകടിപ്പിച്ചു.

Hot this week

കുട്ടിക്കാലം മനോഹരമാക്കിയ നാർനിയ വീണ്ടും വരുന്നു

ആഗോള സിനിമ പ്രേക്ഷകർ ഏറെ ആക്മശയോടെ കാത്തിരിക്കുന്ന നാർനിയ ; ദി...

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ...

സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന ‘പര്‍ദ’; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ...

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ‘ആശ’ ചിത്രീകരണത്തിന് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'...

Topics

കുട്ടിക്കാലം മനോഹരമാക്കിയ നാർനിയ വീണ്ടും വരുന്നു

ആഗോള സിനിമ പ്രേക്ഷകർ ഏറെ ആക്മശയോടെ കാത്തിരിക്കുന്ന നാർനിയ ; ദി...

എംഎസ്‌സിക്ക് വീണ്ടും തിരിച്ചടി; കമ്പനി ഉടമസ്ഥതയിലുള്ള മറ്റൊരു കപ്പല്‍ കൂടി തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എംഎസ്‌സി ഷിപ്പിങ് കമ്പനിയുടെ കപ്പല്‍ വീണ്ടും തടഞ്ഞുവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. പാല്‍മറെ...

സ്ത്രീ സ്വാതന്ത്ര്യം ഉയര്‍ത്തി പിടിക്കുന്ന ‘പര്‍ദ’; ട്രെയ്‌ലര്‍ പുറത്ത്

അനുപമ പരമേശ്വരന്‍, ദര്‍ശന രാജേന്ദ്രന്‍, സംഗീത കൃഷ് എന്നിവര്‍ ഒന്നിക്കുന്ന 'പര്‍ദ'യുടെ...

ഉർവശിയും ജോജുവും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്നു; ‘ആശ’ ചിത്രീകരണത്തിന് തുടക്കം

മലയാളത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ഉർവശിയും ജോജു ജോർജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'...

‘സഹോദരാ ദയവായി എന്റെ സിം തിരികേ തരൂ’; യുവാവിനെ ഫോണില്‍ വിളിച്ച് രജത് പട്ടിദാര്‍, കൂടെ കോഹ്ലിയും ഡിവില്ലിയേഴ്സും

ചണ്ഡീഗഡ് സ്വദേശി മനീഷിനെ ഇപ്പോൾ ഫോൺ വിളിക്കുന്നത് ചെറിയ പുള്ളികളല്ല. ക്രിക്കറ്റ്...

നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടുണ്ട്; മോചനത്തിനായുള്ള വഴികള്‍ തുറക്കുന്നു: തലാല്‍ ആക്ഷന്‍ കൗണ്‍സില്‍ വക്താവ്

നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യെമന്‍ പൗരന്‍ തലാലിന്റെ സഹോദരന്റെ...

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം; 90 ദിവസത്തേക്ക് മരവിപ്പിച്ച് ട്രംപ്

അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്....
spot_img

Related Articles

Popular Categories

spot_img