പൈലറ്റടക്കം ക്യാബിന്‍ മുഴുവന്‍ സ്ത്രീകള്‍, അതിഭീകര സാഹചര്യത്തെ അവര്‍ കൈകാര്യം ചെയ്ത രീതി; അനുഭവം പങ്കുവെച്ച് പെപ്പെ!

ഹൈദരാബാദില്‍ നിന്നും കൊച്ചിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുണ്ടായ അനുഭവം പങ്കുവെച്ച് നടന്‍ ആന്റണി പെപ്പെ. വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാനിരിക്കെ കാലാവസ്ഥ മോശമാവുകയും പൈലറ്റ് ലാന്‍ഡ് ചെയ്യാതെ വിമാനം തിരികെ ഉയര്‍ത്തുകയും ചെയ്‌തെന്നും പിന്നീടുണ്ടായ അനുഭവവുമാണ് നടന്‍ പങ്കുവെച്ചത്. പൈലറ്റും ക്യാബിന്‍ ക്രൂവും സ്ത്രീകള്‍ ആയിരുന്നുവെന്നും അവര്‍ എങ്ങനെയാണ് ആ സാഹചര്യത്തെ കൈകാര്യം ചെയ്തത് എന്നും നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഐആം ഗെയിം എന്ന ചിത്രത്തിന്റെ ഷൂട്ടിന് ശേഷം കൊച്ചിയിലേക്ക് മടങ്ങുകയായിരുന്നു നടന്‍. ഇന്‍ഡിഗോ വിമാനത്തിലായിരുന്നുവെന്നും നടന്‍ പോസ്റ്റില്‍ പറയുന്നുണ്ട്. എല്ലാവരും ഭയപ്പെട്ടു പോകുമായിരുന്ന ഒരു സാഹചര്യത്തെ പൈലറ്റും ക്യാബിന്‍ ക്രൂവും എന്ത് മനോഹരമായാണ് കൈകാര്യം ചെയ്തത് എന്നും നടന്‍ പറയുന്നു.

നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഐആം ഗെയിം. ഒരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ഐആം ഗെയിമിന്.

കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ചിത്രത്തിലെ പെപ്പെയുടെ ലുക്കും വൈറലായിരുന്നു. ചിത്രത്തിനായി വെയിറ്റ് ലോസ് അടക്കം ഗംഭീര ട്രാന്‍സ്ഫര്‍മേഷനാണ് നടന്‍ ചെയ്തിട്ടുള്ളത്.

Hot this week

വിപണിയിൽ ആശ്വാസം; യുഎസ് ഇറാൻ വെടി നിർത്തലിന് പിറകേ കുത്തനെ ഇടിഞ്ഞ് എണ്ണവില

യുഎസ് - ഇറാൻ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ എണ്ണ വിപണിയിൽ ആശ്വാസമായി. ലോകത്തിലെ...

“സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം”; യുഎസ്-ഇറാൻ വെടിനിർത്തൽ കരാറിനെ സ്വാഗതം ചെയ്ത് ഇന്ത്യ

യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ കരാർ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും...

12 – മത് എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന് ഏപ്രിൽ 11 നു തുടക്കം കുറിക്കും

ഹൂസ്റ്റണിലെ ക്രിക്കറ്റ് പ്രേമികൾക്ക് ഇനി ആവേശത്തിന്റെയും ഉദ്വേഗത്തിന്റെയും രണ്ട് മാസങ്ങൾ! ഇന്ത്യൻ ക്രിസ്ത്യൻ...

ഇറാഖിൽ തടവിലാക്കപ്പെട്ട അമേരിക്കൻ മാധ്യമപ്രവർത്തകയെ മോചിപ്പിച്ചു

ന്യൂയോർക്  ഇറാഖിൽ സായുധ സംഘം തട്ടിക്കൊണ്ടുപോയ അമേരിക്കൻ ഫ്രീലാൻസ് മാധ്യമപ്രവർത്തക ഷെല്ലി...

ഈസ്റ്റ് ഹൂസ്റ്റണിൽ എഫ്.ബി.ഐയുടെ വൻ റെയ്ഡ്; നിരവധി പേർ കസ്റ്റഡിയിൽ

ഈസ്റ്റ് ഹൂസ്റ്റണിലെ ക്ലിന്റൺ പാർക്ക് മേഖലയിൽ ചൊവ്വാഴ്ച പുലർച്ചെ എഫ്.ബി.ഐയുടെ നേതൃത്വത്തിൽ...

Topics

ജോർജിയ ഉപതിരഞ്ഞെടുപ്പ്: റിപ്പബ്ലിക്കൻ പാർട്ടിക്ക് വിജയം; ഭൂരിപക്ഷത്തിൽ വൻ ഇടിവ്

ഏപ്രിൽ 7 നു ജോർജിയയിലെ 14-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന ആവേശകരമായ...

ബാങ്കേഴ്സ് ക്ലബ് ഫുട്ബോൾ ടൂർണമെന്റ്; ഇസാഫ് ബാങ്ക് ജേതാക്കൾ

ബാങ്കേഴ്സ് ക്ലബ് സംഘടിപ്പിച്ച അഖില കേരള ഫുട്ബോൾ ടൂർണമെന്റിൽ ഇസാഫ് സ്‌മോൾ...

സംസ്കൃത സര്‍വ്വകലാശാലയില്‍ ദേശീയ ശാസ്ത്രാര്‍ത്ഥസഭ സംഘടിപ്പിച്ചു

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിലെ സംസ്കൃതം വ്യാകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മേല്‍പ്പുത്തൂര്‍...
spot_img

Related Articles

Popular Categories

spot_img