സംഗീത സംവിധായകന്‍ ലാലോ ഷിഫ്രിന്‍ അന്തരിച്ചു; വിടപറഞ്ഞത് ‘മിഷൻ: ഇംപോസിബിൾ’ തീമിന്റെ രചയിതാവ്

‘മിഷൻ: ഇംപോസിബിൾ’ സീരിസിലെ ചിത്രങ്ങളെ ആകർഷണീയമാക്കിയ തീം സോങ്ങ് ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ ലാലോ ഷിഫ്രിൻ (93) അന്തരിച്ചു. സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കുമായി 100ലധികം ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയ ഷിഫ്രിന്‍ വ്യാഴാഴ്ചയാണ് സംഗീത ലോകത്തോട് വിടപറഞ്ഞത്. ന്യുമോണിയ സംബന്ധമായ സങ്കീർണതകളെത്തുടർന്നായിരുന്നു മരണം. ഷിഫ്രിന്റെ മക്കളായ വില്യമും റയാനും വ്യാഴാഴ്ച അദ്ദേഹത്തിന്റെ മരണം സ്ഥിരീകരിച്ചു.

ബ്യൂണസ് ഐറിസിൽ ജനിച്ച ഷിഫ്രിൻ കൗമാരത്തില്‍ തന്നെ അമേരിക്കൻ ജാസിന്റെ ആരാധകനായി. അദ്ദേഹം ഒരു പിയാനിസ്റ്റും കണ്ടക്ടറും കൂടിയായിരുന്നു. 1990-ൽ ഇറ്റലിയിൽ നടന്ന ലോകകപ്പ് ചാംപ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെയിലെ സംഗീത പ്രകടനം ചിട്ടപ്പെടുത്തിയത് ലാലോ ഷിഫ്രിൻ ആണ്. പ്ൾസിഡോ ഡൊമിംഗോ, ലൂസിയാനോ പാവറോട്ടി, ജോസ് കരേരസ് എന്നിങ്ങനെ മൂന്ന് ടെനറുകൾ ആദ്യമായി ഒരുമിച്ച് പാടിയത് ഈ സംഗീത പ്രകടനത്തെ സവിശേഷമാക്കി. ക്ലാസിക്കല്‍ സംഗീത ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട കൃതികളിൽ ഒന്നായിരുന്നുവിത്.

എന്നാല്‍, ലാലോ ഷിഫ്രിനെയും അദ്ദേഹത്തിന്റെ സംഗീതത്തെയും ജനപ്രിയമാക്കിയത് സിബിഎസ് ടെലിവിഷൻ ഡ്രാമ, മിഷൻ: ഇംപോസിബിളിന് വേണ്ടി ചിട്ടപ്പെടുത്തിയ തീം സോങ്ങാണ്. പിന്നീട് ഫീച്ചർ ഫിലിം ഫ്രാഞ്ചൈസിയായി വികസിച്ച മിഷന്‍ ഇംപോസിബിളിലൂടെ സിനിമാ ആരാധകരുടെ ഇഷ്ട തീമായി ഷിഫ്രിന്‍റെ സ്കോർ മാറി.

നാല് ​ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയ സം​ഗീത സംവിധായകനാണ് ലാലോ ഷിഫ്രിൻ. ആറ് ഓസ്കർ പുരസ്കാരങ്ങൾക്ക് നാമനിർദേശം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് . 2018-ൽ ഷിഫ്രിന് അദ്ദേഹം സംഗീത ലോകത്തിന് നല്‍കിയ സമഗ്രസംഭാവനയ്ക്ക് ഓണററി ഓസ്കാർ ലഭിച്ചു. ക്ലിന്റ് ഈസ്റ്റ്‍വുഡാണ് അദ്ദേഹത്തിന് അവാർഡ് സമ്മാനിച്ചത്.

Hot this week

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: 36.86 ലക്ഷം പേര്‍ സ്വന്തം വിലാസത്തിലില്ല, 7000 ത്തോളം പേരെ കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ എതിര്‍പ്പ്...

ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിലെ മലയാളി സുരക്ഷിതൻ; പത്തിയൂർ സ്വദേശി അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചു

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ കാണാതായെന്ന് സംശയിച്ച മലയാളി സുരക്ഷിതൻ....

കട്ടപ്പുറത്തിരുന്ന കെയുആര്‍ടിസി ജനറം എസി ബസ്സുകള്‍ക്ക് ശാപമോക്ഷം; 190ൽ 159ഉം നിരത്തിൽ സജീവം

സംസ്ഥാനത്ത് യാര്‍ഡുകളില്‍ കെട്ടികിടന്ന കെയുആര്‍ടിസി ജനറം ബസ്സുകള്‍ക്ക് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി...

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും, 5 ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം, നാളെയും മറ്റന്നാളും 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരും. വടക്കൻ കേരളത്തിൽ ജില്ലകളിൽ റെഡ് അലേർട്ട്....

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന്...

Topics

ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം: 36.86 ലക്ഷം പേര്‍ സ്വന്തം വിലാസത്തിലില്ല, 7000 ത്തോളം പേരെ കണ്ടെത്താനായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

ബിഹാറില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നടത്തുന്ന വോട്ടര്‍പട്ടിക പ്രത്യേക തീവ്ര പരിഷ്‌കരണത്തില്‍ എതിര്‍പ്പ്...

ഹൂതി ആക്രമണത്തിൽ ചെങ്കടലിൽ മുങ്ങിയ കപ്പലിലെ മലയാളി സുരക്ഷിതൻ; പത്തിയൂർ സ്വദേശി അനിൽ കുമാർ കുടുംബത്തോട് സംസാരിച്ചു

ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ കാണാതായെന്ന് സംശയിച്ച മലയാളി സുരക്ഷിതൻ....

കട്ടപ്പുറത്തിരുന്ന കെയുആര്‍ടിസി ജനറം എസി ബസ്സുകള്‍ക്ക് ശാപമോക്ഷം; 190ൽ 159ഉം നിരത്തിൽ സജീവം

സംസ്ഥാനത്ത് യാര്‍ഡുകളില്‍ കെട്ടികിടന്ന കെയുആര്‍ടിസി ജനറം ബസ്സുകള്‍ക്ക് ശാപമോക്ഷമാകുന്നു. അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി...

‘മിഥുന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപ ധനസഹായം, സഹോദരന് പ്ലസ്ടു വരെ സൗജന്യ വിദ്യാഭ്യാസം’; വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന്...

കുട്ടി ഷീറ്റിൽ വലിഞ്ഞുകയറിയെന്ന പരാമർശം; മന്ത്രി ചിഞ്ചുറാണിയുടെ വിശദീകരണം തേടി സിപിഐ

തേവലക്കര ബോയ്‌സ് സ്‌കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച...

തിരുവനന്തപുരത്ത് സ്കൂളിൽ ഭക്ഷ്യ വിഷബാധ; 30 കുട്ടികൾക്ക് വയറിളക്കവും ചർദ്ദിയും

തിരുവനന്തപുരം കിഴക്കനേല ഗവൺമെൻ്റ് എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. സ്കൂളിൽ...
spot_img

Related Articles

Popular Categories

spot_img