ഇരുചക്രവാഹനങ്ങൾക്ക് ടോൾ ഇല്ല; വ്യാജ വാർത്തകൾ തള്ളി ഗഡ്‍കരി

രാജ്യത്തെ ദേശീയപാതകളിൽ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുമെന്ന പ്രചരണം തള്ളി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിൻ ഗഡ്‍കരി. ഈ റിപ്പോർട്ടുകൾ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. ഇരുചക്ര വാഹനങ്ങൾക്ക് തുടർന്നും ടോളിൽ ഇളവ് ലഭിക്കും. ഹൈവേയിൽ മോട്ടോർ സൈക്കിളുകളിലും സ്‍കൂട്ടറുകളിലും സഞ്ചരിക്കുന്നവരിൽ നിന്ന് ടോൾ നികുതി ഈടാക്കില്ലെന്ന് ഗഡ്‍കരി വ്യക്തമാക്കി.

ഇരുചക്ര വാഹനങ്ങളിൽ നിന്ന് റോഡ് നികുതി ഇതിനകം തന്നെ ഈടാക്കുന്നതിനാൽ അവയെ ടോളിൽ നിന്ന് ഒഴിവാക്കുന്നത് തുടരും. അടുത്തിടെ ഇരുചക്ര വാഹനങ്ങളിൽ നിന്ന് ടോൾ നികുതി ഈടാക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അതിനുപിന്നാലെയാണ് ഗഡ്‍കരി വിശദീകരണം നൽകുകയും റിപ്പോർട്ടുകളെ വെറും കിംവദന്തി എന്ന് വിളിക്കുകയും ചെയ്തത്.

ഇരുചക്ര വാഹനങ്ങൾക്ക് ടോൾ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ചില മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നു എന്നും അത്തരമൊരു തീരുമാനമൊന്നും നിർദ്ദേശിച്ചിട്ടില്ല എന്നും നിതിൻ ഗഡ്‍കരി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിൽ എഴുതി. ഇരുചക്ര വാഹനങ്ങൾക്ക് ടോൾ പൂർണമായും ഒഴിവാക്കുന്നത് തുടരുമെന്നും സത്യം അറിയാതെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതിനെ അപലപിക്കുന്നുവെന്നും കേന്ദ്രമന്ത്രി എഴുതുന്നു.

Hot this week

ഏഷ്യ കപ്പ് ചൂടിലേക്ക് ക്രിക്കറ്റ് ലോകം; ഇന്ത്യൻ ടീം പ്രഖ്യാപനം ചൊവാഴ്ച്ച

സെപ്റ്റംബർ ഒൻപതിന് യുഎഇയില്‍ ആരംഭിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെ ചൊവ്വാഴ്ച...

79-ാമത് സ്വാതന്ത്ര്യദിനത്തിൽ പങ്കുചേർന്ന് കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻസ്

കൊട്ടാരക്കര: രാജ്യത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കിംഗ്സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ സിൽ...

സ്വാതന്ത്ര്യദിനാഘോഷ ആശംസകളുമായി; വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ

ന്യൂജേഴ്‌സി : 200 വർഷത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് 1947-ൽ രാജ്യം...

സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും

ഓരോ ഓഗസ്റ്റ് 15-ഉം  രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ്...

കേരള സമാജം ഓഫ് ന്യൂജേഴ്‌സി രക്തദാനം സംഘടിപ്പിച്ചു

ന്യൂജേഴ്‌സി : കേരള സമാജം ഓഫ് ന്യൂജേഴ്‌സിയും  (KSNJ ) ,...

Topics

പാക് ആണവ ഭീഷണിക്ക് വഴങ്ങില്ല, ഇന്ത്യന്‍ നദികളിലെ ജലം ഈ രാജ്യത്തുള്ളവർക്ക് മാത്രമാണ്: പ്രധാനമന്ത്രി

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പാകിസ്ഥാനെ പേരെടുത്ത് വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പാകിസ്ഥാൻ്റെ...

79ാം സ്വാതന്ത്യദിനം: രാജ്യസ്നേഹം ആഘോഷിക്കുന്ന ആറ് ഗാനങ്ങൾ

രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്നാണ് സംഗീതം. ചില ഗാനങ്ങൾ കേൾക്കുമ്പോൾ...
spot_img

Related Articles

Popular Categories

spot_img