ബ്രസീലിന് 50% തീരുവ; പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി ട്രംപ്

പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബ്രസീലിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തൻ്റെ ഏറ്റവും പുതിയ താരിഫ് ലെറ്റർ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്.

ബ്രസീലിന് പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക തുടങ്ങിയ വ്യാപാര പങ്കാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഈ ആഴ്ച 22 കത്തുകൾ ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. “അവരുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫുകൾ ഏർപ്പെടുത്തി, ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും”, ട്രംപ് വ്യക്തമാക്കി.

ബ്രസീലിൻ്റെ മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണ് പുതിയ വ്യാപാര തീരുവ പ്രഖ്യാപനമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. ദേശീയ സുരക്ഷാ ആശങ്കകൾ മൂലമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ബ്രസീലിൻ്റെ ഡിജിറ്റൽ വ്യാപാര രീതികളെക്കുറിച്ച് 301 എന്ന് വിളിക്കപ്പെടുന്ന ഒരു അന്വേഷണം ആരംഭിക്കാൻ യുഎസ് വ്യാപാര പ്രതിനിധിയോട് ഉത്തരവിടുമെന്നും ട്രംപ് അറിയിച്ചു.

വികസ്വര രാജ്യങ്ങൾ പങ്കെടുത്ത റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയെയും ട്രംപ് വിമർശിച്ചു. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിനെ “യുഎസ് വിരുദ്ധർ” എന്ന് വിളിച്ച ട്രംപ്, ആ രാജ്യങ്ങൾക്ക് 10% അധിക തീരുവ ഈടാക്കുമെന്നും പറഞ്ഞു.

“ലോകം മാറിയെന്ന് അയാൾ അറിയണം. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട” എന്നായിരുന്നു ട്രംപിൻ്റെ സോഷ്യൽ മീഡിയ ഭീഷണികൾക്കെതിരെ ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രതികരണം.

Hot this week

നിമിഷപ്രിയയുടെ മോചനം; യെമൻ സൂഫി പണ്ഡിതരുമായുള്ള ചർച്ചകൾ പുരോഗമിക്കുന്നു

യെമൻ ജയിൽ കഴിയുന്ന നിമിഷപ്രിയയുടെ മോചനത്തിനായുള്ള പരിശ്രമങ്ങൾ ഊർജിതം. കാന്തപുരം എ...

ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം; മരിച്ചത് അർജുൻ ഉൾപ്പെടെ 11 പേർ

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ...

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് അഞ്ച്...

നിമിഷപ്രിയയുടെ വധശിക്ഷ നാളെ നടപ്പാക്കില്ല; ഉത്തരവ് നടപ്പാക്കുന്നത് നീട്ടി

യെമനിലെ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി. ആക്ഷൻ കൗൺസിലാണ്...

Topics

ആക്സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ഭൂമിയെ തൊടും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ഇന്നലെ തിരികെ മടങ്ങിയ ശുഭാംശു ശുക്ലയും...

വിപഞ്ചികയുടേയും മകളുടെയും മരണം: അന്വേഷണം ക്രൈം ബ്രാഞ്ചിലേക്ക്; ഭര്‍ത്താവിനായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കും

ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലം സ്വദേശി വിപഞ്ചികയും മകളും മരിച്ച കേസ്...

സ്കൂള്‍ സമയമാറ്റം: തീരുമാനം മാറ്റില്ല; ചര്‍ച്ച നടത്തുന്നത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍: മന്ത്രി ശിവന്‍ കുട്ടി

സംസ്ഥാനത്തെ സ്കൂളുകളിലെ പഠനസമയമാറ്റത്തില്‍ പിന്നോട്ടില്ലെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി....
spot_img

Related Articles

Popular Categories

spot_img