ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനൽ; സെമിയിൽ നാണംകെട്ട് റയൽ

ഫിഫ ക്ലബ്ബ് ലോകകപ്പിൽ ചെൽസി vs പിഎസ്‌ജി ഫൈനലിന് അരങ്ങൊരുങ്ങി. 14ന് ഇന്ത്യൻ സമയം അർധരാത്രി 12.30നാണ് ഫൈനൽ. ഇന്നലെ രാത്രി നടന്ന നിർണായകമായ സെമി ഫൈനലിൽ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെയ്ൻ്റ് ജെർമെയ്ൻ സ്പാനിഷ് ലീഗിലെ വമ്പന്മാരായ റയലിനെ ഏകപക്ഷീയമായ നാലു ഗോളുകൾക്കാണ് തകർത്തുവിട്ടത്.

പിഎസ്‌ജിക്കായി ഫാബിയാൻ റൂയിസ് (6, 24) ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നായകൻ ഓസ്മാൻ ഡെംബലെ (9), ഗോൺസാലോ റാമോസ് (87) എന്നിവരും ഗോളുകൾ നേടി.

ഫിഫ ക്ലബ്ബ് ലോകകപ്പിൽ കളിച്ച ആറ് മത്സരങ്ങളിൽ നിന്ന് അഞ്ച് ജയം നേടിയാണ് പിഎസ്‌ജി ഫൈനലിലേക്ക് കുതിച്ചെത്തുന്നത്. അഞ്ച് ക്ലീൻ ഷീറ്റുകളും സ്വന്തമാക്കി. 16 ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ ഒരെണ്ണം മാത്രമാണ് വഴങ്ങിയത്.

അതേസമയം, ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ തോല്‍പ്പിച്ചാണ് ചെൽസി ക്ലബ്ബ് ലോകകപ്പിലെ കുതിപ്പ് തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. പ്രീ ക്വാർട്ടറിൽ പോർച്ചുഗൽ ടീമായ ബെൻഫിക്കയെ തകർത്ത ചെല്‍സി ബ്രസീൽ ടീമായ പാൽമിറാസിനെയാണ് ക്വാർട്ടറിൽ കീഴടക്കിയത്.

ക്ലബ് ലോകകപ്പില്‍ ചെൽസിക്കായി അവസാന ഒമ്പത് ഗോളുകൾ ഒമ്പത് വ്യത്യസ്‌ത കളിക്കാരാണ് നേടിയത്. ജോവോ പെഡ്രോയുടെ ഫോമും മികച്ച ടീം പ്രകടനവും ഉപയോഗിച്ച്, പരിക്കിന്‍റെ ആശങ്കകൾക്കിടയിലും ചെൽസി മറ്റൊരു അഭിമാനകരമായ കിരീടം നേടാനാണ് ലക്ഷ്യമിടുന്നത്.

Hot this week

‘CPIM ന് പറ്റിയ തെറ്റ് യുഡിഎഫിന് ഉണ്ടാകരുത്, പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണം; എ കെ ആന്റണി

പുതിയ സർക്കാർ ജനവികാരം മനസിലാക്കി പ്രവർത്തിക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ...

ഒറ്റ ദിവസം, ‘ഇന്ത്യ’ക്ക് നഷ്ടപ്പെട്ടത് മൂന്ന് മുഖങ്ങള്‍! പോരാട്ടത്തിന്റെ ഊര്‍ജം കുറയുമോ?

നാലു സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പൂര്‍ണമായും പുറത്തുവരുമ്പോള്‍ ഇന്ത്യ സഖ്യത്തിന്...

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു; ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് ട്രംപ്

ഹോര്‍മുസ് കടലിടുക്കില്‍ സംഘര്‍ഷം പുകയുന്നു. ദക്ഷിണ കൊറിയന്‍ കപ്പലിന് നേരെ ആക്രമണത്തിന്...

എൽപിജി വിതരണം ശക്തിപ്പെടുത്തി എച്ച്പിസിഎൽ; ഒരു മാസത്തിനുള്ളിൽ വിതരണം ചെയ്തത് 4 കോടിയിലധികം സിലിണ്ടറുകൾ

പാചകവാതക വിതരണം കാര്യക്ഷമമാക്കാൻ വിതരണ ശൃംഖല ശക്തിപ്പെടുത്തി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ...

ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോൿസ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫിന് ഉജ്വല തുടക്കം

മലങ്കര ഓർത്തഡോക്സ് സഭ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന വാർഷിക ഫാമിലി...

Topics

ട്വിറ്റർ ഓഹരി ഇടപാട്: എലോൺ മസ്ക് 15 ലക്ഷം ഡോളർ പിഴയൊടുക്കും

2022-ൽ ട്വിറ്റർ (ഇന്നത്തെ X) ഓഹരികൾ വാങ്ങിയ വിവരം യഥാസമയം വെളിപ്പെടുത്താത്തതുമായി...

ഹ്യൂസ്റ്റൺ പൂരം മാറ്റിവെച്ചു: പുതുക്കിയ തീയതി മെയ് 16

തൃശൂർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹ്യൂസ്റ്റൺ സംഘടിപ്പിക്കുന്ന 'ഹ്യൂസ്റ്റൺ പൂരം' ആഘോഷങ്ങളുടെ...

വിദേശ ഡോക്ടർമാർക്കുള്ള വിസ വിലക്ക് ട്രംപ് ഭരണകൂടം നീക്കി

വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഡോക്ടർമാർക്ക് ഏർപ്പെടുത്തിയിരുന്ന കർശനമായ വിസ നിയന്ത്രണങ്ങളിൽ ഇളവ്...
spot_img

Related Articles

Popular Categories

spot_img