ബ്രസീലിന് 50% തീരുവ; പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി ട്രംപ്

പുതിയ വ്യാപാര തീരുവ പ്രഖ്യാപനവുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ബ്രസീലിൽ നിർമിച്ച ഉൽപ്പന്നങ്ങൾക്ക് 50% നികുതി ഏർപ്പെടുത്താൻ പദ്ധതിയിടുന്നതായി ഡൊണാൾഡ് ട്രംപ് അറിയിച്ചു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച തൻ്റെ ഏറ്റവും പുതിയ താരിഫ് ലെറ്റർ വഴിയാണ് ട്രംപ് ഈ വിവരം പുറത്തുവിട്ടത്.

ബ്രസീലിന് പുറമേ ജപ്പാൻ, ദക്ഷിണ കൊറിയ, ശ്രീലങ്ക തുടങ്ങിയ വ്യാപാര പങ്കാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള രാജ്യങ്ങൾക്ക് ഈ ആഴ്ച 22 കത്തുകൾ ട്രംപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. “അവരുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫുകൾ ഏർപ്പെടുത്തി, ഓഗസ്റ്റ് 1 മുതൽ ഇത് പ്രാബല്യത്തിൽ വരും”, ട്രംപ് വ്യക്തമാക്കി.

ബ്രസീലിൻ്റെ മുൻ പ്രസിഡൻ്റ് ജെയർ ബോൾസോനാരോയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന നിയമനടപടികൾക്കുള്ള പ്രതികാരമാണ് പുതിയ വ്യാപാര തീരുവ പ്രഖ്യാപനമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.

ഈ ആഴ്ച ആദ്യം പ്രഖ്യാപിച്ച ചെമ്പ് ഇറക്കുമതിക്ക് 50% തീരുവ ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ട്രംപ് പറഞ്ഞു. ദേശീയ സുരക്ഷാ ആശങ്കകൾ മൂലമാണ് തീരുമാനമെടുത്തതെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. ബ്രസീലിൻ്റെ ഡിജിറ്റൽ വ്യാപാര രീതികളെക്കുറിച്ച് 301 എന്ന് വിളിക്കപ്പെടുന്ന ഒരു അന്വേഷണം ആരംഭിക്കാൻ യുഎസ് വ്യാപാര പ്രതിനിധിയോട് ഉത്തരവിടുമെന്നും ട്രംപ് അറിയിച്ചു.

വികസ്വര രാജ്യങ്ങൾ പങ്കെടുത്ത റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ബ്രിക്സ് ഉച്ചകോടിയെയും ട്രംപ് വിമർശിച്ചു. ബ്രസീൽ ഉൾപ്പെടുന്ന ഗ്രൂപ്പിനെ “യുഎസ് വിരുദ്ധർ” എന്ന് വിളിച്ച ട്രംപ്, ആ രാജ്യങ്ങൾക്ക് 10% അധിക തീരുവ ഈടാക്കുമെന്നും പറഞ്ഞു.

“ലോകം മാറിയെന്ന് അയാൾ അറിയണം. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട” എന്നായിരുന്നു ട്രംപിൻ്റെ സോഷ്യൽ മീഡിയ ഭീഷണികൾക്കെതിരെ ബ്രസീൽ പ്രസിഡൻ്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവയുടെ പ്രതികരണം.

Hot this week

അഫ്ഗാനിൽ വീണ്ടും പാക് ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 100-ലേറെ പേർക്ക് പരുക്ക്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക് ആക്രമണം. ഇന്ന് രാവിലെ കാണ്ഡഹാറിലെ സ്പിൻ ബോൾഡാക്...

വടക്കന്‍ ഗസ്സയിലെ വീടുകളിലേക്ക് മടങ്ങിയ 9 പലസ്തീനികളെ ഇസ്രയേല്‍ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യ ലംഘനം

വെടിനിര്‍ത്തിലിനെ തുടര്‍ന്ന് വടക്കന്‍ ഗസ്സയിലേക്ക് മടങ്ങിപ്പോകുന്ന ഒന്‍പതോളം പലസ്തീനികളെ ഇസ്രയേലി സൈന്യം...

‘ഉന്നത രാഷ്ട്രതന്ത്രജ്ഞൻ, ഇന്ത്യയുടെ പ്രിയ സുഹൃത്ത്’; റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

കെനിയ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി...

ഡൽഹിയിൽ ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാം; അനുമതി നൽകി സുപ്രീംകോടതി

ഡൽഹിയിൽ പടക്ക നിരോധനത്തിന് ഇളവ് വരുത്തി സുപ്രീംകോടതി. ദീപാവലി ദിവസവും അതിനുമുൻപും...

ഇന്ത്യന്‍ സമുദ്രോല്‍പ്പന്ന കയറ്റുമതിക്ക് യുഎസ് പച്ചക്കൊടി: വഴി തുറന്നത് സിഎംഎഫ്ആര്‍ഐ പഠനം

സമുദ്രസസ്തനികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അനിശ്ചിതത്വത്തിന് വിരാമം. ഇന്ത്യന്‍ സമുദ്രോല്‍പന്ന കയറ്റുമതിക്ക്...

Topics

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) 2025 മികച്ച സംഘടന പുരസ്കാരം മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റണ് 

വടക്കേ അമേരിക്കയിലെ ഏറ്റവും മികച്ച മലയാളി സംഘടനക്കുള്ള 2025ലെ ഇന്ത്യ പ്രസ്...

ആശാ തോമസ് മാത്യുവിന്  ഇന്ത്യ പ്രസ് ക്ലബിന്റെ  ‘വിമൻ എംപവർമെന്റ്’ അവാർഡ് 

വനിതാ നേതൃത്വത്തെയും സാമൂഹിക പങ്കാളിത്തത്തെയും പുതിയ ഉയരങ്ങളിലെത്തിച്ച  ആശാ തോമസ് മാത്യുവിന്...
spot_img

Related Articles

Popular Categories

spot_img