കീമിൽ സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരം, എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാനായിരുന്നു സർക്കാർ ശ്രമം: മന്ത്രി ആർ ബിന്ദു

കീം പരീക്ഷാഫലവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ ഇടപെടൽ സദുദ്ദേശപരമാണെന്ന് മന്ത്രി ആർ ബിന്ദു. എല്ലാ കുട്ടികൾക്കും നീതി ഉറപ്പാക്കാൻ ആയിരുന്നു സർക്കാർ ശ്രമമെന്ന് മന്ത്രി പറഞ്ഞു. എല്ലാവശങ്ങളും പരിഗണിച്ചാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുല അവലംബിച്ചത്. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർത്ഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു. മറ്റു ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയ മന്ത്രി, വലിയ കോടതി ആകേണ്ടെന്നും മാധ്യമങ്ങളെ വിമർശിച്ചു.

അതേസമയം, സംസ്ഥാനത്ത് കീം ഫോർമുല മാറ്റവുമായി ബന്ധപ്പെട്ട് മന്ത്രിസഭയിലും സംശയങ്ങൾ ഉയർന്നിരുന്നതായാണ് പുറത്തുവരുന്ന റിപ്പോർ‌ട്ട്. കഴിഞ്ഞ മാസം 30ന് നടന്ന കാബിനറ്റിൽ ചിലമന്ത്രിമാർ സംശയം ഉയർത്തിയതായാണ് വിവരം. പുതിയ മാറ്റം ഈ വർഷം വേണോ എന്ന സംശയം ചില മന്ത്രിമാർ ഉയർത്തിയിരുന്നു. പൊതു താല്പര്യത്തിന്റെ പേരിൽ ഒടുവിൽ നടപ്പാക്കുകയായിരുന്നു. കീം വിദ്യാർത്ഥികളെ കുഴപ്പത്തിലാക്കിയത് സർക്കാരിന്റെ ധൃതി പിടിച്ച നടപടിയാണ്. കോടതി അപ്പീൽ തള്ളിയതോടെ സർക്കാർ കയ്യൊഴിഞ്ഞു. അതേസമയം, പുതിയ റാങ്ക് ലിസ്റ്റിനെതിരെ പരാതികളുടെ പ്രളയമാണ്. കേരള സിലബസ് വിദ്യാർഥികൾ പിന്നിൽ പോയതാണ് കാരണം. പരാതി ഉയർന്ന ലിസ്റ്റുമായി സർക്കാർ മുന്നോട്ട് പോകാനാണ് തീരുമാനം. അതിനിടെ, ഉടൻ ഓപ്‌ഷൻ ക്ഷണിക്കും.

Hot this week

റഷ്യയിൽ വീണ്ടും വൻ ഭൂചലനം, റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

കോംഗോയില്‍ എബോള വ്യാപനം; 31 പേര്‍ മരണപ്പെട്ടതായി ലോകാരോഗ്യ സംഘടന

കോംഗോയില്‍ ഈ മാസം എബോള ബാധിച്ച് 31 പേര്‍ മരണമടഞ്ഞതായി ലോകാരോഗ്യ...

ഇന്ത്യയുടെ ആകാശക്കരുത്ത് വിടപറയുന്നു; മിഗ് 21 വിമാനങ്ങളുടെ ഡീകമ്മീഷൻ ഇന്ന്

ആറ് പതിറ്റാണ്ട് കാലം ഇന്ത്യൻ വ്യോമസേനയുടെ കരുത്തായിരുന്ന മിഗ് 21 വിമാനങ്ങളുടെ...

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ; നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പ. വിദേശികൾ ഉൾപ്പെടെ 3,500 പ്രതിനിധികൾ...

പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18 ആണ്ട്; ദുരന്തത്തിൽ ജീവൻ നഷ്ടമായത് എട്ട് കെഎസ്ഇബി ജീവനക്കാർക്ക്

എട്ട് കെഎസ്ഇബി ജീവനക്കാരുടെ മരണത്തിനിടയാക്കിയ ഇടുക്കി പന്നിയാർ പെൻസ്റ്റോക്ക് ദുരന്തത്തിന് 18...

Topics

കൊളംബസില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനന തിരുനാള്‍ ആഘോഷിച്ചു

സെപ്റ്റംബര് 14 ന് (ഞായറാഴ്ച)  2  മണിക്ക് പ്രസുദേന്തിമാരുടെ വാഴ്ചക്കു ശേഷം...

യുപിഐ മുഖേന ജിഎസ്ടി പേയ്‌മെന്റിന് സൗകര്യമൊരുക്കി സൗത്ത് ഇന്ത്യൻ ബാങ്ക്

രാജ്യത്തെ നികുതിദായകർക്ക് ജിഎസ്ടി പേയ്‌മെന്റുകൾ വേഗത്തിൽ അടയ്ക്കുന്നതിനായി യുപിഐ സൗകര്യം ഏർപ്പെടുത്തി...

ടേൺ ഗ്രൂപ്പ് 24 മില്യൺ ഡോളർ സമാഹരിച്ചു !

ഇന്ത്യയിലെ ആയിരക്കണക്കിന് നഴ്സുമാർക്കും കെയർ വർക്കർമാർക്കും ആഗോള തൊഴിൽ ജീവിതം എന്ന...
spot_img

Related Articles

Popular Categories

spot_img