ബഹിരാകാശ നിലയത്തില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി ശുഭാന്‍ഷുവും സംഘവും ജൂലൈ 14ന് ഭൂമിയിലേക്ക് മടങ്ങും

ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ല ക്യാപ്റ്റനായ നാലംഗ സംഘം ബഹിരാകാശ നിലയത്തില്‍ നിന്ന് ജൂലൈ 14ന് തിരിക്കുമെന്ന് നാസ. മിഷന്‍ അണ്‍ഡോക്ക് ചെയ്യാന്‍ സമയമായിരിക്കുന്നുവെന്നും നിലവില്‍ തീരുമാനിച്ചിരിക്കുന്നത് ജൂലൈ 14ന് അണ്‍ഡോക്ക് ചെയ്യാനാണെന്നും നാസ അറിയിച്ചു.

‘ആക്‌സിയം-4 ന്റെ പുരോഗതി സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. എനിക്ക് തോന്നുന്നു മിഷന്‍ അണ്‍ഡോക്ക് ചെയ്യാന്‍ സമയമായെന്ന്. നിലവില്‍ ജൂലൈ 14 ആണ് അണ്‍ഡോക്ക് ചെയ്യാനായി കരുതുന്നത്,’ നാസ കമേഴ്‌സ്യല്‍ ക്ര്യൂ പ്രോഗ്രാം മാനേജര്‍ സ്റ്റീവ് സ്റ്റിച്ച് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

14 ദിവസത്തെ മിഷനു വേണ്ടിയാണ് ക്യാപ്റ്റന്‍ ശുഭാന്‍ഷു ശുക്ലയും സംഘവും ബഹിരാകാശത്തേക്ക് പുറപ്പെട്ടത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനും 1984 വിംഗ് കമാന്‍ഡര്‍ രാകേഷ് ശര്‍മയ്ക്ക് ശേഷം സ്‌പേസിലെത്തുന്ന രണ്ടാമത്തെ ബഹിരാകാശ യാത്രികനുമാണ് ശുഭാന്‍ഷു.

ബഹിരാകാശ നിലയത്തില്‍ ചില പരീക്ഷണങ്ങളും ആക്‌സിയം സ്‌പേസ് അറിയിക്കുന്നുണ്ട്. ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്‌പേസ് അറിയിക്കുന്നത്.

പെട്രി ഡിഷുകളില്‍ വിത്തുകള്‍ സൂക്ഷിക്കുന്നതിന്റെയും മുളയ്ക്കുന്ന വിത്തുകള്‍ ഒരു സ്റ്റോറേജ് ഫ്രീസറില്‍ സീക്ഷിക്കുന്നതിന്റെയും ഫോട്ടോ എടുത്തിരുന്നതായി പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിത്തുകള്‍ മുളയ്ക്കുന്നതിനും സസ്യത്തിന്റെ വളര്‍ച്ചയ്ക്കും ഭൂഗുരുത്വാകര്‍ഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്.

ശാസ്ത്രജ്ഞരായ രവികുമാര്‍ ഹൊസമണി, സുധീര്‍ സിദ്ധാപുരെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ ഭാഗമാണ് മുളകള്‍ മുളയ്ക്കുന്നതിനുള്ള പരീക്ഷണം എന്ന് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഹൊസാമണി ധാര്‍വാഡിലെ കാര്‍ഷിക ശാസ്ത്ര സര്‍വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറും, സിദ്ധാപുരെഡ്ഡി ജോലി ചെയ്യുന്നത് ധാര്‍വാഡിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലുമാണ്.

ഈ സസ്യങ്ങള്‍ ഭൂമിയിലെത്തിച്ചാല്‍ സസ്യങ്ങളുടെ ജനിതകശാസ്ത്രം, സൂക്ഷ്മ ജീവികളുടെ ആവാസവ്യവസ്ഥ, പോഷകഗുണങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള മാറ്റങ്ങള്‍ ഗവേഷകര്‍ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് ആക്‌സിയം സ്‌പെയ്‌സ് ഒരു പ്രസ്താനയിലൂടെ അറിയിച്ചിരുന്നു.

14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങള്‍ നടത്തി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതായിരുന്നു നാല് പേര്‍ ഉള്‍പ്പെട്ട ആക്‌സിയം ദൗത്യത്തിന്റെ ലക്ഷ്യം. ജൂണ്‍ 26നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. മിഷന്‍ കമാന്‍ഡര്‍ പെഗ്ഗി വിറ്റ്‌സണ്‍, മിഷന്‍ സ്‌പെഷ്യലിസ്റ്റുകളായ പോളണ്ടില്‍ നിന്നുള്ള സ്ലാവോസ് ഉസ്‌നാന്‍സ്‌കി വിസ്‌നിയേവ്‌സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവര്‍.

Hot this week

പ്രിയ തൽറേജയ്ക്ക് ഫുൾബ്രൈറ്റ്-നാഷണൽ ജ്യോഗ്രാഫിക് പുരസ്കാരം.

വാഷിംഗ്ടൺ ഡി.സി: കാലിഫോർണിയയിലെ ഫ്രീമോണ്ട് സ്വദേശിയായ പ്രിയ തൽറേജക്ക് 2025-ലെ ഫുൾബ്രൈറ്റ്-നാഷണൽ...

നേർമ;ഓണം 2025 സെപ്റ്റംബർ 6-ന് ബാൾവിൻ കമ്മ്യൂണിറ്റി ഹാളിൽ

എഡ്മന്റൺ: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ ഓണത്തെ വരവേൽക്കാൻ എഡ്മന്റൺ നഗരം ഒരുങ്ങി....

വിദ്യാർത്ഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു

ഡാളസ്: വിദ്യാർത്ഥി വിസയുടെ കാലാവധി നിശ്ചയിക്കാൻ പുതിയ നിയമം വരുന്നു: എഫ്-1...

പാസ്‌വേർഡ് വേണ്ട! ചെറിയ പണമിടപാടുകൾക്ക് യുപിഐ ​ലൈറ്റ് മാത്രം മതി

സ്മാർട്ട്ഫോണുകൾ വ്യാപകമായതോടെ ഇന്ത്യയിൽ വലിയ വിപ്ലവമാണ് യുപിഐ കൊണ്ടുവന്നത്. ദിവസം തോറും...

“ട്രംപ് സന്തുഷ്ടനല്ല, പക്ഷേ അത്ഭുതപ്പെട്ടില്ല”; റഷ്യയുടെ കീവ് ആക്രമണത്തിൽ വൈറ്റ് ഹൗസ്

യുക്രെയ്ൻ തലസ്ഥാനമായ കീവിൽ റഷ്യ നടത്തിയ ആക്രമണത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ്...

Topics

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനിൽ; ഇന്ത്യ-ജപ്പാൻ 15ാമത് വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യ അമേരിക്ക ബന്ധം വഷളാവുന്നതിനിടെ ഏഷ്യൻ രാജ്യങ്ങളുടെ പിന്തുണ തേടി പ്രധാനമന്ത്രി...

ഉത്തരേന്ത്യയിൽ ശക്തമായ മഴ; മിന്നൽ പ്രളയത്തിലും മണ്ണിടിച്ചിലിലും ജമ്മുവിൽ മരണം 41 ആയി

ദുരിത പെയ്ത്തിൽ ഉത്തരേന്ത്യ. മിന്നൽ പ്രളയവും മണ്ണിടിച്ചിലും ജമ്മു കാശ്മീരിൽ മരണം...

കേരള മുഖ്യമന്ത്രിയാകാനില്ല’; സ്ഥാനമാനങ്ങള്‍ ആഗ്രഹിച്ചിട്ടില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയാകാനില്ലെന്ന് ഡോ ശശി തരൂര്‍ എം പി. സ്ഥാനമാനങ്ങള്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്നാണ്...
spot_img

Related Articles

Popular Categories

spot_img