ഇളയരാജയ്‍ക്ക് തിരിച്ചടി, സിനിമയില്‍ ഗാനം ഉപയോഗിച്ചത് തടയാനാകില്ലെന്ന് കോടതി

അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്ന കേസില്‍ സംഗീത സംവിധായകൻ ഇളയരാജയ്‍ക്ക് കോടതിയില്‍ തിരിച്ചടി. ശിവരാത്രി ഗാനം ‘മിസിസ് ആൻഡ് മിസ്റ്റർ ’സിനിമയിൽ ഉപയോഗിക്കുന്നത് തടയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യം കോടതി തള്ളി. മദ്രാസ് കോടതിയാണ് കേസ് പരിഗണിച്ചത്. നിർമാതാക്കളുടെ ഭാഗം കേൾക്കണം എന്ന് കോടതി വ്യക്തമാക്കി. ഒരാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണം. മിസ്റ്റർ ആൻഡ് മിസിസ് നിർമാതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു.

1990ല്‍ പുറത്തിറങ്ങിയ മൈക്കിള്‍ മദന കാമരാജൻ എന്ന സിനിമയിലെ ശിവരാത്രി എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നായിരുന്നു ഇളയരാജയുടെ പരാതി. പകര്‍പ്പവകാശ നിയമ പ്രകാരം തന്റെ അനുമതി വാങ്ങിയ ശേഷമേ സിനിമയില്‍ ഗാനം ഉപയോഗിക്കാവൂവെന്നും അങ്ങനെ ചെയ്യാത്തതിനാല്‍ ഗാനം മിസിസ് ആൻഡ് മിസ്റ്റര്‍ എന്ന ചിത്രത്തില്‍ നിന്ന് നീക്കം ചെയ്യണമെന്നുമായിരുന്നു ഇളയരാജയുടെ വാദം. അനുമതിയില്ലാതെ പാട്ടില്‍ മാറ്റങ്ങള്‍ വരുത്തിയതും പകര്‍പ്പവകാശ ലംഘനമാണ് എന്ന് ഇളയരാജ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. നേരത്തെയും തന്റെ ഗാനങ്ങള്‍ ഉപയോഗിച്ചതിന് നഷ്‍ടപരിഹാരം ആവശ്യപ്പെട്ട് ഇളയരാജ സിനിമാ നിര്‍മാതാക്കള്‍ക്ക് നോട്ടീസ് അയിച്ചിട്ടുണ്ട്. തന്റെ ഗാനങ്ങള്‍ വേദിയില്‍ പാടരുന്നത് എന്ന് ആവശ്യപ്പെട്ട് പല പ്രമുഖ ഗായകര്‍ക്കും ഇളയരാജ നോട്ടീസ് അയച്ചതും വിവാദമായിരുന്നു.

മിസിസ് ആൻഡ് മിസ്റ്റര്‍ സിനിമ സംവിധാനം ചെയ്‍തതത് നടി വനിതാ വിജയകുമാറാണ്. വനിത വിജയകുമാറിന്റെ മകള്‍ ജോവിക വിജയകുമാറാണ് സിനിമ നിര്‍മിച്ചത്.

Hot this week

യു.എസ്. ഭരണഘടന ആർക്കും അമിതമായ അധികാരം നൽകിയിട്ടില്ലെന്ന്  ജസ്റ്റിസ് കവനോ

അമേരിക്കൻ ഭരണഘടനയുടെ ഏറ്റവും വലിയ സവിശേഷത ആർക്കും അമിതമായ അധികാരം നൽകുന്നില്ല...

കൊളംബസ് സെന്റ് മേരീസ് സീറോ മലബാര്‍ മിഷനില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുനാള്‍ സെപ്റ്റംബർ 14ന്

കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ...

അപ്രതീക്ഷിതമായ കൂട്ടുകെട്ട്”; കാന്താര ചാപ്റ്റര്‍ 1ന്റെ ഭാഗമാകാന്‍ ദില്‍ജിത്ത് ദോസാഞ്ച്

കന്നഡ താരം ഋഷഭ് ഷെട്ടി തന്റെ ഏറ്റവും പുതിയ ചിത്രമായ കാന്താര...

‘പരാശക്തി’ പൊങ്കല്‍ റിലീസ്; ജനനായകനെ നേരിടാന്‍ ശിവകാര്‍ത്തികേയന്‍

ശിവകാര്‍ത്തികേയന്‍ നായകനാകുന്ന തമിഴ് പിരീഡ് ഡ്രാമ ചിത്രം പരാശക്തി തിയേറ്റര്‍ റിലീസിന്...

Topics

റഷ്യയിൽ വീണ്ടും വൻ ഭൂചലനം; സുനാമി മുന്നറിയിപ്പ്

റഷ്യയിൽ വീണ്ടും വൻ ഭൂചലനം. റഷ്യയിലെ കാംചത്ക ഉപദ്വീപിൻ്റെ പ്രദേശത്താണ് ഭൂചലനം...

ആദ്യ വനിതാ ചീഫ് ജസ്റ്റിസിൽ നിന്ന് പ്രധാനമന്ത്രിയിലേക്ക്; ആരാണ് നേപ്പാളിൻ്റെ പുതിയ പ്രധാനമന്ത്രി സുശീല കര്‍ക്കി?

നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി സത്യപ്രതിജ്ഞ...
spot_img

Related Articles

Popular Categories

spot_img