വിദേശത്ത് താമസിക്കുന്ന ചിലരെങ്കിലും അനുഭവിക്കുന്ന പ്രതിസന്ധിയാണ് അവിടെ തന്നെ കഴിയണോ, അതോ ജന്മനാട്ടിലേക്ക് തിരികെ വരണോ എന്നത്. അത്തരത്തിലുള്ള തന്റെ ആശങ്കകൾ പങ്കുവയ്ക്കുകയാണ് ഒരു യുവതി റെഡ്ഡിറ്റിൽ. താനും ഭര്‍ത്താവും ഇന്ത്യയിലേക്ക് മടങ്ങാതെയിരുന്നാൽ, അവര്‍ മോശം വ്യക്തികളാകുമോ എന്നാണ് യുവതി ചോദിക്കുന്നത്.
@gfffgvhjjnki എന്ന യൂസറാണ് ഭാവിയെ കുറിച്ചുള്ള തന്റെ ആശങ്കകൾ പങ്കുവച്ചിരിക്കുന്നത്. ‘തനിക്ക് 29 വയസാണ്. ഇന്ത്യക്കാരനെ തന്നെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഞങ്ങൾ രണ്ടുപേരും കാനഡയിൽ നല്ല തുക സമ്പാദിക്കുന്നുണ്ട്. ഞങ്ങൾക്ക് കുട്ടികളില്ല. കുട്ടികൾ വേണം എന്നും ഇല്ല. ആദ്യം ഞങ്ങൾ കരുതിയത് കുറച്ചുകാലത്തേക്ക് മാത്രം കാനഡയിൽ കഴിയാം എന്നാണ്. എന്നാൽ, ഇപ്പോൾ നമ്മുടെ പിആർ കാലാവധി കഴിയാൻ പോവുകയാണ്. അതിനാൽ നമുക്ക് പൗരത്വം നേടുകയോ അല്ലെങ്കിൽ പിആർ പുതുക്കുകയോ ചെയ്യണം. ഇതേക്കുറിച്ച് തന്നെ ഞങ്ങൾ ആലോചിക്കുകയാണ്’ എന്നാണ് യുവതി എഴുതുന്നത്.