തിരുവനന്തപുരം കിഴക്കനേല ഗവൺമെൻ്റ് എൽപി സ്കൂളിൽ ഭക്ഷ്യ വിഷബാധയെന്ന് പരാതി. സ്കൂളിൽ നിന്നും ഭക്ഷണം കഴിച്ച 30 കുട്ടികൾക്ക് വയറിളക്കവും ചർദ്ദിയും. ഭക്ഷ്യ വിഷബാധയേറ്റ മൂന്ന് കുട്ടികളെ പാരിപ്പള്ളി ഇഎസ്ഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫ്രൈഡ് റൈസും ചിക്കനുമാണ് കുട്ടികൾ കഴിഞ്ഞദിവസം സ്കൂളിൽ നിന്നും കഴിച്ചത്.