സംസ്ഥാനത്തെ സ്കൂളുകളില്‍ അടിയന്തര ഓഡിറ്റിങ് നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂലായ് 25 മുതൽ 31 വരെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ നേരിട്ടെത്തി സ്കൂളുകള്‍ പരിശോധിക്കും. കുട്ടികളുടെ സുരക്ഷയിൽ വീഴ്ച വന്നാൽ കർശന നടപടിയുണ്ടാകുമെന്നും വിദ്യാഭ്യാസ മന്ത്രി.
സ്കൂളുകളിലെ സുരക്ഷാ ഓഡിറ്റിങ് സമയബന്ധിതമായി നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. ചൊവ്വാഴ്ച വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിക്കും. സർക്കാർ സ്കൂൾ തുറക്കും മുമ്പേ ഇറക്കിയ സർക്കുലറിലെ കാര്യങ്ങൾ എല്ലാ ഉദ്യോഗസ്ഥരും നടപ്പാക്കിയോ എന്ന് സംശയമുണ്ട്. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂളുകളില്‍ പരിശോധന നടത്തുന്നുണ്ടോ എന്നറിയാന്‍ വകുപ്പിലെ വിജിലൻസിനെ ചുമതലപ്പെടുത്തും. പരിശോധന റിപ്പോർട്ടുകൾ വിലയിരുത്താൻ ആഗസ്റ്റ് 12ന് യോഗം ചേരുമെന്നും വി. ശിവന്‍കുട്ടി അറിയിച്ചു.