ജൂലൈ 16 മുതൽ 20 വരെ ഛത്തീസ്ഗഡിൽ നടന്ന 2025 വാക്കോ ഇന്ത്യ നാഷണൽ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ കേരളത്തിന് അഭിമാന നേട്ടം. ചാമ്പ്യൻഷിപ്പിൽ കേരള സ്‌റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷനെ പ്രതിനിധീകരിച്ച് ഇറങ്ങിയ പാലക്കാട് ഒറ്റപ്പാലം സ്വദേശിനി ആതിര കെ വെങ്കല മെഡൽ നേടി. 65 കിലോ പോയിന്റ് ഫൈറ്റ് പെൺകുട്ടികളുടെ വിഭാഗത്തിലാണ് ആതിര മെഡൽ കരസ്ഥമാക്കിയത്.
ഇന്ത്യയിലെ മികച്ച മത്സരാർത്ഥികൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ, ആതിരയുടെ നേട്ടം തികച്ചും അഭിമാനകരമാണ്. കേരളത്തിലെ കായിക രംഗത്തിനും വനിതാ കായികതാരങ്ങൾക്കും പ്രചോദനം നൽകുന്നതാണ് ഈ നേട്ടം.
സംസ്ഥാനത്തിന്റെ കിക്ബോക്സിങ് രംഗത്തെ വളർച്ചയും സാധ്യതകളും ഉയർത്തിക്കൊണ്ടുവരാനും ഈ വിജയം സഹായകരമാകും. വരും കാലത്ത് കൂടുതൽ ദേശീയ-അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കാൻ ആതിരയ്ക്ക് ഈ വിജയം കരുത്തും ആത്മവിശ്വാസവും നൽകും.