തായ്‌ലന്‍ഡ്-കംബോഡിയ അതിര്‍ത്തി സംഘര്‍ഷം; മധ്യസ്ഥ ചര്‍ച്ചയ്ക്ക് ഇന്ന് മലേഷ്യയില്‍ വേദിയൊരുങ്ങും

അതിര്‍ത്തി തര്‍ക്കം പരിഹരിക്കുന്നതിനായി തായ്‌ലന്‍ഡിലെയും കംബോഡിയയിലെയും മുതിര്‍ന്ന നേതാക്കള്‍ ഇന്ന് മലേഷ്യയില്‍ വെച്ച് ചര്‍ച്ച നടത്തും. ബാങ്കോക്ക് പ്രതിനിധിയായി തായ് ഇടക്കാല പ്രധാനമന്ത്രി ഫുംതാം വെച്ചായച്ചായും കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും പങ്കെടുക്കുമെന്ന് മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം 3 മണിക്കാണ് ചര്‍ച്ച നടക്കുക.

ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളുടെ അധ്യക്ഷത വഹിക്കുന്ന ക്വാലാ ലംപൂര്‍ ആണ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ അധ്യക്ഷത വഹിക്കുന്നത്. ഇരുരാജ്യങ്ങളും അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേരുകയും ചെയ്തിരുന്നു.

അതിര്‍ത്തി പങ്കിടുന്ന പ്രദേശവുമായി ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങിയത്. ഇതിന് പിന്നാലെ തന്നെ മധ്യസ്ഥ ശ്രമത്തിന് അനുകൂല നിലപാട് അറിയിച്ച് മലേഷ്യ രംഗത്തെത്തിയിരുന്നു. തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം.

ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്‌പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എപി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്‌ലന്‍ഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊര്‍ജ ഇറക്കുമതിയും നിര്‍ത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിര്‍ത്തിയിലെ സൈനികശേഷിയും വര്‍ധിപ്പിച്ചു. സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂര്‍ണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിര്‍ത്തി അടച്ചിട്ടുണ്ട്.

ചൈനയും, യുഎസും, മലേഷ്യയും മുന്നോട്ടുവെച്ച മധ്യസ്ഥ ശ്രമങ്ങള്‍ തായ്‌ലന്‍ഡ് നിരസിച്ചു. അതിര്‍ത്തിപ്രശ്നത്തില്‍ മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നാണ് തായ്ലന്‍ഡിന്റെ നിലപാട്.

Hot this week

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു....

ഫൊക്കാന സംഘടനയിൽ  അംഗ്വത്വം വേണ്ടെന്നു ഡാളസ്  കേരള അസോസിയേഷൻ

ഡാലസ് : അമേരിക്കൻ  മലയാളികൾക്ക് ആദ്യ കാലങ്ങളിൽ  ആശയും പ്രതീക്ഷയും  നൽകി...

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി...

ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ;ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം...

Topics

‘ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി’ ഇനി ഓർമ; ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

'ലോകത്തിലെ ഏറ്റവും നല്ല ജഡ്ജി' എന്നറിയപ്പെടുന്ന ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു....

ഫൊക്കാന സംഘടനയിൽ  അംഗ്വത്വം വേണ്ടെന്നു ഡാളസ്  കേരള അസോസിയേഷൻ

ഡാലസ് : അമേരിക്കൻ  മലയാളികൾക്ക് ആദ്യ കാലങ്ങളിൽ  ആശയും പ്രതീക്ഷയും  നൽകി...

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം; സുപ്രധാന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ

പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് ഇന്ന് സമാപനം. 130 ആം ഭരണഘടന ഭേദഗതി...

ടിവികെയുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് മധുരൈയിൽ;ഒന്നരലക്ഷം പേർ പങ്കെടുത്തേക്കും

നടൻ വിജയ് അധ്യക്ഷനായ തമിഴക വെട്രിക് കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനം...

കർഷകരെ വലച്ച് റംബൂട്ടാൻ വിപണി;കിലോയ്ക്ക് 300 രൂപവരെ ലഭിച്ചിരുന്നിടത്ത് ഇന്ന് 100 രൂപ

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നുണ്ടായ വിലയിടിവിൽ നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ റംബൂട്ടാൻ കർഷകർ. കിലോയ്ക്ക്...

അമീബിക്ക് മസ്തിഷ്‌ക ജ്വര പരിശോധന: എടുക്കാറുള്ളത് സ്വഭാവിക സമയം മാത്രം, മറിച്ചുള്ള പ്രചാരണം തെറ്റ്; ആരോപണങ്ങള്‍ക്ക് മറുപടിയുമായി പബ്ലിക് ഹെല്‍ത്ത് ലാബ്

കോഴിക്കോട് ലാബിൽ അമീബിക് മസ്തിഷ്‌ക ജ്വര പരിശോധനയുമായി ബന്ധപ്പെട്ടുള്ള വാര്‍ത്ത അടിസ്ഥാനരഹിതമെന്ന്...

“ഇത് സമാന്യബുദ്ധിയുടെ കാര്യം”; അറസ്റ്റിലായ മന്ത്രിമാരെ പുറത്താക്കുന്ന വിവാദ ബില്ലിൽ കോൺഗ്രസിനെ വെട്ടിലാക്കി ശശി തരൂർ

30 ദിവസത്തിലധികം ജയിലിൽ കിടന്ന മുഖ്യമന്ത്രിമാരെയും പ്രധാനമന്ത്രിയെയും പുറത്താക്കുന്ന വിവാദ ബില്ലിന്...
spot_img

Related Articles

Popular Categories

spot_img