റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍!

പുതിയ സിനിമകള്‍ക്കെതിരെയുള്ള റിവ്യൂ ബോംബിങ് നിയമത്തിലൂടെ തടയാന്‍ സര്‍ക്കാര്‍. പണം കൈപ്പറ്റിയുള്ള റിവ്യൂകളും അവ പിന്‍വലിക്കുന്നതിന് പണം ആവശ്യപ്പെടുന്നതും കുറ്റകരമാക്കാനാണ് നീക്കം. സിനിമാനയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനങ്ങളും തടയാനും ശക്തമായ നടപടികള്‍ ഉണ്ടാകും.

റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ റിവ്യൂ ബോംബിങ്ങിലൂടെ സിനിമകളെ തകര്‍ക്കലാണ് സമീപകാലത്ത് സിനിമാ വ്യവസായം നേരിടുന്ന വലിയ വെല്ലുവിളി. സിനിമാ നിരൂപണത്തിന് പണം നല്‍കാത്തവര്‍ക്കെതിരെ അനാവശ്യ വിമര്‍ശനം ഉയര്‍ത്തി തകര്‍ക്കുന്നതും പതിവാണ്. നിര്‍മ്മാതാക്കള്‍ക്കും സിനിമ പ്രവര്‍ത്തകര്‍ക്കും വലിയ തലവേദന ഉണ്ടാക്കുന്ന റിവ്യൂ ബോംബിങ് അവസാനിപ്പിക്കുമെന്ന് കരട് സിനിമ നയം പറയുന്നു.

റിവ്യൂ ബോബിങ് അനീതിയാണ്. പണം നല്‍കി പ്രചരിപ്പിക്കുന്ന റിവ്യൂകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കും. സുതാര്യമായ വിവരങ്ങള്‍ക്കുള്ള സിനിമാപ്രേമികളുടെ അവകാശവും ലംഘിക്കപ്പെടുകയാണ്. മോശം അവലോകനം ഒഴിവാക്കുന്നതിന് പണം ആവശ്യപ്പെടുന്നത് പണം തട്ടിയെടുക്കലാണ്. ഇതു തടയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കരട് സിനിമാനയം ചൂണ്ടിക്കാട്ടുന്നു. കുറ്റവാളിയെ ഉചിതമായ ഫോറത്തിനു മുമ്പാകെ ഹാജരാക്കി പരാതിക്ക് പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ സൗകര്യമൊരക്കും. ഉയര്‍ന്ന നിലവാരം ഉറപ്പാക്കി ആധികാരികവും യഥാര്‍ത്ഥവുമായ വിവരങ്ങള്‍ നല്‍കുന്നതിന് ആലുകാലിക സംവിധാനം സര്‍ക്കാര്‍തലത്തില്‍ രൂപീകരിക്കുമെന്നും വാഗ്ദാനം ഉണ്ട്.

മുഖ്യധാരാ സിനിമകളെ പോലും റിവ്യൂ ബോബിങ്ങിലൂടെ നഷ്ടത്തിലേക്ക് തള്ളിയിടുന്നതിന് അറുതി വരുത്താനാണ് സര്‍ക്കാരിന്റെ ശ്രമം. സിനിമകളുടെ വ്യാജ പതിപ്പും നിയമവിരുദ്ധ പ്രദര്‍ശനവും തടയാനും നടപടികള്‍ ശക്തമാക്കും. പൊലീസിലെ ആന്റി പൈറസി സെല്‍ ശക്തിപ്പെടുത്തും. സമര്‍പ്പിത ഡാറ്റ കോറിഡോര്‍ വരുന്നതോടെ ഓണ്‍ലൈന്‍ വഴിയുള്ള ചോര്‍ച്ച തടയാനാകുമെന്നാണ് പ്രതീക്ഷ. ഭൗതിക സ്വത്തവകാശ നിയമത്തില്‍ നിയമവിരുദ്ധമായ സിനിമ പ്രദര്‍ശനവും ഉള്‍ക്കൊള്ളിക്കും. പബ്ലിക് ഡൊമൈനില്‍ നിന്ന് പൈറേറ്റഡ് ഉള്ളടക്കം നീക്കം ചെയ്യാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായി സഹകരിക്കുമെന്നും കരട് സിനിമ നയത്തില്‍ സര്‍ക്കാര്‍ പറയുന്നു.

Hot this week

ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ ട്രംപിന്റെ മക്കൾ; ഗൾഫ് രാജ്യങ്ങളുമായി വ്യാപാര ചർച്ചകൾ

ഇറാൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയുധ വിപണിയിൽ ചുവടുറപ്പിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...

ഇറാന്‍ യുദ്ധം: യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്; അമേരിക്കയേയും ഇസ്രയേലിനേയും വിമര്‍ശിച്ച് ചൈനയും റഷ്യയും

പശ്ചിമേഷ്യയിലെ യുദ്ധത്തെച്ചൊല്ലി യു എന്‍ രക്ഷാസമിതിയില്‍ പൊരിഞ്ഞ പോര്. അമേരിക്കയും ഇസ്രയേലും...

വിജയ്‌യുടെ പെരമ്പൂരിലെ പത്രികയില്‍ സാങ്കേതിക പ്രശ്‌നം; രണ്ടുകേസുകള്‍ ഉള്‍പ്പെടുത്തിയില്ല; വീണ്ടും പത്രിക സമര്‍പ്പിച്ചേക്കും

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പെരമ്പൂരിലേക്ക് മത്സരിക്കുന്നതിനുള്ള പത്രികയില്‍ സാങ്കേതിക പ്രശ്‌നം. രണ്ട്...

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം

ബഹ്‌റൈനിലെ ആമസോൺ ക്ലൗഡ് കമ്പ്യൂട്ടിംഗ് കേന്ദ്രത്തിന് നേരെ ഇറാന്റെ മിസൈൽ ആക്രമണം....

Topics

‘ഞാൻ ഒരു മെസി ഫാൻ എന്റെ ദുഃഖം ആരോട് പറയും, ഇങ്ങനെയൊരു വഞ്ചന അര്‍ജന്റീന കാണിക്കുമെന്ന് കരുതിയില്ല’; മന്ത്രി വി അബ്ദുറഹ്മാൻ

മെസിയെ കേരളത്തിൽ കൊണ്ടുവരാൻ കഴിയാത്തതിൽ വീണ്ടും പ്രതികരിച്ച് മന്ത്രി വി അബ്ദുറഹ്മാൻ....

ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം; ആർട്ടിമിസ് -2 ദൗത്യം വിജയകരമായി വിക്ഷേപിച്ചു

54 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചന്ദ്രനെ വലംവെക്കാനുള്ള മനുഷ്യ പ്രയാണത്തിന് തുടക്കം.നാസയുടെ...
spot_img

Related Articles

Popular Categories

spot_img