“സ്കൂളുകളിലും ആശുപത്രികളിലും പൊളിച്ചുമാറ്റേണ്ട എത്ര കെട്ടിങ്ങള്‍? രണ്ടാഴ്ചയ്ക്കകം വിവരം നൽകണം”; നിർദേശങ്ങളുമായി മുഖ്യമന്ത്രി

സ്കൂളുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിന് വിളിച്ച യോ​ഗത്തില്‍ നിർദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സ്കൂളുകളിലും ആശുപത്രികളിലും ഉള്‍പ്പെടെ ബലഹീനമായതും പൊളിച്ചുമാറ്റേണ്ടതുമായ കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ അവയുടെ വിവരം രണ്ടാഴ്ചയ്ക്കകം നൽകണമെന്ന് മുഖ്യമന്ത്രി ദുരന്ത നിവാരണ വകുപ്പിനോട് നിർദേശിച്ചു.

പൊളിച്ചു മാറ്റേണ്ടവ, അറ്റകുറ്റപ്പണി വേണ്ടവ എന്നിവ വേർതിരിച്ച് നൽകണം. പൊളിച്ചുമാറ്റിയ സ്കൂള്‍ കെട്ടിടങ്ങളുടെ നിർമാണം പൂർത്തിയാകുന്നത് വരെ ക്ലാസുകള്‍ നടത്താന്‍ ബന്ധപ്പെട്ട അധികൃതർ പകരം സംവിധാനം കണ്ടെത്തണം. അണ്‍ എയ്ഡഡ് സ്കൂള്‍ കെട്ടിടങ്ങളുടെയും സുരക്ഷാ പരിശോധന നടത്തണം. അപകടാവസ്ഥയിലുള്ള പൊതുകെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്താന്‍ സോഫ്റ്റ് വെയര്‍ ഉണ്ടാക്കണം. ഇലക്ട്രിക് വിഭാ​ഗം പരിശോധിക്കാൻ ചീഫ് ഇലക്ട്രിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയം ഭരണം, പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കല്‍‌ എഞ്ചിനിയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തിൽ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തണമെന്നും മുഖ്യമന്ത്രി നിർദേശം നല്‍കി.

റവന്യു വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് അടക്കമുള്ള ഉദ്യോഗസ്ഥര്‍, ജില്ലാ കളക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.

Hot this week

വേൾഡ് പീസ് മിഷന്റെ ചാരിറ്റി ഹൗസിംഗ് പ്രോജക്ട് :ആദ്യ ഭവനം കൈമാറി

തിരുവനന്തപുരം: അഗതികളും അതി ദരിദ്രരുമായ വിധവകൾക്ക് കേരളത്തിലെ ഓരോ ജില്ലയിലും 10 വീടുകൾ...

പ്രേംനസിറിന്റെ മകനും പ്രശസ്ത  നടനുമായ ഷാനവാസ് അന്തരിച്ചു

മലയാള സിനിമയിലെ നിത്യവസന്തം പ്രേംനസിറിന്റെ മകനും പ്രശസ്ത  നടനുമായ ഷാനവാസ് (71)...

ഗാസ സമ്പൂര്‍ണമായി പിടിച്ചടക്കാന്‍ നെതന്യാഹു, ഇസ്രയേലിന് ട്രംപിന്റെ പച്ചക്കൊടി; എതിര്‍പ്പുമായി സൈന്യം

ഗാസ സമ്പൂര്‍ണമായി പിടിച്ചടക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പടയൊരുക്കം നടത്തുന്നതായി...

“ഇനി ബാക്ക് ബെഞ്ചേഴ്സ് വേണ്ട, ക്ലാസ് മുറികൾ യു ഷേപ്പ് ആക്കുന്നത് ആലോചനയില്‍”; വിദഗ്ധ സമിതിയെ നിയോഗിച്ചതായി വിദ്യാഭ്യാസ മന്ത്രി

സ്കൂൾ ക്ലാസ് മുറികളിൽനിന്ന് 'പിൻബെഞ്ചുകാർ' എന്നൊരു സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസ...

അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശങ്ങള്‍; ശക്തമായ എതിര്‍പ്പ് ഉയരുന്നു

സിനിമ കോണ്‍ക്ലേവിലെ അധിക്ഷേപ പരാമര്‍ശത്തില്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ നേതാക്കളും സാമൂഹ്യ പ്രവര്‍ത്തകരും....

Topics

കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദം; അഭിഭാഷകനോട് വിശദീകരണം തേടി വി.സി

കേരള സർവകലാശാലയിലെ സസ്പെൻഷൻ വിവാദത്തിൽ അഭിഭാഷകനോട് വിശദീകരണം തേടി വിസി മോഹനൻ...

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്

സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ...

കേരളത്തിൽ മത്തി കൂടി, മത്സ്യലഭ്യതയിൽ നേരിയ കുറവെന്ന് സിഎംഎഫ്ആർഐ റിപ്പോർട്ട്

കഴിഞ്ഞ വർഷം ഇന്ത്യൻ തീരങ്ങളിൽ നിന്ന് പിടിച്ചത് 34.7 ലക്ഷം ടൺ...
spot_img

Related Articles

Popular Categories

spot_img