ബാലൺ ഡി’ഓർ: നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ ഇടം പിടിക്കാതെ വമ്പൻ താരങ്ങൾ

ഫുട്ബോൾ ലോകത്തെ മികച്ച പുരുഷ, വനിതാ താരങ്ങൾക്ക് എല്ലാ വർഷവും ഫ്രഞ്ച് മാഗസിനായ ‘ഫ്രാൻസ് ഫുട്ബോൾ’ നൽകുന്ന പുരസ്കാരമാണ് ‘ബാലൺ ഡി’ഓർ’. ഈ വർഷത്തെ പുരസ്‌കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ടവരുടെ പട്ടികയിൽ മുപ്പത് താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. എന്നാൽ, ഏറ്റവും അധികം തവണ (8) ബാലൺ ഡി’ഓർ ജേതാവായ ഇതിഹാസ താരം ലയണൽ മെസ്സിക്കും,തൊട്ട് പിന്നാലെയുള്ള (5) ക്രി​സ്റ്റ്യാ​നോ റൊണാൾഡോയ്ക്കും ഇത്തവണയും പട്ടികയിൽ ഇടംപിടിക്കാനായില്ല. സെപ്റ്റംബർ 22 ന് പാരിസിൽ വച്ചാണ് ഈ വർഷത്തെ ബാലൺ ഡി’ഓർ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കുക.

ഔസ്മാൻ ഡെംബെലെ, കോൾ പാമർ, കി​ലി​യ​ൻ എം​ബാ​പ്പെ, ജൂ​ഡ് ബെ​ല്ലി​ങ്ഹാം, മു​ഹ​മ്മ​ദ് സ​ലാ​ഹ്, എ​ർ​ലി​ങ് ഹാ​ല​ൻ​ഡ്, വി​നീ​ഷ്യ​സ് ജൂ​നി​യ​ർ, ഹാ​രി കെ​യ്ൻ, ല​മി​ൻ യ​മാ​ൽ, അ​ഷ്റ​ഫ് ഹ​ക്കീ​മി, ജിയാൻലുയിജി ഡൊണാറുമ്മ എന്നിവർ അടങ്ങുന്നതാണ് മുപ്പത് അംഗ പട്ടിക. ബാലൺ ഡി’ഓർ പുരസ്‌കാരത്തിനായി നാമനിർദ്ദേശം ചെയ്യപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ല​മി​ൻ യ​മാ​ൽ. ഈ പട്ടികയിലെ ഒൻപത് താരങ്ങൾ ഫ്രഞ്ച് ക്ലബായ പിഎസ്ജിയിൽ നിന്നുള്ളവരാണ്. കഴിഞ്ഞ സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ്, ഫ്രഞ്ച് കപ്പ്, ഫ്രഞ്ച് ലീഗ് എന്നിവ നേടിയ പിഎസ്ജി ക്ലബ് ലോക കപ്പിൽ ഫൈനലിലും എത്തിയിരുന്നു. എന്നാൽ, മികച്ച പ്രകടനത്തിലൂടെ ഇക്കാലയളവിൽ മുപ്പത്തിയാറ് ഗോളുകളും, പതിമൂന്ന് അസിസ്റ്റുകളും സ്വന്തമാക്കിയ ഡെംബെലെയാണ് പട്ടികയിലെ ശ്രദ്ധാകേന്ദ്രം.

വനിതാ താരങ്ങളുടെ പട്ടികയിലേക്ക് വരുമ്പോൾ, ആഴ്സണലിനായി ചാമ്പ്യൻസ് ലീഗ് കിരീടവും, ഇംഗ്ലണ്ടിനായി യൂറോ കിരീടവും, നേടികൊടുത്തതിൽ സുപ്രധാന പങ്ക് വഹിച്ച മുന്നേറ്റ താരം ക്ലോ​യെ കെ​ല്ലിയാണ് മുന്നിലുള്ളത്. പ​രി​ശീ​ല​ക​രു​ടെ പ​ട്ടി​ക​യി​ൽ പി.​എ​സ്.​ജിയുടെ മുഖ്യ പരിശീലകൻ ലൂ​യി​സ് എൻറിക്വെയും ഇടംപിടിച്ചു. 2024 ൽ ബാലൺ ഡി’ഓർ നേടിയത് സ്പാനിഷ് താരം റോഡ്രിഗോ ഹെർണാണ്ടസ് കാസ്കാൻടെ (റോഡ്രി) ആയിരുന്നു.

Hot this week

‘മുജ്തബ ഖമനയി ആരോഗ്യവാൻ; ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നു’; ഇറാൻ

പരമോന്നത നേതാവ് മുജ്തബ ഖമനയി ആരോഗ്യവാനാണെന്നും ഭരണം പൂർണ്ണമായും നിയന്ത്രിക്കുന്നുവെന്നും ഇറാൻ....

ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിൽ ഇറാന്റെ ആക്രമണം തുടരുന്നു

ഇറാന്റെ ഖാർഗ് ദ്വീപിലെ അമേരിക്കൻ ആക്രമണത്തിനും ഇറാന്റെ തിരിച്ചടിയ്ക്കും പിന്നാലെ പശ്ചിമേഷ്യയിൽ...

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു

നേപ്പാളിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 7 ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. നേപ്പാളിലെ...

നവി മുംബൈയിൽ എൽപിജിയ്ക്കായി വലഞ്ഞ് ജനങ്ങൾ; പുലർച്ചെ മുതൽ ഗ്യാസ് ഏജൻസികൾക്ക് മുന്നിൽ നീണ്ട ക്യൂ

രാജ്യത്ത് സിലിണ്ടറിനായി വലഞ്ഞ് ജനങ്ങൾ. വീടുകളിലേക്കുള്ള എൽപിജി സിലിണ്ടറുകൾക്കും ക്ഷാമം തുടരുന്നതിനിടെ...

തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫ് സജ്ജം; അമ്പലപ്പുഴയിൽ UDF സ്ഥാനാർഥി ഉണ്ട്, കെ സി വേണുഗോപാൽ

നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ കോൺഗ്രസ് സജ്ജമെന്ന് എ ഐ സി സി...

Topics

‘ലോകകപ്പ് വിജയശിൽപിക്ക് ജന്മനാടിന്റെ ആദരം’; സഞ്ജു സാംസണിനെ കെ.സി.എ ആദരിക്കും

ടി-20 ലോകകപ്പിൽ ഇന്ത്യയ്ക്ക് ഐതിഹാസിക വിജയം നേടിക്കൊടുക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച മലയാളി...

അമേരിക്കന്‍ ബന്ധമുള്ള എണ്ണ കേന്ദ്രങ്ങള്‍ ചാരമാക്കും; ഖാര്‍ഗ് ഐലന്‍ഡ് ആക്രമിച്ചതിന് പിന്നാലെ ഭീഷണിയുമായി ഇറാന്‍

ഇറാന്റെ എണ്ണ ആസ്ഥാനമായ ഖാര്‍ഗ് ഐലന്‍ഡ് അമേരിക്ക ആക്രമിച്ചതോടെ, അമേരിക്കന്‍ ബന്ധമുള്ള...
spot_img

Related Articles

Popular Categories

spot_img