ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻസിന്റെ പേരിൽ മത്സരിക്കണമെന്ന് സാന്ദ്ര തോമസ് വാശിപിടിക്കുന്നത്തിന്റെ അടിസ്ഥാനം എന്താണ്?; വിജയ് ബാബു

നിർമ്മാതാക്കളുടെ സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ ഫ്രൈഡേ ഫിലിം പ്രൊഡക്ഷൻ ബാനർ ചൂണ്ടിക്കാട്ടിയ സാന്ദ്രാ തോമസിനെ പൂർണമായും തള്ളി നടനും നിർമ്മാതാവുമായ വിജയ് ബാബു. 2016 ൽ രാജിവെച്ചുപോയ സാന്ദ്ര, ഫ്രൈഡേ കമ്പനിയുടെ അവകാശം ഉപയോഗിച്ച് മത്സരിക്കണമെന്ന് വാശിപിടിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് നടൻ വിജയ് ബാബു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കഴിഞ്ഞ 10 വർഷകാലമായി സാന്ദ്രയ്ക്ക് തന്റെ കമ്പനിയുമായി യാതൊരു ബന്ധവുമില്ല, സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിച്ച് വേണം സംഘടനാ തലപ്പത്തേക്ക് മത്സരിക്കാൻ. എല്ലാം കോടതി വഴി നടക്കട്ടെയെന്നും വിജയ് ബാബു പ്രതികരിച്ചു.

അതേസമയം, വിജയ് ബാബുവിന് മറുപടിയുമായി സാന്ദ്ര തോമസും രംഗത്തെത്തി. താൻ 2016 വരെ ഫ്രൈഡേ ഫിലിം ഹൗസിന്റെ മാനേജിങ് പാർട്ണർ ആയിരുന്നു എന്ന് വിജയ്ബാബു സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു , മറ്റൊരു അർത്ഥത്തിൽ ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ 2016 വരെ പുറത്തുവന്ന സെൻസർഷിപ് ക്രെഡിറ്റും മാനേജിങ് പാർട്ണർ ആയിരുന്ന എന്റെ പേരിലാണെന്നും ഇതിൽനിന്നും വ്യക്തമാണെന്നുമായിരുന്നു സാന്ദ്രയുടെ പ്രതികരണം.

നിയമം പരിശോധിക്കുന്നത് വിജയ്ബാബുവിന്റെ സർട്ടിഫിക്കറ്റ് അല്ല, മറിച്ച്‌ അസോസിയേഷന്റെ ബെലോയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് നിയമത്തിന്റെ കണ്ണിൽ എങ്ങനെ എന്നുള്ളതാണ്, അത് കോടതി വിലയിരുത്തും . ആർക്കോ വേണ്ടി ഓക്കാനിക്കുന്നവർ സൂക്ഷ്മത പുലർത്തിയാൽ സമൂഹത്തിൽ അപഹാസ്യരാവാതിരിക്കാമെന്ന് ഓർത്താൽ നന്നെന്നും സാന്ദ്ര മറുപടി പറഞ്ഞു.

Hot this week

സാങ്കേതിക തകരാർ; എഫ്-35 വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്, ഇത്തവണ ജപ്പാനിൽ

സാങ്കേതിക തകരാറിനെ തുടർന്ന് യു. കെ. വിമാനത്തിന് വീണ്ടും അടിയന്തിര ലാൻഡിങ്....

വോട്ട് ക്രമക്കേട് ആരോപണം; ‘പുറത്തുവിട്ട രേഖകൾ തെറ്റ്’; രാഹുൽ ​ഗാന്ധിക്ക് നോട്ടീസ് അയച്ച് കർണാടക തിരഞ്ഞെടുപ്പ് കമ്മിഷൻ

വോട്ട് ക്രമക്കേട് ആരോപണത്തിൽ രാഹുൽ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്. ശകുൻ...

ഓപ്പറേഷൻ സിന്ദൂർ രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയം; തീവ്രവാദികളെ മുട്ടുകുത്തിക്കാനായി’; പ്രധാനമന്ത്രി

രാജ്യത്തെ സാങ്കേതികവിദ്യയുടെ വിജയമാണ് ഓപ്പറേഷൻ സിന്ദൂറിൽ കണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘മേക്ക്...

മിഥുന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു; തറക്കല്ലിട്ട് മന്ത്രി വി ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്​സ്​ ഹൈസ്​കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന്​ വീട്​...

വിരുദുനഗറിൽ പടക്ക നിർമ്മാണശാലയിലുണ്ടായ പൊട്ടിത്തെറിയിൽ മൂന്ന് മരണം; ഒരാൾക്ക് പരിക്ക്

തമിഴ്‌നാട്ടിലെ വിരുദുനഗർ ജില്ലയിലെ സാത്തൂരിൽ പടക്ക നിർമ്മാണശാലയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് തൊഴിലാളികൾ...

Topics

ICICI ബാങ്ക് മിനിമം ബാലൻസ് 50,000 രൂപയായി ഉയർത്തി; കുറഞ്ഞാല്‍ പിഴ! ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ

മിനിമം ബാലൻസ് കുത്തനെ ഉയർത്തി ഐസിഐസിഐ ബാങ്ക്.ആഗസ്റ്റ് 1 മുതല്‍ എല്ലാ...

ഞാൻ പറയുന്ന കാര്യങ്ങൾ കള്ളമെന്ന് തെളിയിച്ചാൽ ഇൻഡസ്ട്രി വിട്ടുപോകാം; സാന്ദ്ര തോമസ്

മമ്മൂട്ടി ഇടപെട്ടത് നാമനിർദ്ദേശ പത്രിക വിവാദവുമായി ബന്ധപ്പെട്ടല്ലെന്ന് നിർമാതാവ് സാന്ദ്ര തോമസ്....
spot_img

Related Articles

Popular Categories

spot_img