സ്വാതന്ത്ര്യദിനം:സ്വപ്നം കണ്ട ഇന്ത്യയും ഇന്നത്തെ വെല്ലുവിളികളും

ഓരോ ഓഗസ്റ്റ് 15-ഉം  രാജ്യത്തിന്റെ ആത്മാവിനെ തൊട്ടുണർത്തുന്ന ദിവസമാണ്. 1947-ൽ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം നേടിയ ആ സുപ്രധാന മുഹൂർത്തം വെറുമൊരു രാഷ്ട്രീയ മാറ്റം മാത്രമായിരുന്നില്ല, മറിച്ച് ഒരു ജനതയുടെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും സാക്ഷാത്കാരമായിരുന്നു. ഇന്ന്, നമ്മൾ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ, ആ പോരാട്ടങ്ങളുടെ ഓർമ്മകൾ മനസ്സിൽ ഒരു തിരമാല പോലെ ഉയർന്നു വരുന്നു.

സ്വാതന്ത്ര്യദിനം എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് സ്കൂൾ മുറ്റത്ത് അണിനിരന്ന കുട്ടിക്കാലമാണ്. വെളുത്ത യൂണിഫോമിട്ട്, നെഞ്ചിൽ ആവേശത്തിന്റെ ഭാരം പേറി, ദേശീയഗാനം പാടി, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആർത്തുവിളിച്ച ആ ഓർമ്മകൾക്ക് ഇന്നും മധുരമേറെയാണ്. സ്കൂളിലെ പ്രധാനാധ്യാപകൻ ഉയർത്തുന്ന ത്രിവർണ്ണ പതാക, അതിന് ആദരവോടെ സല്യൂട്ട് ചെയ്യുന്ന വിദ്യാർത്ഥികൾ, ഒടുവിൽ മധുര വിതരണം… ഇതെല്ലാം ചേർന്ന് ഒരു  സുന്ദരമായ ചിത്രമാണ് മനസ്സിൽ തെളിയുന്നത്.

സ്കൂളിൽ നടന്ന പ്രസംഗ മത്സരങ്ങൾ  പ്രധാന ആകർഷണമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ ഉരുവിട്ടും, പോരാട്ടങ്ങളെക്കുറിച്ച് പഠിച്ചും, ആവേശത്തോടെ പ്രസംഗങ്ങൾ തയ്യാറാക്കിയതും ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നു. സ്കൂൾ അങ്കണത്തിൽ നടന്ന മത്സരങ്ങളും കളികളും ആ ദിനത്തിന് ചിരിയുടെയും സ്നേഹത്തിന്റെയും നിറം പകർന്നു. ജയിക്കാനും തോൽക്കാനും ഒപ്പം നിന്നിരുന്ന കൂട്ടുകാർ, സ്വാതന്ത്ര്യത്തിന്റെ ആത്മാവ് സൗഹൃദത്തിലൂടെയും സ്നേഹത്തിലൂടെയും എങ്ങനെ ആഘോഷിക്കാമെന്ന് അന്നേ പഠിപ്പിച്ചു.

സ്കൂൾ കഴിഞ്ഞുള്ള കോളേജ് ജീവിതത്തിൽ സ്വാതന്ത്ര്യദിനം ഒരു പുതിയ മുഖം കൈക്കൊണ്ടു. യൂണിയൻ നേതാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പതാക ഉയർത്തലിന് ശേഷം, സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയ മാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും സംവാദങ്ങൾക്കും വേദിയായി ക്യാമ്പസ് മാറി. സ്വാതന്ത്ര്യം വെറുമൊരു അവധിയായി കാണാതെ, അതിന്റെ സാമൂഹികവും രാഷ്ട്രീയവുമായ അർത്ഥങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനുള്ള ഒരു അവസരമായിരുന്നു അത്. ക്യാമ്പസിൽ നിന്ന് തുടങ്ങുന്ന മനുഷ്യച്ചങ്ങലകളും, നാടകങ്ങളും, ചുവരെഴുത്തുകളുമെല്ലാം അന്നത്തെ യുവത്വത്തിന്റെ ആവേശത്തിന്റെ ഭാഗമായിരുന്നു.

എന്നാൽ ഇന്ന് നമ്മുടെ രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്നു.നമ്മുടെ ഭരണഘടന എല്ലാ പൗരന്മാർക്കും അവരുടെ മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പുനൽകുന്നു. ഒരു മതേതര രാഷ്ട്രമെന്ന നിലയിൽ, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു നയം ഇന്ത്യ പിന്തുടരുന്നു. എന്നാൽ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിച്ചു വരുന്ന മതപരമായ അതിക്രമങ്ങൾ ഈ മതേതര സങ്കൽപ്പങ്ങൾക്ക് ഭീഷണിയാകുന്നു. ഒരു വിഭാഗം മറ്റൊരു മതവിഭാഗത്തെ ലക്ഷ്യമിട്ട് നടത്തുന്ന ആക്രമണങ്ങൾ, സമൂഹത്തിൽ ഭിന്നതയും ഭയവും സൃഷ്ടിക്കുന്നു. ഇത് സ്വാതന്ത്ര്യസമര സേനാനികൾ സ്വപ്നം കണ്ട, ഒരൊറ്റ ഇന്ത്യ എന്ന സങ്കൽപ്പത്തെത്തന്നെ ചോദ്യം ചെയ്യപ്പെടുന്നു.

ജനാധിപത്യത്തിന്റെ നെടുംതൂണായ തിരഞ്ഞെടുപ്പ് പ്രക്രിയയിലും ആശങ്കകൾ ഉയരുന്നുണ്ട്. ‘ഒരു പൗരന് ഒരു വോട്ട്’ എന്ന ജനാധിപത്യ തത്വത്തിന് വെല്ലുവിളിയായി, വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം നടന്നതായും, വ്യാജ വോട്ടർമാരെ ഉൾപ്പെടുത്തിയതായും ഉള്ള ആരോപണങ്ങൾ ഉയർന്നു വരുന്നു. ഇത്തരം ആരോപണങ്ങൾ രാഷ്ട്രീയ അനിശ്ചിതത്വത്തിനും സംഘർഷങ്ങൾക്കും വഴിതുറനിരിക്കുന്നു. സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പുകളാണ് ഒരു ജനാധിപത്യത്തിന്റെ ശക്തി. ഈ ആശങ്കകൾ പരിഹരിക്കാൻ സുതാര്യമായ നടപടികൾ സ്വീകരിക്കാൻ ഭരണകൂടം തയ്യാറാകണം.

നമ്മുടെ സ്വാതന്ത്ര്യസമര സേനാനികൾ ജീവൻ ബലിയർപ്പിച്ചത് വെറുമൊരു മണ്ണിന് മാത്രമായിരുന്നില്ല, മറിച്ച് സാഹോദര്യത്തിലും സ്നേഹത്തിലും അടിയുറച്ച ഒരു ഭാവിക്കുവേണ്ടിയായിരുന്നു. വർഗീയതയുടെയും ഭീകരവാദത്തിൻ്റെയും ഇരുണ്ട ശക്തികൾ ഭാരതത്തിൻ്റെ ഐക്യത്തെ തകർക്കാൻ ശ്രമിക്കുമ്പോൾ, ഓരോ ഇന്ത്യക്കാരനും ഒറ്റക്കെട്ടായി അതിനെതിരെ പോരാടേണ്ടത് കാലഘട്ടത്തിൻ്റെ ആവശ്യമാണ്.
“ഓരോ ഭാരതീയനും എൻ്റെ സഹോദരീസഹോദരനാണ്” എന്ന വികാരം നമ്മുടെ ഹൃദയങ്ങളിൽ കെടാത്ത ദേശസ്നേഹത്തിൻ്റെ ജ്വാലയായി എന്നും ജ്വലിച്ചുനിൽക്കട്ടെ!  ആകാശംമുട്ടെ ഉയർന്നുപാറുന്ന നമ്മുടെ ത്രിവർണ്ണ പതാകയ്ക്ക് കീഴിൽഅഭിമാനത്തോടെ, ഭാരതത്തിൻ്റെ യശസ്സിനായി നമുക്ക് ഒറ്റക്കെട്ടായി അണിചേരാം. ജയ് ഹിന്ദ്!

ബാബു പി സൈമൺ, ഡാളസ്

Hot this week

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

Topics

അധ്യാപക നിയമനം; കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു

അധ്യാപക നിയമനത്തില്‍ കെ-ടെറ്റ് യോഗ്യത പരീക്ഷയില്‍ നിലനിര്‍ത്തിയ ഇളവുകള്‍ പിന്‍വലിച്ചു. എം.എഡ്,...

‘പുഷ്പ 2’നെ മറികടന്ന് ‘ധുരന്ധർ’; റെക്കോർഡ് തുകയ്ക്ക് ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കി നെറ്റ്‌ഫ്ലിക്സ്

2025ൽ റിലീസ് ആയ 'ധുരന്ധർ' ഇന്ത്യൻ സിനിമയിലെ കളക്ഷൻ റെക്കോർഡുകൾ ഒന്നൊന്നായി...

ഇന്ത്യയെ ആഗോള ഡാറ്റാ ഹബ്ബാക്കാൻ അമേരിക്കൻ ടെക് ഭീമന്മാർ; നിക്ഷേപിക്കുന്നത് 67 ബില്യൺ ഡോളറിലധികം

ഇന്ത്യയുടെ ഡിജിറ്റൽ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സാങ്കേതികവിദ്യാ ഭീമന്മാർ...

പ്രോജക്ട് സ്‌മൈല്‍ പ്രഖ്യാപിച്ച് ഡിഫറന്റ് ആര്‍ട് സെന്റര്‍

വര്‍ഷം മുഴുവന്‍ ചിരിച്ചും ചിരിപ്പിച്ചും മാനസികോല്ലാസത്തിന് മുന്‍തൂക്കം നല്‍കുന്ന പ്രോജക്ട് സ്‌മൈല്‍...

ക്ഷീണിതരായ ജീവനക്കാരെയും കൊണ്ട് പറക്കില്ല: യുണൈറ്റഡ് എയർലൈൻസ് പൈലറ്റിന്റെ മാതൃകാപരമായ നിലപാട്

 ക്രിസ്മസ് അവധിക്കാലത്തെ കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് ചിക്കാഗോ ഓഹെയർ വിമാനത്താവളത്തിൽ വലിയ വിമാനക്കമ്പനികൾ...

മലങ്കര മാർത്തോമ്മാ സുറിയാനി സഭ ജനുവരി, ‘സഭാതാരക മാസമായി’ ആചരിക്കുന്നു

മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'മലങ്കര സഭാതാരക'യുടെ ജന്മമാസമായ...

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സിനഗോഗ് സന്ദർശിച്ചു

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സൗത്ത് ഫ്ലോറിഡയിലെ സെർഫ്സൈഡിലുള്ള 'ഷുൾ ഓഫ്...
spot_img

Related Articles

Popular Categories

spot_img