‘മലയാളിയെ മലയാളിയാക്കുന്ന ചിലതുണ്ട്’; പുതിയ പരസ്യചിത്രവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

കൊച്ചി: ചിങ്ങപ്പുലരികളെത്തി,പൂവിളികളുയർന്നു,മലയാളികളുടെ ആഗോള ഉത്സവമായ പൊന്നോണത്തെ വരവേൽക്കാൻ നാടും നാട്ടാരും ഒരുങ്ങിക്കഴിഞ്ഞു. ഗൃഹാതുര സ്മരണകളെ മനസിൽ താലോലിക്കുമ്പോഴും പുതിയ കാലത്തിന്റെ മേമ്പൊടിയോടെ മലയാളി മനസറിഞ്ഞ് ആഘോഷിക്കുന്ന ഓണനാളുകളിൽ പങ്കുചേരാൻ കേരളത്തിന്റെ സ്വന്തം സൗത്ത് ഇന്ത്യൻ ബാങ്കും. ആഘോഷങ്ങളുടെ ഭാഗമായി,ബന്ധങ്ങൾ ഒത്തുചേരുന്നിടം സ്വർഗ്ഗമെന്ന് പ്രതിപാദിക്കുന്ന,ഹൃദയഹാരിയായ പരസ്യ ചിത്രം സൗത്ത് ഇന്ത്യൻ ബാങ്ക് പുറത്തിറക്കി.

അന്യനാട്ടിൽ ജോലിയുള്ള യുവതി തിരുവോണം നാളിൽ വീട്ടിൽ വന്നു ചേരുന്നിടത്തുനിന്നാണ് പരസ്യം ആരംഭിക്കുന്നത്. ഓണത്തിന് നാട്ടിൽ വരുവാൻ കഴിയില്ലെന്ന് അറിയിച്ച അവളുടെ അപ്രതീക്ഷിത സന്ദർശനം കുടുംബാംഗങ്ങൾക്കിടയിൽ സന്തോഷമുണർത്തുന്നു. പിറ്റേന്ന് പുലർച്ചെ അണിഞ്ഞൊരുങ്ങി, തിരുവോണത്തപ്പനെ പ്രതിഷ്ഠിച്ച്, പൂക്കളമിട്ട്, ഓണസദ്യ ആസ്വദിച്ചു, ഓണക്കളികളിൽ പങ്കെടുക്കുന്ന അവൾ, വരാൻ സാധിച്ചില്ലായിരുന്നുവെങ്കിൽ വലിയ നഷ്ടമായേനേ എന്നു പറയുന്നിടത്താണ് പരസ്യചിത്രം അവസാനിക്കുന്നത്. ആഘോഷങ്ങളുടെ ഓരോ ഘട്ടങ്ങളിലും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊബൈൽ ആപ്ലിക്കേഷൻ അവളെ സഹായിക്കുന്നുണ്ട്. ലോകത്തെവിടെയാണെങ്കിലും ഓണനാളുകളിൽ നാട്ടിലെത്തുകയെന്ന മലയാളികളുടെ ഹൃദയവികാരമാണ് പരസ്യത്തിൽ പ്രതിപാദിക്കുന്നത്.

മലയാളികളുടെ എല്ലാ ആഘോഷങ്ങളിലും മികച്ച ബാങ്കിങ് പങ്കാളിയായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ, ‘ബന്ധങ്ങളിൽ നിക്ഷേപിക്കുക’ എന്ന കാഴ്ചപ്പാടിനെ ഉയർത്തിപ്പിടിക്കുകയാണ് പരസ്യചിത്രം. മലയാളികളെ സംബന്ധിച്ച് ഓരോ ആഘോഷവും സാംസ്‌കാരിക ഉത്സവങ്ങളാണ്. ചരിത്രവും ഐതിഹ്യവും ഒരുപോലെ ഇഴചേരുന്ന ഇത്തരം ആഘോഷവേളകളിൽ മലയാളികൾ പ്രകടിപ്പിക്കുന്ന സ്നേഹത്തിന്റെയും പരസ്പര സാഹോദര്യത്തിന്റെയും ഉദാത്ത മാതൃകകളെ ആഘോഷിക്കുകയാണ് പരസ്യചിത്രത്തിലൂടെ ബാങ്ക് ചെയ്യുന്നത്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സോഷ്യൽ മീഡിയ പേജുകളിൽ പുറത്തിറക്കിയ പരസ്യചിത്രം 24 മണിക്കൂറിനകം 18 ലക്ഷത്തിലധികം ആളുകൾ കണ്ടു. മലയാളത്തിലാണ് പരസ്യചിത്രം തയ്യാറാക്കിയിരിക്കുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും നല്ലോർമകൾ പങ്കുവെയ്ക്കുന്ന ആഗോള മലയാളികൾക്കു സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

Instagram: https://www.instagram.com/reel/DNcKOibMMK-/?igsh=b2lrYTVia2RxZ2pk

Facebook: https://www.facebook.com/share/v/1DSQ6qBAPy/?mibextid=wwXIfr

YouTube: https://www.youtube.com/watch?v=b0jsIRlDml0

Hot this week

അല്ലു സിരീഷിന്റെ പ്രീ വെഡ്ഡിങ് റിസപ്‌ഷനിൽ പങ്കെടുത്ത് ബേസിൽ ജോസഫ്; ചിത്രങ്ങൾ

തെലുങ്ക് സൂപ്പർ താരം അല്ലു അർജുന്റെ സഹോദരനും നടനുമായ അല്ലു സിരീഷിന്റെ...

പക്കാ റഹ്‌മാൻ സ്വാഗ്, ‘പെദ്ധി’യിലെ പുതിയ ഗാനം ‘രൈ രൈ രാര’ പുറത്ത്

തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനാകുന്ന പാൻ ഇന്ത്യൻ ചിത്രം 'പെദ്ധി'യിലെ...

ഡെട്രോയിറ്റ് മാർത്തോമാ യുവജന സഖ്യത്തിന് അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മത്സരത്തിൽ ഒന്നാം സ്ഥാനം

കാനഡയിലെ ടൊറന്റോ കനേഡിയൻ മാർത്തോമാ ചർച്ച് യുവജന സഖ്യം സംഘടിപ്പിച്ച 'ക്രോസ്‌റോഡ്‌സ്-2025'...

ടെക്സസ് പ്രൈമറി തിരഞ്ഞെടുപ്പ് ഇന്ന്

2026 മാർച്ച് 3 ചൊവ്വാഴ്ച ടെക്സസിൽ സംയുക്ത പ്രൈമറി തിരഞ്ഞെടുപ്പ് നടക്കുന്നു....

നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസന ദിനം ഭക്തിനിർഭരമായി ആചരിച്ചു; സഭയുടെ വളർച്ചയ്ക്കായി കൈകോർത്ത് വിശ്വാസ സമൂഹം 

യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ മാർച്ച് ഒന്ന് ഞായറാഴ്ച 'ഭദ്രാസന ദിനം'...

Topics

മണപ്പുറം ഫൗണ്ടേഷൻ ഇഫ്താർ വിരുന്നൊരുക്കി

മതസാഹോദര്യത്തിൻ്റെ മഹദ് സന്ദേശം ഉയർത്തി മണപ്പുറം ഫൌണ്ടേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു....

Traditions of Logic and Knowledge: Nyaya and Western Philosophy;ത്രിദിന ദേശീയ സെമിനാർ സമാപിച്ചു

ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ സംസ്‌കൃതം ന്യായ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “Traditions of...
spot_img

Related Articles

Popular Categories

spot_img